TRENDING:

രാജ്യത്തെ മികച്ച പത്ത് പിഎച്ച്ഡി ഗവേഷണങ്ങൾക്ക് അവാർഡ് നൽകാനൊരുങ്ങി യുജിസി

Last Updated:

എല്ലാവർഷവും അധ്യാപക ദിനത്തിൽ അവാർഡുകൾ നൽകാനാണ് യുജിസി തീരുമാനിച്ചിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി : രാജ്യത്തെ ഏറ്റവും മികച്ച പിഎച്ച്ഡി ഗവേഷണങ്ങൾക്ക് അവാർഡ് നൽകാൻ യൂണിവേഴ്സിറ്റി ഗ്രാൻഡ്സ് കമ്മീഷൻ (യുജിസി) തീരുമാനിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന പത്ത് റിസേർച്ചുകൾക്കാവും അവാർഡ് ലഭിക്കുക.സയൻസസ് (അഗ്രികൾച്ചറൽ സയൻസസ് ,മെഡിക്കൽ സയൻസസ് ഉൾപ്പെടെ) എൻജിനീയറിങ് ആൻഡ് ടെക്നോളജി ,സോഷ്യൽ സയൻസ് ഹ്യൂമാനിറ്റീസ് ,വിദ്യാഭ്യാസവും ഉൾപ്പെടെ ) ഇന്ത്യൻ ഭാഷകൾ , കോമേഴ്‌സ് ആൻഡ് മാനേജ്‌മന്റ് എന്നീ 5 മേഖലകളിലുള്ള 10 പേർക്കാണ് അവാർഡ് നൽകുക.
advertisement

എല്ലാവർഷവും അധ്യാപക ദിനത്തിൽ അവാർഡുകൾ നൽകാനാണ് യുജിസി തീരുമാനിച്ചിരിക്കുന്നത് .അവാർഡിനായി അപേക്ഷിക്കുന്ന ഗവേഷണ വിദ്യാർഥികളിൽ നിന്നും ഓരോ വിഭാഗത്തിലേക്ക് രണ്ടുപേരുടെ ചുരുക്കപ്പട്ടികൾ തയ്യാറാക്കും. ശേഷം അവരുടെ തീസിസ് യുജിസി സമിതിക്ക് മുന്നിൽ അവതരിപ്പിക്കണം.ഓരോ മേഖലയിലെയും അഞ്ച് പേരടങ്ങുന്ന വിദഗ്ധസമിതിയാണ് അവാർഡ് നിർണയിക്കുന്നത്.

അവാർഡിനയായി ആർക്കൊക്കെ അപേക്ഷിക്കാം ?

  • സർവകലാശാലകളിൽ പ്രബന്ധം അവതരിപ്പിച്ചു കഴിഞ്ഞ ഗവേഷണ വിദ്യാർഥികൾ
  • യുജിസി , നാക് (NAAC ) തുടങ്ങി അംഗീകൃത സർവകലാശാലകളിൽ ഗവേഷണം ചെയ്യുന്ന വിദ്ധാർത്ഥികൾ
  • advertisement

  • വിദ്യാർഥികളെ സർവകലാശാലകൾക്ക് നേരിട്ട് നോമിനേറ്റ് ചെയ്യാവുന്നതാണ് ,ഗവേഷണ വിദ്യാർഥികൾക്ക് സ്വമേധയാ അപേക്ഷിക്കാം

എങ്ങനെ അപേക്ഷിക്കാം ?

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വിദ്യാർഥികൾക്ക് യുജിസി തുറക്കുന്ന പോർട്ടൽ വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ് . സർവകലാശാലകൾക്ക് ഓരോ വിഭാഗത്തിലും രണ്ട് പ്രബന്ധങ്ങൾ അപ്‌ലോഡ് ചെയ്യാം .ഗവേഷണ വിദ്യാർഥികൾ പോർട്ടലിൽ നേരിട്ട് സമർപ്പിക്കുന്ന പ്രബന്ധങ്ങൾ സർവ്വകലാശാലകളിലെ പരിശോധനയ്ക്ക് ശേഷം യുജിസി വിദഗ്ധസമിതിക്ക് സമർപ്പിക്കും.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Career/
രാജ്യത്തെ മികച്ച പത്ത് പിഎച്ച്ഡി ഗവേഷണങ്ങൾക്ക് അവാർഡ് നൽകാനൊരുങ്ങി യുജിസി
Open in App
Home
Video
Impact Shorts
Web Stories