TRENDING:

സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് ഉപേക്ഷിച്ച യുവതി പൊരുതി നേടിയത് സിവിൽ സർവീസ്

Last Updated:

ഭർത്താവിന്റേത് ഉന്നത വിദ്യാഭ്യാസമുള്ള കുടുംബമായതിനാൽ തന്നെ തന്റെ തുടർന്നുള്ള പഠനത്തിന് വലിയ പ്രതീക്ഷകളുമായാണ് അവൾ അവിടേക്ക് ചെന്നത്. എന്നാൽ പിന്നീട് സംഭവങ്ങൾ മാറിമറിയുകയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ (യുപിഎസ്‌സി) സിവില്‍ സര്‍വീസസ് പരീക്ഷയിൽ വിജയിക്കുക എന്ന ലക്ഷ്യത്തോടെ വർഷംതോറും ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളാണ് തയ്യാറെടുക്കുന്നത്. ഇനി ഇതിനോടകം വിജയിച്ചവരാണെങ്കിൽ അവർക്കു പിന്നിൽ ഉള്ളത് വർഷങ്ങളുടെ കഷ്ടപ്പാടിന്റെയും കഠിനാധ്വാനത്തിന്റെയും കഥയായിരിക്കും. ഇതിൽ പലരുടെയും ജീവിതകഥകൾ ഇത്തരം പരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്ക് പ്രചോദനമായി മാറാറുണ്ട്. അത്തരത്തിൽ പലർക്കും ഒരു മാതൃകയായി മാറിയിരിക്കുകയാണ് കോമൾ ഗണത്ര എന്ന യുവതി. ഒരാളുടെ വിധി സ്വന്തം തീരുമാനങ്ങളാണെന്ന് തന്റെ ജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ് ഇവർ.
advertisement

ഗുജറാത്തിലെ അമ്രേലിയിലെ ഒരു ചെറുപട്ടണത്തിൽ ആണ് കോമൾ ജനിച്ചത്. സ്വന്തം തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം അവൾക്ക് ചെറുപ്പം മുതലേ കുടുംബത്തിൽ നിന്ന് ലഭിച്ചിരുന്നു. അതോടൊപ്പം വലിയ സ്വപ്നങ്ങൾ കാണാനും സ്വന്തം വ്യക്തിത്വം തെളിയിക്കാനും അച്ഛൻ അവളെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. പിതാവിന്റെ ഒരു വലിയ സ്വപ്നം കൂടിയായിരുന്നു തന്റെ മകൾ സിവിൽ സർവീസ് നേടുക എന്നത്. ഇതിനുവേണ്ടി വളരെ ചെറുപ്രായത്തിൽ തന്നെ കോമാളിന്റെ ഉള്ളിൽ ഒരു ലക്ഷ്യബോധം സൃഷ്ടിക്കാൻ പിതാവിന് സാധിച്ചു.

അങ്ങനെ ഈ ലക്ഷ്യത്തിലെത്താനുള്ള പരിശ്രമം തുടരുന്നതിനിടയിലാണ് 2008 ൽ അവളുടെ വിവാഹം നടന്നത്. കോമാളിന്റെ 26-ാം വയസ്സിലായിരുന്നു അത്. ഒരു വലിയ ബിസിനസുകാരനാണ് അവളെ വിവാഹം കഴിച്ചത്. ഭർത്താവിന്റേത് ഉന്നത വിദ്യാഭ്യാസമുള്ള കുടുംബമായതിനാൽ തന്നെ തന്റെ തുടർന്നുള്ള പഠനത്തിന് വലിയ പ്രതീക്ഷകളുമായാണ് അവൾ അവിടേക്ക് ചെന്നത്. എന്നാൽ പിന്നീട് സംഭവങ്ങൾ മാറിമറിയുകയായിരുന്നു.

advertisement

Also read-കാനഡ മോഹം മാറ്റിവെയ്ക്കാം; വിദ്യാർത്ഥികൾക്ക് യുകെയിലേക്കും യുഎസിലേക്കും പോകാമെന്ന് കൺസൾട്ടൻസി സ്ഥാപനങ്ങൾ

സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഭർതൃ വീട്ടുകാരുടെ മാനസിക പീഡനത്തിനോടുവിൽ അവളോട് സ്വന്തം വീട്ടിലേക്ക് മടങ്ങി പോകാനും ആവശ്യപ്പെട്ടു. അങ്ങനെ വിവാഹം കഴിഞ്ഞ് വെറും 15 ദിവസമായപ്പോഴേക്കും ഭർത്താവ് അവളെ ഉപേക്ഷിച്ച് ന്യൂസിലാൻഡിലേക്ക് പോയി. പിന്നീട് മടങ്ങിവന്നുമില്ല. അങ്ങനെ കോമൾ തനിക്ക് നീതി ലഭിക്കണമെന്ന് ആഗ്രഹിച്ച് പോലീസിൽ പരാതി നൽകിയെങ്കിലും പ്രയോജനമൊന്നും ഉണ്ടായില്ല. അവിടെ തന്റെ ജീവിതം അവസാനിച്ചു എന്നാണ് ആദ്യം കോമൾ കരുതിയത്. എങ്കിലും തോറ്റുകൊടുക്കാൻ അവൾ തയ്യാറായിരുന്നില്ല. എല്ലാ വെല്ലുവിളികളെയും തരണം ചെയ്യാനുള്ള കരുത്ത് അവൾക്ക് നൽകിയത് തന്റെ വിദ്യാഭ്യാസം ആയിരുന്നു.

advertisement

അങ്ങനെ സിവിൽ സർവീസ് പരീക്ഷയ്ക്ക് വേണ്ടിയിട്ടുള്ള തയ്യാറെടുപ്പുകൾ വീണ്ടും തുടങ്ങാൻ അവൾ തീരുമാനിച്ചു. പഠനത്തിനിടയിൽ ഒരു വരുമാനം മാർഗ്ഗം തേടി ഭാവ്നഗറിലെ ഒരു ചെറിയ ഗ്രാമത്തിലേക്ക് മാറി. അവിടെ കോമാൾ അധ്യാപന ജോലിയും ഏറ്റെടുത്തു. അതിലൂടെ മാസം 5000 രൂപയാണ് കോമളിന് ലഭിച്ചിരുന്നത്. ഒരു ലാപ്ടോപ്പോ ഇന്റർനെറ്റ് സൗകര്യമോ പോലും ലഭിക്കാതെ അവൾ തന്റെ പഠനവും അധ്യാപനവും ഒരുമിച്ച് തുടർന്നു. ശേഷം പരീക്ഷയ്ക്ക് വേണ്ടിയുള്ള കൂടുതൽ തയ്യാറെടുപ്പുകൾക്കായി അഹമ്മദാബാദിൽ എത്തി.

advertisement

ഒടുവിൽ 2012 ലാണ് യുപിഎസ്സി പരീക്ഷയിൽ 591 റാങ്ക് നേടി കോമാൾ ഗണത്ര വിജയം കൈവരിച്ചത്. പിന്നീട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആയ മോഹിത് ശർമ്മയെ ഇവർ പുനർവിവാഹം ചെയ്തു. അവർക്ക് തക്ഷ്വി എന്ന് പേരുള്ള ഒരു മകളുമുണ്ട്. അതേസമയം നിലവിൽ കോമൾ ഗണത്ര ഡൽഹിയിലെ പ്രതിരോധ മന്ത്രാലയത്തില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ്.

മലയാളം വാർത്തകൾ/ വാർത്ത/Career/
സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് ഉപേക്ഷിച്ച യുവതി പൊരുതി നേടിയത് സിവിൽ സർവീസ്
Open in App
Home
Video
Impact Shorts
Web Stories