TRENDING:

തമിഴ്‌നാട്ടിൽ പെൺകുട്ടികൾക്ക് പിന്നാലെ ആണ്‍കുട്ടികള്‍ക്കും ഉപരിപഠനത്തിന് പ്രതിമാസം സര്‍ക്കാര്‍ ധനസഹായം

Last Updated:

ആണ്‍കുട്ടികള്‍ക്ക് പ്രതിമാസം 1000 രൂപ വീതം ധനസഹായം നല്‍കുന്ന 'തമിഴ് പുതല്‍വന്‍ പദ്ധതി'യുമായി തമിഴ്‌നാട് സര്‍ക്കാര്‍

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തമിഴ്നാട് :സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ചിറങ്ങി ഉപരിപഠനം നടത്തുന്ന ആണ്‍കുട്ടികള്‍ക്ക് പ്രതിമാസം 1000 -രൂപ വീതം ധനസഹായം നല്‍കുന്ന 'തമിഴ് പുതല്‍വന്‍ പദ്ധതി'യുമായി തമിഴ്‌നാട് സര്‍ക്കാര്‍. പെണ്‍കുട്ടികള്‍ക്ക് ധനസഹായം നല്‍കുന്ന 'പുതുമൈ പെണ്‍ പദ്ധതിയുടെ ' വന്‍വിജയമായതിന് പിന്നാലെയാണ് ആണ്‍കുട്ടികള്‍ക്കും സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്.ഇതിന് മുന്നോടിയായി വിദ്യാര്‍ഥികള്‍ക്ക് കോളേജുകളില്‍ പ്രത്യേക ക്യാംപുകള്‍ സംഘടിപ്പിക്കും. ബാങ്കുകളില്‍ സേവിംഗ്‌സ്  അക്കൗണ്ടുകള്‍ തുടങ്ങുന്നതിനുള്‍പ്പടെയുള്ള കാര്യങ്ങളില്‍ സഹായിക്കുന്നതിന് വേണ്ടിയാണ് ക്യാംപുകള്‍ സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് ഒന്‍പതിന് കോയമ്പത്തൂരില്‍ വെച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി എംകെ സ്റ്റാലില്‍ പദ്ധതി ഉദ്ഘാടനം ചെയ്യും.
advertisement

ആറ് മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ സര്‍ക്കാര്‍ സ്‌കൂളില്‍നിന്ന് പഠിച്ചിറങ്ങിയ വിദ്യാര്‍ഥിനികളില്‍ യുജി/ഡിപ്ലോമ/ഐടിഐ തുടങ്ങി കോഴ്‌സുകളില്‍ പ്രവേശനം നേടുന്നവര്‍ക്കാണ് പുതുമൈ പെൺ പദ്ധതിയിലൂടെ ധനസഹായം നല്‍കി വരുന്നത്.

''സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ചിറങ്ങിയ ഭൂരിഭാഗം വിദ്യാര്‍ഥികള്‍ക്കും ബാങ്ക് അക്കൗണ്ട് ഇല്ല. പദ്ധതി പ്രകാരമുള്ള തുക ഓരോ മാസവും വിദ്യാര്‍ഥികളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് നല്‍കുകയാണ് ചെയ്യുന്നത്. അതിനാല്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണെന്ന്'' ഉന്നതവിദ്യാഭ്യാസ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ഡിടി നെക്‌സ്റ്റ് പറഞ്ഞു.

advertisement

പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ ആണ്‍കുട്ടികള്‍ക്കും ബാങ്ക് അക്കൗണ്ട് ഉണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുതിയ അധ്യയന വർഷത്തേക്കുള്ള കോളേജ് പ്രവേശന നടപടികള്‍ ഇപ്പോള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. വിദ്യാര്‍ഥികള്‍ക്ക് അക്കൗണ്ട് തുറക്കുന്നതിനും മറ്റുമായി കോളേജുകളിൽ പ്രത്യേക ക്യാംപുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. ക്യാംപുകളിൽ ബാങ്ക് ഉദ്യോഗസ്ഥരും പങ്കെടുക്കും.

3.28 ലക്ഷം ആണ്‍കുട്ടികള്‍ക്ക് പദ്ധതിയുടെ ഗുണം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുമൈ പെണ്‍ പദ്ധതിയിലൂടെ ആറ് ലക്ഷം വിദ്യാര്‍ഥിനികള്‍ക്കാണ് ഇതുവരെ ഗുണം ലഭിച്ചിരിക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Career/
തമിഴ്‌നാട്ടിൽ പെൺകുട്ടികൾക്ക് പിന്നാലെ ആണ്‍കുട്ടികള്‍ക്കും ഉപരിപഠനത്തിന് പ്രതിമാസം സര്‍ക്കാര്‍ ധനസഹായം
Open in App
Home
Video
Impact Shorts
Web Stories