TRENDING:

നോക്കുന്നോ? രണ്ടുനേരം നായകളെ നടക്കാൻ കൊണ്ടുപോയി യുവാവ് പ്രതിമാസം നേടുന്നത് നാലര ലക്ഷം

Last Updated:

എംബിഎ നേടിയ സഹോദരനെക്കാളും മറ്റുപല വൈറ്റ് കോളർ ജോലിക്കാരെക്കാളും സമ്പാദിക്കുന്ന യുവാവിനെ കുറിച്ചറിയാം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രൊഫഷണൽ രംഗത്ത് പരമ്പരാഗത രീതികൾ ആധിപത്യം പുലർത്തുന്ന ഇന്ത്യ പോലുള്ള ഒരു രാജ്യത്ത്, അസാധാരണമായ ഒരു ജോലി തിരഞ്ഞെടുത്ത യുവാവിന്റെ കഥ ഇന്റർനെറ്റിൽ തരംഗമാകുകയാണ്. ഒരു പക്ഷേ ഭാവിയിലെ നിങ്ങളുടെ കരിയർ തിരഞ്ഞെടുപ്പുകളെ പോലും മാറ്റിമറിക്കുന്നതായേക്കാം ഈ ജീവിത കഥ. ‌മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു ഡോഗ് വാക്കറാണ് താരം. ഇയാൾ പ്രതിമാസം നാലരലക്ഷം രൂപയാണ് സമ്പാദിക്കുന്നത്. നിലവിലുള്ള പല വൈറ്റ് കോളർ ജോലികളേക്കാൾ ശമ്പളം. പലർക്കും അവിശ്വസനീയമായി തോന്നിയേക്കാവുന്ന ‌ഈ കഥ വലിയ ചർച്ചകൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്.
എ ഐ പ്രതീകാത്മക ചിത്രം
എ ഐ പ്രതീകാത്മക ചിത്രം
advertisement

പേരുവെളിപ്പെടുത്താത്ത ഈ യുവാവ് 38 നായകളെ ദിവസവും നടത്തിക്കുന്നതിലൂടെയാണ് നാലരലക്ഷം മാസം സമ്പാദിക്കുന്നത്. എംബിഎ ബിരുദമുള്ള അദ്ദേഹത്തിന്റെ സഹോദരന് ഇതിന്റെ നാലിലൊന്നുപോലും കിട്ടുന്നില്ല. മഹാരാഷ്ട്രയിലെ ഒരു ഡോഗ് വാക്കർ പ്രതിമാസം 4.5 ലക്ഷം സമ്പാദിക്കുന്നുവെന്ന് വെളിപ്പെടുത്തിയതിന് ശേഷം ഓൺലൈനിൽ വൈറലായിരിക്കുകയാണ്. ഇത് പല ഡോക്ടർമാരുടെ ശമ്പളത്തേക്കാളും കൂടുതലാണ്. ഒരു നായയെ ദിവസേന രണ്ടുനേരമാണ് നടത്തിക്കുന്നത്. ഇതിനായി ഒരു നായക്ക് 15,000 രൂപയാണ് യുവാവ് ഈടാക്കുന്നത്. 38 നായകളെയാണ് യുവാവ് കൈകാര്യം ചെയ്യുന്നത്. പ്രതിമാസം 70,000 സമ്പാദിക്കുന്ന തന്റെ എംബിഎ സഹോദരനെക്കാൾ വലിയ വരുമാനമാണ് യുവാവ് നേടുന്നത്- വൈറൽ പോസ്റ്റിൽ പറയുന്നു.

advertisement

ഇന്ത്യയിലെ വളർന്നുവരുന്ന വളർത്തുമൃഗ സംരക്ഷണ വ്യവസായം 2026 ഓടെ 7500 കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ച് മുംബൈ, ഡൽഹി പോലുള്ള മെട്രോപൊളിറ്റൻ നഗരങ്ങളിൽ, ഡോഗ് വാക്കർമാരുടെയും വളർത്തുമൃഗ സംരക്ഷണ പ്രൊഫഷണലുകളുടെയും ആവശ്യം വർധിച്ചുവരികയാണ്. കൂടുതൽ ഉടമകൾ തങ്ങളുടെ ഓമനകൾക്കായി മികച്ച വ്യക്തിഗത സേവനങ്ങൾ തേടുന്നുവെന്നാണ് റിപ്പോർട്ട്. ഇതു മുൻകൂട്ടി കണ്ട് ചില ആളുകൾ ഇതിനെ ഗൗരവമേറിയതും വിപുലീകരിക്കാവുന്നതുമായ ഒരു തൊഴിലാക്കി മാറ്റിയിരിക്കുന്നു.

എന്നാൽ യഥാർത്ഥ ചോദ്യം ഇതാണ്- ഒരു ഡോഗ് വാക്ക‌റിന് ഇത്രയും പണം സമ്പാദിക്കാൻ സാധിക്കുമോ? അതോ, ഇതും മറ്റൊരു സോഷ്യൽ മീഡിയയിലെ 'തള്ള്' ആണോ?

advertisement

മുംബൈ അല്ലെങ്കിൽ പൂനെ പോലുള്ള നഗരങ്ങളിലെ മിക്ക പ്രൊഫഷണൽ ഡോഗ് വാക്കർമാരും ഒരു നായയ്ക്ക് നടത്തത്തിന് 300 മുതൽ 500 രൂപ വരെ ഈടാക്കുന്നുവെന്നാണ് കണക്കുകൾ. ഒരാൾ ഒരു ദിവസം 10–15 നായ്ക്കളെ ‌വിവിധ സമയങ്ങളിലായി കൈകാര്യം ചെയ്യുകയും പരിശീലനം നൽകുകയും വളർത്തുമൃഗ സംരക്ഷണം അല്ലെങ്കിൽ ഗ്രൂപ്പ് വാക്കിംഗ് പാക്കേജുകൾ പോലുള്ള പ്രീമിയം സേവനങ്ങൾ ചേർക്കുകയും ചെയ്താൽ സ്വാഭാവികമായി വരുമാനം കൂടും. വിശ്വസ്തരായ ക്ലയന്റുകളുടെയും സ്ഥിരമായ ഷെഡ്യൂളിംഗിന്റെയും സഹായത്തോടെ, ആറ് അക്ക പ്രതിമാസ വരുമാനം നേടാൻ കഴിയും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A dog walker, hailing from Maharashtra, has reportedly been earning a staggering Rs 4.5 lakh per month - a salary that exceeds many white-collar jobs.

മലയാളം വാർത്തകൾ/ വാർത്ത/Career/
നോക്കുന്നോ? രണ്ടുനേരം നായകളെ നടക്കാൻ കൊണ്ടുപോയി യുവാവ് പ്രതിമാസം നേടുന്നത് നാലര ലക്ഷം
Open in App
Home
Video
Impact Shorts
Web Stories