ബാഗ് രഹിത ദിവസങ്ങളിൽ വിദ്യാർത്ഥികൾ ബാഗുകളില്ലാതെ സ്കൂളിലെത്തുകയും അവരുടെ അഭിരുചികൾക്കനുസരിച്ച് താല്പര്യമുള്ള പാഠ്യേതര പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യും. മണ്ണ് സംരക്ഷണം, മൺപാത്ര നിർമ്മാണം, തടി ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ, കാലിഗ്രഫി, മെഷീൻ ലേണിങ്, ആരോഗ്യ സംരക്ഷണം, ആശയവിനിമയത്തിനുള്ള കഴിവ് വർധിപ്പിക്കുന്ന പ്രവർത്തനങ്ങൾ, പ്രകൃതി സംരക്ഷണം, വെൽഡിങ്, കാസ്റ്റിംഗ് തുടങ്ങിയ പ്രവർത്തനങ്ങളാണ് വിദ്യാർത്ഥികളെ പ്രധാനമായും പഠിപ്പിക്കുക.
Also Read - കുട്ടികൾ ഉറങ്ങാൻ വൈകുന്നു; സ്കൂൾ സമയത്തിൽ മാറ്റം വരുത്തണമെന്ന് മഹാരാഷ്ട്ര ഗവർണർ
advertisement
പഠനത്തോടൊപ്പം വിദ്യാർത്ഥികളിലെ മറ്റ് കഴിവുകൾ കൂടി പരിപോഷിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ധാൻ സിങ് റാവത്ത് പറഞ്ഞു. വിദ്യാർത്ഥികളിലെ മറ്റ് കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള “പ്രതിഭാ ദിവസ്” എന്ന പദ്ധതി പ്രൈമറി സ്കൂളുകളിൽ നിലവിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ബാഗ് രഹിത ദിനങ്ങൾ ഏർപ്പെടുത്താനുള്ള നിർദ്ദേശത്തിന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ചൊവ്വാഴ്ച അംഗീകാരം നൽകി. ഏപ്രിലിൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തിൽ പദ്ധതി നടപ്പിലാക്കും.