തമിഴ്‌നാട്ടിലെ വില്ലുപുരം സ്വദേശിനിയാണ് നന്ദിനി ശ്രീധരൻ. ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി പഠനം പൂര്‍ത്തിയാക്കിയ നന്ദിനി പിന്നീട് ബിസിനസ്സിൽ ചുവടുറപ്പിക്കുകയായിരുന്നു. ഇവർ തന്റെ സ്വന്തം സംരംഭത്തിലൂടെ സ്ത്രീകളുടെ ചർമ സംരക്ഷണത്തിനായുള്ള ഓർഗാനിക് ഉൽപ്പന്നങ്ങളാണ് പുറത്തിറക്കുന്നത്. ചർമ്മത്തിന്റെ സ്വാഭാവിക തിളക്കവും ആരോഗ്യവും നിലനിർത്താൻ കെമിക്കൽ പ്രിസർവേറ്റീവുകളില്ലാത്ത പ്രകൃതിദത്തമായ ചേരുവകൾ മാത്രം ഉപയോഗിച്ചാണ് ഉത്പന്നങ്ങൾ തയ്യാറാക്കുന്നത്.
അതേസമയം അധ്യാപികയായ തന്റെ അമ്മയുടെ പ്രോത്സാഹനമാണ് സ്വന്തമായി എന്തെങ്കിലും തുടങ്ങാൻ തനിക്ക് പ്രചോദനമായതെന്ന് നന്ദിനി പറഞ്ഞു. ആറുവർഷമായി ഇവരുടെ ഓർഗാനിക് ഫെയ്‌സ് പ്രോഡക്ടുകൾ വില്ലുപുരത്ത് വിജയകരമായി വിറ്റഴിക്കുന്നുണ്ട്. ശ്രീ വിഷ പ്രോഡക്‌ട്‌സ് എന്നാണ് ബ്രാൻഡിന്റെ പേര്. സ്ത്രീകൾ അവരുടെ ചർമ്മത്തിൽ പ്രകൃതിദത്തമായ ചേരുവകൾകൊണ്ടുള്ള ഫേസ് പായ്ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നന്ദിനിയുടെ അഭിപ്രായം.
പ്രത്യേകിച്ച് എല്ലാ മേക്കപ്പ് ഉൽപ്പന്നങ്ങളും മുഖത്ത് ഉപയോഗിച്ചതിന് ശേഷം കെമിക്കലുകൾ ഇല്ലാത്ത ഫേസ് പാക്കുകൾ ഉപയോഗിക്കുന്നത് ചർമ്മത്തിന് ഏറെ ഗുണം ചെയ്യും എന്നും ഇവർ പറഞ്ഞു. കൂടാതെ താൻ ഉണ്ടാക്കുന്ന ഫേസ് പാക്കിൽ 25 പ്രകൃതിദത്ത ചേരുവകളാണ് ഉപയോഗിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. അവരം പൂവ്, റോസാപ്പൂ, രാമച്ചം , മത്തൻ കുരു, കസ്തൂരി മഞ്ഞൾ, നെല്ലിക്ക, മൈസൂർ പരിപ്പ് , മഞ്ജിഷ്ടാതി, തുളസി, വേപ്പില, മുൾട്ടാണി മിട്ടി എന്നിവ ഉണക്കിപ്പൊടിച്ചാണ് ഫേസ് പായ്ക്ക് തയ്യാറാക്കുന്നത്.
ഈ പറഞ്ഞ ചേരുവകൾ ചേർത്ത് നമുക്ക് വീട്ടിലും ഈ ഫേസ് പായ്ക്ക് പരീക്ഷിക്കാവുന്നതാണ്. ഈ പ്രകൃതിദത്ത ചേരുവകളെല്ലാം ആയുർവേദ മരുന്ന് കടകളിൽ ലഭ്യമാണെന്നും നന്ദിനി പറയുന്നു. ഇത് അൽപം വെള്ളമോ പാലോ ചേർത്ത് 10 മിനിറ്റ് മുഖത്ത് തേച്ച് പിടിപ്പിക്കുക. കൂടാതെ രാവിലെയും വൈകുന്നേരവും ഇത് മുഖത്ത് പുരട്ടാവുന്നതാണ്. എന്നാൽ ഇത് കഴുകി കളയുമ്പോൾ ഫേസ് വാഷോ സോപ്പോ ഉപയോഗിക്കരുതെന്നും വെള്ളം മാത്രം ഉപയോഗിച്ച് കഴുകണമെന്നും നന്ദിനി നിർദ്ദേശിക്കുന്നു.
ഇനി ഈ ഫേസ് പാക്ക് കഴുകിയ ശേഷം ചർമ്മം വരണ്ടതായി തോന്നിയാൽ നിങ്ങൾക്ക് ഒരു മോയ്സ്ചറൈസറും പുരട്ടാവുന്നതാണ് . അതേസമയം കുറഞ്ഞത് മൂന്ന് മാസമെങ്കിലും ഈ പാക്ക് ഉപയോഗിച്ചാൽ മുഖക്കുരുവും മറ്റ് എല്ലാ ചർമ്മ പ്രശ്‌നങ്ങളും മാറുമെന്നും നന്ദിനി ഉറപ്പുനൽകുന്നുണ്ട്. ഓൺലൈൻ ആയും ഇവരുടെ ഉത്പന്നങ്ങൾ ലഭ്യമാണ്. 150 രൂപയാണ് ഈ ഫെയ്സ് പായ്ക്കിന് വില. ഇതിനുപുറമേ ഓർഗാനിക് സോപ്പുകളും നിർമ്മിക്കുന്നുണ്ട്.