എഞ്ചിനീയറിങ് വിഭാഗത്തില്‍ അണ്ണാ യൂണിവേഴ്‌സിറ്റി(301-400 വിഭാഗം), ജാമിയ മിലിയ ഇസ്ലാമിയ, ലവ്‌ലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റി, ഷൂലിനി യൂണിവേഴ്‌സിറ്റി ഓഫ് ബയോടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് സയന്‍സസ്, ശിക്ഷ ‘ഒ’ അനുസന്ധന്‍ ഡീമ്ഡ് ടു ബി യൂണിവേഴ്‌സിറ്റി(401-500 വിഭാഗം) എന്നിവയും മികച്ച സ്ഥാനങ്ങളിലെത്തി.
അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഗുവാഹത്തി, ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി ഹൈദരാബാദ്, ജെയ്പീ യൂണിവേഴ്‌സിറ്റി ഓഫ് ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി, കെഐഐടി യൂണിവേഴ്‌സിറ്റി, യുപിഇഎസ്, സവീത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ ആന്‍ഡ് ടെക്‌നിക്കല്‍ സയന്‍സസ്, ഥാപര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആന്‍ഡ് ടെക്‌നോളജി, വിഐടി യൂണിവേഴ്‌സിറ്റി എന്നിവ 501-600 വിഭാഗത്തിലെ റാങ്കിങ്ങില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
advertisement
Also read-ബിരുദ വിദ്യാർത്ഥിയാണോ? പ്രതിവർഷം 80,000 രൂപ സ്കോളർഷിപ്പോടെ പഠിക്കാം
601 മുതല്‍ 800 വരെയുള്ള റാങ്കിങ്ങില്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ അമിറ്റി യൂണിവേഴ്‌സിറ്റി, അമൃത വിശ്വ വിദ്യാപീഠം, ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് പിലാനി, ഡല്‍ഹി ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് മൈന്‍സ്) ധന്‍ബാദ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓപ് ടെക്‌നോളജി പാറ്റ്‌ന എന്നിവയും ഉള്‍പ്പെടുന്നുണ്ട്.
റാങ്കിങ്ങ് പട്ടികയിൽ, ഡല്‍ഹി യൂണിവേഴ്‌സിറ്റിയും ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയും ആര്‍ട്‌സ് ആന്‍ഡ് ഹ്യുമാനിറ്റീസ് വിഷയത്തില്‍ 501 നും 600 നും ഇടയിലുണ്ട്,
സൈക്കോളജിയില്‍ രാജ്യത്തുനിന്ന് മുന്‍നിരയിലെത്തിയ ഏക സര്‍വകലാശാല ഡല്‍ഹി യൂണിവേഴ്‌സിറ്റിയാണ് ജാമിയ മിലിയ ഇസ്ലാമിയ ബിസിനസ് ആന്‍ഡ് ഇക്കണോമിക്‌സ് വിഷയത്തില്‍ രാജ്യത്ത് ഒന്നാമതെത്തി.
ക്ലിനിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് വിഷയത്തില്‍ മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍ രാജ്യത്ത് ഒന്നാമതെത്തി.
സോഷ്യല്‍ സയന്‍സില്‍ ലവ്‌ലി പ്രൊഫഷല്‍ യൂണിവേഴ്‌സിറ്റി രാജ്യത്ത് ഒന്നാം സ്ഥാനം നേടി.