TRENDING:

കായികപഠനമാണോ ലക്ഷ്യം? നാഷണൽ സ്‌പോർട്സ് യൂണിവേഴ്സിറ്റിയിൽ ബിരുദ-ബിരുദാനന്തര പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം

Last Updated:

ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 27 ജൂൺ 2024

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാജ്യത്തെ മികച്ച സ്പോർട്സ് യൂണിവേഴ്സിറ്റിയായ ഇംഫാലിലെ നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റി (എൻ.എസ്.യു.-ഇംഫാൽ, മണിപ്പുർ) വിവിധ ബിരുദ ബിരുദാനന്തര പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്രസർക്കാർ, യുവജനകാര്യ സ്പോർട്സ് മന്ത്രാലയത്തിനുകീഴിൽ പ്രവർത്തിട്ടു വരുന്ന സർവകലാശാലയിൽ കായികമേഖലയിലെ ശാസ്ത്രം, സാങ്കേതികജ്ഞാനം, മാനേജ്മെന്റ്, പരിശീലനം തുടങ്ങിയ മേഖലകളിൽ മികച്ച പ്രോഗ്രാമുകളുണ്ട്. യോഗ്യതാപ്രോഗ്രാമിന്റെ അന്തിമപരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഒന്നിൽ കൂടുതൽ കോഴ്സിന് അപേക്ഷിക്കാൻ പ്രത്യേകം അപേക്ഷകൾ നൽകണം. ജൂൺ 27 വരെ ഓൺലൈൻ അപേക്ഷ നൽകാവുന്നതാണ്.
advertisement

വിവിധ പ്രോഗ്രാമുകൾ

ബിരുദ പ്രോഗ്രാമുകൾ

1. ബാച്ച്‌ലർ ഓഫ് സയൻസ് ഇൻ സ്പോർട്സ് കോച്ചിങ് (ബി.എസ്‌സി. - സ്പോർട്സ് കോച്ചിങ് -നാലുവർഷം, എട്ട് സെമസ്റ്റർ)

2. ബാച്ച്‌ലർ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് (ബി.പി.ഇ.എസ്. -മൂന്നുവർഷം, ആറ് സെമസ്റ്റർ)

മേൽസൂചിപ്പിച്ച രണ്ടു പ്രോഗ്രാമുകൾക്കും പ്രവേശനത്തിന്, ഹയർസെക്കൻഡറി/തത്തുല്യപരീക്ഷ 45 ശതമാനം മാർക്കോടെ (പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 40 ശതമാനം മാർക്ക്) ജയിച്ചിരിക്കണം. 2024 ജൂലായ് ഒന്നിന് 17 വയസ്സ് പൂർത്തിയാക്കിയിരിക്കണം. ഉയർന്ന പ്രായപരിധി 2024 ജൂലായ് ഒന്നിന് ബി.എസ്‌സി (സ്പോർട്സ് കോച്ചിങ്) ക്ക് 25-ഉം ബി.പി.ഇ.എസിന് 23-ഉം വയസ്സായിരിക്കും. പ്രായ പരിധിയിൽ കേന്ദ്രസർക്കാർ വ്യവസ്ഥകൾ പ്രകാരമുള്ള ഇളവ് സംവരണവിഭാഗക്കാർക്കുണ്ട്.

advertisement

3. ബി.എസ്‌സി.-സ്പോർട്സ് കോച്ചിങ് പ്രോഗ്രാം: ആർച്ചറി, അത്‌ലറ്റിക്സ്, ബാഡ്മിൻറൻ, ബോക്സിങ്, ഫുട്ബോൾ, ഷൂട്ടിങ്, സ്വിമ്മിങ്, വെയ്റ്റ് ലിഫ്റ്റിങ് എന്നീ മേഖലകളിലുണ്ട്. എൻ.എസ്.യു. നൽകുന്ന സ്പോർട്സ് മേഖലകളിൽ ഡിസ്ട്രിക്ട് സ്പോർട്സ് അസോസിയേഷൻ/സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യ/സ്റ്റേറ്റ് അസോസിയേഷനുകൾ/ നാഷണൽ സ്പോർട്സ് ഫെഡറേഷനുകൾ (ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അംഗീകാരമുള്ളവ) സംഘടിപ്പിച്ച മത്സരങ്ങളിൽ പങ്കെടുത്തിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അവരുടെ സ്പോർട്സ് നേട്ടങ്ങൾ പരിഗണിച്ച് സ്പോർട്സ് ഡിസിപ്ലിൻ അനുവദിക്കും.

ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ

1. മാസ്റ്റർ ഓഫ് സയൻസ് (എം.എസ്‌സി.) ഇൻ സ്പോർട്സ് കോച്ചിങ്

advertisement

2. മാസ്റ്റർ ഓഫ് ആർട്സ് (എം.എ.) ഇൻ സ്പോർട്സ് സൈക്കോളജി

3. മാസ്റ്റർ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് (എം.പി.ഇ.എസ്.)

4. മാസ്റ്റർ ഓഫ് സയൻസ് (എം.എസ്‌സി.) ഇൻ അപ്ലൈഡ് സ്പോർട്സ് ന്യുട്രിഷൻ -ഈ പ്രോഗ്രാമിൽ എൻട്രി ഓപ്ഷൻ ഒരുവർഷത്തെ (രണ്ട് സെമസ്റ്റർ) എം.എസ്‌സി. അപ്ലൈഡ് സ്പോർട്സ് ന്യുട്രിഷൻ ആണ്. ലഭ്യമായ എക്സിറ്റ് ഓപ്ഷൻ -പി.ജി. ഡിപ്ലോമ ഇൻ സ്പോർട്സ് ന്യുട്രിഷൻ (ഒരുവർഷം, രണ്ട് സെമസ്റ്റർ).

ഓരോ മാസ്റ്റേഴ്സ് പ്രോഗ്രാമിലെയും പ്രവേശനത്തിനുവേണ്ട അക്കാദമിക്/സ്പോർട്സ് യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾ പ്രോസ്പെക്ടസിലുണ്ട്. മാസ്റ്റേഴ്സ് പ്രവേശനത്തിന് പ്രായപരിധിയില്ല.

advertisement

പ്രവേശനവും സംവരണവും

കേന്ദ്രസർക്കാർ സംവരണവ്യവസ്ഥകൾ പാലിച്ചായിരിക്കും മുഴുവൻ പ്രോഗ്രാമിലേയ്ക്കുമുള്ള പ്രവേശനം. വിവിധ പ്രോഗ്രാമിലേയ്ക്കു 30 ശതമാനം സീറ്റ് വനിതകൾക്ക് സംവരണം ചെയ്തിട്ടുണ്ട്. വിവാഹിതരായ വനിതകൾക്കും അപേക്ഷിക്കാം. അന്താരാഷ്ട്ര അത്‌ലറ്റുകൾ, ദേശീയ മെഡലിസ്റ്റുകൾ എന്നിവരെ, വ്യവസ്ഥകൾക്കു വിധേയമായി എല്ലാ ബിരുദ/മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലേക്കും നേരിട്ടുള്ള പ്രവേശനത്തിന് പരിഗണിക്കും.

പ്രവേശന പരീക്ഷ

നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റി എൻട്രൻസ് എക്സാമിനേഷൻ (എൻ.എസ്.യു.ഇ.ഇ.) വഴിയാണ്, പ്രാഥമിക തെരഞ്ഞെടുപ്പ്. ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ്, ഗെയിം പ്രൊഫിഷ്യൻസി, സ്പോർട്സ് നേട്ടങ്ങൾ (ബാധകമായത്) എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. പി.ജി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന്, ഇതുകൂടാതെ വൈവ വോസിയും ഉണ്ടാകും.

advertisement

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും:

www.nsu.ac.in

തയാറാക്കിയത്: ഡോ ഡെയ്സൻ പാണേങ്ങാടൻ

(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)

മലയാളം വാർത്തകൾ/ വാർത്ത/Career/
കായികപഠനമാണോ ലക്ഷ്യം? നാഷണൽ സ്‌പോർട്സ് യൂണിവേഴ്സിറ്റിയിൽ ബിരുദ-ബിരുദാനന്തര പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം
Open in App
Home
Video
Impact Shorts
Web Stories