TRENDING:

UPSC Civil Services Result 2023: സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു; നാലാം റാങ്ക് ഏറണാകുളം സ്വദേശി സിദ്ധാർത്ഥിന്

Last Updated:

ആദിത്യ ശ്രീവാസ്തവ ഒന്നാം റാങ്കും അനിമേഷ്‌ പ്രധാൻ രണ്ടാം റാങ്കും ഡൊണൂരു അനന്യ റെഡ്ഡി മൂന്നാം റാങ്കും നേടി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: സിവില്‍ സര്‍വീസ് 2023 ഫലം പ്രഖ്യാപിച്ചു. ആദിത്യ ശ്രീവാസ്തവ ഒന്നാം റാങ്കും അനിമേഷ്‌ പ്രധാൻ രണ്ടാം റാങ്കും ഡൊണൂരു അനന്യ റെഡ്ഡി മൂന്നാം റാങ്കും നേടി. എറണാകുളം സ്വദേശിയായ പി കെ സിദ്ധാർത്ഥ് രാംകുമാറിനാണ് നാലാം റാങ്ക്. സിദ്ധാർത്ഥിന്റെ നാലാമത്തെ സിവിൽ സർവീസ് നേട്ടമാണിത്. 2022 ൽ 121 ാം റാങ്കാണ് സിദ്ധാർത്ഥ് നേടിയത്. നിലവിൽ ഐപിഎസ് ട്രെയിനിങ്ങിലാണ്. അച്ഛന്‍ രാംകുമാര്‍ ചിന്മയ കോളേജിലെ റിട്ടയേര്‍ഡ് പ്രിന്‍സിപ്പിലാണ്. സഹോദരന്‍ ആദര്‍ശ് കുമാര്‍ ഹൈക്കോടതിയില്‍ വക്കീലാണ്.
Photo: UPSC kerala/ facebook
Photo: UPSC kerala/ facebook
advertisement

ആദ്യ റാങ്കുകളില്‍ ഉൾപ്പെട്ട മലയാളികൾ: വിഷ്ണു ശശികുമാർ (31 റാങ്ക്), അർച്ചന പി പി (40 ), രമ്യ ആർ ( 45 ), ബിൻ ജോ പി ജോസ് (59), പ്രശാന്ത് എസ് (78), ആനി ജോർജ് (93), ജി ഹരിശങ്കർ (107), ഫെബിൻ ജോസ് തോമസ് (133), വിനീത് ലോഹിതാക്ഷൻ (169), മഞ്ജുഷ ബി ജോർജ് (195), അനുഷ പിള്ള (202), നെവിൻ കുരുവിള തോമസ് (225), മഞ്ഞിമ പി (235).

advertisement

ഫലം അറിയാൻ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://upsc.gov.in/

1105 തസ്തികകളിലേക്കാണ് ഇത്തവണ അപേക്ഷ ക്ഷണിച്ചിരുന്നത്‌. മെയ് 2023നായിരുന്ന പ്രിലിംസ് പരീക്ഷ. സെപ്റ്റംബറില്‍ മെയിന്‍ പരീക്ഷ നടന്നു. മെയിന്‍സ് പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് ജനുവരി 2 മുതല്‍ ഏപ്രില്‍ 9 വരെയായിരുന്നു അഭിമുഖം.

മലയാളം വാർത്തകൾ/ വാർത്ത/Career/
UPSC Civil Services Result 2023: സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു; നാലാം റാങ്ക് ഏറണാകുളം സ്വദേശി സിദ്ധാർത്ഥിന്
Open in App
Home
Video
Impact Shorts
Web Stories