''പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് തെളിയിക്കണം. 2018-ലാണ് ഹിന്ദി പിഎച്ച്ഡി നേടുന്നതിനുള്ള ഗവേഷണം ആരംഭിച്ചത്. അത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ഇതിലൂടെ ധാരാളം അറിവ് സമ്പാദിക്കാനും എനിക്ക് കഴിഞ്ഞു,'' അദ്ദേഹം പറഞ്ഞു. 1984-ല്‍ ബിരുദാനന്തരബിരുദം നേടിയ അദ്ദേഹം എംഫില്ലും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇസ്മയിലിനൊപ്പം എംഫില്‍ അല്ലെങ്കില്‍ ഡോക്ടേറ്റ് നേടിയവ 20 പേരില്‍ വീട്ടമ്മമാരും ഒരു ജയില്‍പുള്ളിയും ഓട്ടോ ഡ്രൈവറും ഉള്‍പ്പെടുന്നുണ്ട്. രാജ്യത്തെ ആദ്യത്തെ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയായ ബിആര്‍എഒയുവിലെ വിദ്യാര്‍ഥികളുടെ വൈവിധ്യമാണ് ഇത് കാണിച്ചു തരുന്നതെന്ന് യുജിസി ചെയര്‍മാന്‍ പ്രൊഫസര്‍. എം ജഗദീഷ് കുമാര്‍ പറഞ്ഞു.
advertisement
യൂണിവേഴ്‌സിറ്റിക്ക് കീഴിലെ 31,729 വിദ്യാര്‍ഥികള്‍ ബിരുദം, ഡിപ്ലോമ സര്‍ട്ടിഫിറ്റുകള്‍ക്ക് അര്‍ഹരായതായി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. കെ സീതാരാമ റാവു പറഞ്ഞു. 43 പേര്‍ക്കാണ് സ്വര്‍ണ മെഡല്‍ ലഭിച്ചത്. ഇതില്‍ 33 സ്ത്രീകളും 10 പുരുഷന്മാരും ഉള്‍പ്പെടുന്നു. വിദ്യാഭ്യാസ മേഖലയില്‍ നല്‍കിയ വിശിഷ്ട സേവനങ്ങളെ മാനിച്ച് വിദ്യാഭ്യാസ പണ്ഡിതനായ പ്രൊഫ. വിഎസ് പ്രസാദിന് ഓണറി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.