2019 സിവിൽ സർവീസ് എഴുതി തുടങ്ങുമ്പോൾ പ്രിലിമിനറി പോലും കടക്കാൻ സിദ്ധാർത്ഥിന് കഴിഞ്ഞിരുന്നില്ല. എന്നാൽ തുടർന്ന് ഇങ്ങോട്ട് കഠിന പരിശ്രമം കൊണ്ട് റിസർവ് ലിസ്റ്റിൽ ഇടം നേടി ഇന്ത്യൻ പോസ്റ്റ് ആൻഡ് ടെലികോം അക്കൗണ്ട്സ് ആൻഡ് ഫിനാൻസ് സർവീസിൽ ജോലി ലഭിച്ചു. തുടർന്ന് 2021ലെ പരീക്ഷയിൽ 181 റാങ്ക് നേടി ഐപിഎസ് ട്രെയിനിങ്ങിന് ജോയിൻ ചെയ്തു. 2022ൽ 121 റാങ്ക് ആണ് സിദ്ധാർത്ഥ് നേടിയത്. റാങ്ക് നില മെച്ചപ്പെട്ടെങ്കിലും ഐഎഎസ് എന്ന സ്വപ്നം പൂവണിയാൻ അത് മതിയാകുമായിരുന്നില്ല. തുടർന്നാണ് ഹൈദരാബാദിൽ ഐപിഎസ് ട്രെയിനിങ്ങിനിടയും ഈ പരീക്ഷ വീണ്ടും എഴുതിയത്.
advertisement
Also Read - UPSC Civil Services Result 2023: സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു; നാലാം റാങ്ക് ഏറണാകുളം സ്വദേശി സിദ്ധാർത്ഥിന്
സിദ്ധാർത്ഥ് രാംകുമാർ സിവിൽ സർവീസ് പരീക്ഷയിൽ നാലാം റാങ്ക് നേടിയെന്ന വാർത്ത മാധ്യമങ്ങളിലൂടെ അറിയുമ്പോഴാണ് ഇത്തവണയും സിദ്ധാർത്ഥ് പരീക്ഷ എഴുതിയിരുന്നു എന്ന് വീട്ടുകാർ അറിയുന്നത്. സിദ്ധാർത്ഥിന്റെ നേട്ടത്തിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് കുടുംബാംഗങ്ങൾ പ്രതികരിച്ചു. അച്ഛന്‍ രാംകുമാര്‍ ചിന്മയ കോളേജിലെ റിട്ടയേര്‍ഡ് പ്രിന്‍സിപ്പിലാണ്. സഹോദരന്‍ ആദര്‍ശ് കുമാര്‍ ഹൈക്കോടതിയില്‍ വക്കീലാണ്.
ഇത്തവണ ആദിത്യ ശ്രീവാസ്തവ ഒന്നാം റാങ്കും അനിമേഷ് പ്രധാൻ രണ്ടാം റാങ്കും ഡൊണൂരു അനന്യ റെഡ്ഡി മൂന്നാം റാങ്കും നേടി. ആദ്യ റാങ്കുകളില്‍ ഉൾപ്പെട്ട മറ്റു മലയാളികൾ: വിഷ്ണു ശശികുമാർ (31 റാങ്ക്), അർച്ചന പി പി (40 ), രമ്യ ആർ ( 45 ), ബിൻ ജോ പി ജോസ് (59), പ്രശാന്ത് എസ് (78), ആനി ജോർജ് (93), ജി ഹരിശങ്കർ (107), ഫെബിൻ ജോസ് തോമസ് (133), വിനീത് ലോഹിതാക്ഷൻ (169), മഞ്ജുഷ ബി ജോർജ് (195), അനുഷ പിള്ള (202), നെവിൻ കുരുവിള തോമസ് (225), മഞ്ഞിമ പി (235).
ഫലം അറിയാൻ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://upsc.gov.in/
1105 തസ്തികകളിലേക്കാണ് ഇത്തവണ അപേക്ഷ ക്ഷണിച്ചിരുന്നത്. മെയ് 2023നായിരുന്ന പ്രിലിംസ് പരീക്ഷ. സെപ്റ്റംബറില്‍ മെയിന്‍ പരീക്ഷ നടന്നു. മെയിന്‍സ് പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് ജനുവരി 2 മുതല്‍ ഏപ്രില്‍ 9 വരെയായിരുന്നു അഭിമുഖം.