തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ടയർ ഒന്ന് (കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ) 2024 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ നടക്കും. ടയർ ടു പരീക്ഷ - 2024 ഡിസംബറിൽ നടക്കും. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ, കൊച്ചി എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും. ഓരോ ഉദ്യോഗാർഥിക്കും മൂന്ന് കേന്ദ്രങ്ങൾ മുൻഗണനാക്രമത്തിൽ തിരഞ്ഞെടുക്കാനവസരമുണ്ട്.
I.SSC - CGL(Combined Graduate Level)
Vacancy : 17727
Age Limit : 20 -32
Qualification : Degree
advertisement
അവസാന തീയതി: ജൂലൈ 24
II.SSC - MTS (Multi Tasking Staff -Non-Technical)
Vacancy : 8326
Age Limit : 18 - 25
Qualification : SSLC
അവസാന തീയതി:ജൂലൈ 27
ഉയർന്ന പ്രായപരിധിയിൽ എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് അഞ്ചു വർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നു വർഷത്തെയും ഇളവ് ലഭിക്കും. വിമുക്ത ഭടന്മാർക്കും നിയമാനുസൃത ഇളവുണ്ട്.
തെരഞ്ഞെടുപ്പ്
ടയർ-1, ടയർ-II എന്നിങ്ങനെ രണ്ട് പരീക്ഷകൾ നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്. ടയർ ഒന്ന് പരീക്ഷയിൽ യോഗ്യത നേടിയാലാണ് ടയർ രണ്ട് അഭിമുഖീകരിക്കാനാവുക. ടയർ- I, ടയർ-II പരീക്ഷകൾ ഒബ്ജക്ടീവ് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലായിരിക്കും. തെറ്റുത്തരത്തിന് 0.50 നെഗറ്റീവ് മാർക്കുണ്ടായിരിക്കും.
ടയർ- I
ടയർ ഒന്നിൽ ജനറൽ ഇന്റലിജൻസ്, ജനറൽ അവേർനെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് ലാംഗ്വേജ് എന്നീ 4 വിഷയങ്ങളാണുള്ളത് . 4 വിഷയങ്ങളിലും 25 വീതം ചോദ്യങ്ങൾ. ആകെ 100 ചോദ്യങ്ങൾക്ക് 200 മാർക്ക്.
ഒരു മണിക്കൂറാണ് പരീക്ഷാ സമയം.
ടയർ- II
ടയർ രണ്ടിൽ മൂന്ന് സെക്ഷനുകൾ ആണുള്ളത്. ആദ്യ സെക്ഷനിൽ മാത്തമാറ്റിക്കൽ എബിലിറ്റിയുടെ 30 ചോദ്യങ്ങളും റീസണിങ് ആൻഡ് ജനറൽ ഇൻറലിജൻസിന്റെ 30 ചോദ്യങ്ങളും ഉണ്ടാവും. ആകെ 60 ചോദ്യങ്ങൾക്ക് 180 മാർക്ക്. ഒരു മണിക്കൂറാണ് സമയം. രണ്ടാമത്തെ സെക്ഷനിൽ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് കോംപ്രിയൻഷൻ 45 ചോദ്യങ്ങളും ജനറൽ അവയർനസിന്റെ 25 ചോദ്യങ്ങളും ഉണ്ടാവും. ആകെ 70 ചോദ്യങ്ങൾക്ക് 210 മാർക്കാണ്. ഒരു മണിക്കൂറാണ് സമയം. മൂന്നാമത്തെ സെക്ഷനിൽ കമ്പ്യൂട്ടർ നോളജ് മൊഡ്യൂളിൽ ആകെ 20 ചോദ്യങ്ങൾക്ക് 60 മാർക്ക്. 15 മിനിറ്റാണ് സമയം. മൂന്ന് സെക്ഷനും ഒരേ ദിവസം തന്നെയാണ് പരീക്ഷ. ടയർ 2 പരീക്ഷയുടെ അതേ ദിവസം തന്നെ സ്കിൽ ടെസ്റ്റ് / ടൈപ്പിംഗ് ടെസ്റ്റ് കൂടി അഭിമുഖീകരിക്കേണ്ടതാണ്. ടൈപ്പിംഗ് ടെസ്റ്റിന് 15 മിനിറ്റാണ് സമയദൈർഘ്യം. ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് ടു എന്നീ തസ്തികയിലേക്ക് അപേക്ഷിച്ചവർക്ക് പേപ്പർ 2 സ്റ്റാറ്റിസ്റ്റിക്സ് എഴുതേണ്ടതാണ്. 100 ചോദ്യങ്ങൾക്ക് 200 മാർക്ക്. രണ്ടു മണിക്കൂറാണ് സമയം.
അപേക്ഷാക്രമവും അപേക്ഷാഫീസും
സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റ് വഴി ഓൺലൈനായി മാത്രമേ അപേക്ഷിക്കാൻ അവസരമുള്ളൂ. വൺ ടൈം രജിസ്ട്രേഷനു ശേഷമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇപ്പോൾ പിന്തുടരുന്നത് പുതിയ വെബ്സൈറ്റ് ആയതിനാൽ, നേരത്തെ പഴയ വെബ്സൈറ്റ് വഴി വൺടൈം രജിസ്ട്രേഷൻ നടത്തിയവർ പുതിയ വെബ്സൈറ്റിൽ വൺടൈം രജിസ്ട്രേഷൻ നടത്തിയതിനു ശേഷം മാത്രം അപേക്ഷിക്കണം.
വനിതകൾക്കും പട്ടിക ജാതി/പട്ടിക വർഗ്ഗവിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും ഫീസ് ബാധകമല്ല.പൊതുവിഭാഗത്തിലുള്ളവർ 100 /- രൂപ ഓൺലൈനായി ഫീസ് അടയ്ക്കണം.
വിശദവിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
തയാറാക്കിയത്: ഡോ ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)