TRENDING:

റെയിൽവേ നോൺ ടെക്നിക്കൽ വിഭാഗത്തിൽ 11,558 ഒഴിവ്; തിരുവനന്തപുരത്ത് 286

Last Updated:

വിശദമായ വിജ്ഞാപനം റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
റെയിൽവേയുടെ നോൺ ടെക്നിക്കൽ പോപ്പുലർ കാറ്റഗറിയിലെ(എൻ.ടി.പി.സി) 11,558 ഒഴിവുകളിലേക്ക് വിവിധ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകൾ അപേക്ഷ ക്ഷണിച്ചു. വിശദമായ വിജ്ഞാപനം റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. സതേൺ റെയിൽവേ തിരുവനന്തപുരം ആർആർബിക്കു കീഴിൽ ഗ്രാജ്വേറ്റ് തസ്തികകളിൽ174 ഒഴിവുകളും അണ്ടർ ഗ്രാജ്വേറ്റ് തസ്തികകളിൽ 112 ഒഴിവുകളുമുണ്ട്. എതെങ്കിലും ഒരു ആർആർബിയിലേക്കാണ് അപേക്ഷിക്കാൻ കഴിയുക.
advertisement

ഗ്രാജ്വേറ്റ് തസ്തികകൾ

  • ചീഫ് കമേഴ്സ്യൽ കം ടിക്കറ്റ് സൂപർവൈസർ, സ്റ്റേഷൻ മാസ്റ്റർ
  • യോഗ്യത: ബിരുദം/തത്തുല്യം

    ശമ്പളം: 35,400

  • ഗുഡ്സ് ട്രെയിൻ മാനേജർ
  • യോഗ്യത: ബിരുദം/തത്തുല്യം

    ശമ്പളം:29,200

  • ജൂനിയർ അക്കൌണ്ട്സ് അസിസിറ്റൻ്റ് കം ടൈപ്പിസ്റ്റ്, സ്റ്റേഷൻ ക്ലാർക്ക് കം ടൈപ്പിസ്റ്റ്
  • യോഗ്യത: ബിരുദം/തത്തുല്യം, ഇംഗ്ലീഷ്/ഹിന്ദി കംപ്യൂട്ടർ ടൈപ്പിംഗ്

    ശമ്പളം:29,200

18 മുതൽ 36 വയസുവരെയുള്ളവർക്കാണ് ഗ്രാജ്വേറ്റ് തസ്തികകളിൽ അപേക്ഷിക്കാനാകുക. ഓൺലൈനായി ഒക്ടോബർ 13 വരെ അപേക്ഷിക്കാം

അണ്ടർ ഗ്രാജ്വേറ്റ് തസ്തികകൾ

advertisement

കമേഴ്സ്യൽ കം ടിക്കറ്റ് ക്ലാർക്ക്, ജൂനിയർ ക്ലാർക്ക് കം ടൈപ്പിസ്റ്റ്, അക്കൌണ്ട്സ് ക്ലാർക്ക് കം ടൈപ്പിസ്റ്റ് ട്രെയിൻസ് ക്ലാർക്ക് തസ്തികകൾക്ക് പ്ലസ്ടു/തത്തുല്യമാണ് യോഗ്യത. പ്രായ പരിധി: 18-33. ശമ്പളം:19,000. കമേഴ്സ്യൽ കം ടിക്കറ്റ് ക്ലാർക്ക് തസ്തികയിൽ 21,700 രൂപയാണ് ശമ്പളം. ഒക്ടോബർ 20 വരെ ഓൺലൈനായി അപേക്ഷിക്കാം

മലയാളം വാർത്തകൾ/ വാർത്ത/Career/
റെയിൽവേ നോൺ ടെക്നിക്കൽ വിഭാഗത്തിൽ 11,558 ഒഴിവ്; തിരുവനന്തപുരത്ത് 286
Open in App
Home
Video
Impact Shorts
Web Stories