വിഘ്‌നേഷിന്റെ സന്തോഷത്തില്‍ സൊമാറ്റോയും പങ്കുചേര്‍ന്നിരുന്നു. വിഘ്‌നേഷിനെ അഭിനന്ദിച്ച് സൊമാറ്റോ ട്വീറ്റ് ചെയ്യുകയും ചെയ്തു. വിഘ്‌നേഷിന്റെയും കുടുംബത്തിന്റെയും ചിത്രമുള്‍പ്പെടെയായിരുന്നു ട്വീറ്റ്. ” വിഘ്‌നേഷിന് അഭിനന്ദനങ്ങള്‍. സൊമാറ്റോ ഡെലിവറി പാര്‍ട്ണറായിരിക്കെ തന്നെ തമിഴ്‌നാട് പിഎസ്‌സി പരീക്ഷയില്‍ ഉന്നതവിജയം നേടിയിരിക്കുകയാണ്,” എന്നായിരുന്നു സൊമാറ്റോ ട്വീറ്റ് ചെയ്തത്. ട്വീറ്റിന് പിന്നാലെ നിരവധി പേരാണ് വിഘ്‌നേഷിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ” സുത്യര്‍ഹമായ വിജയമാണ് വിഘ്‌നേഷ് താങ്കള്‍ നേടിയിരിക്കുന്നത്. കഠിനാധ്വാനം ചെയ്യുന്നവരെ തേടി വിജയമെത്തും,’ എന്നായിരുന്നു ഒരാള്‍ ട്വീറ്റ് ചെയ്തത്. ” അഭിനന്ദനങ്ങള്‍ വിഘ്‌നേഷ്.
advertisement
നിങ്ങളുടെ സമര്‍പ്പണ മനോഭാവത്തിന് ഒരു വലിയ സല്യൂട്ട്,” എന്നായിരുന്നു മറ്റൊരാളുടെ ട്വീറ്റ്. ” വളരെ മികച്ച നേട്ടം വിഘ്‌നേഷ്. നിങ്ങളുടെ നേട്ടത്തില്‍ അഭിമാനം തോന്നുന്നു. ദൈവം നിങ്ങളെ രക്ഷിക്കട്ടെ,” എന്ന് മറ്റൊരു ഉപയോക്താവ് ട്വീറ്റ് ചെയ്തു. ആശംസകള്‍ക്ക് പിന്നാലെ ട്വീറ്റില്‍ ഒരു ചെറിയ തിരുത്തുമായി വിഘ്‌നേഷ് രംഗത്തെത്തി. ന്യൂ ഇന്ത്യ അഷ്വറന്‍സ് പരീക്ഷയിലാണ് താന്‍ വിജയിച്ചതെന്നും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി ഉടനെ ജോലിയില്‍ പ്രവേശിക്കുമെന്നും വിഘ്‌നേഷ് പറഞ്ഞു. തമിഴ്‌നാട് പിഎസ് സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയെന്നാണ് പല ട്വീറ്റുകളിലും പറഞ്ഞിരുന്നത്. ഇത് തിരുത്തിയാണ് വിഘ്‌നേഷ് എത്തിയത്.
നിരവധി പേര്‍ക്കാണ് വിഘ്‌നേഷിന്റെ വിജയം ഒരു പ്രചോദനമായിരിക്കുന്നത്. ജോലി ചെയ്ത് കൊണ്ട് തന്നെ ഇത്തരമൊരു വിജയം നേടാന്‍ വിഘ്‌നേഷിനെ സഹായിച്ചത് അദ്ദേഹത്തിന്റെ അര്‍പ്പണ ബോധവും കഠിനാധ്വാനവും കൊണ്ടാണ്. അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഒരു നാഴികകല്ലായിരിക്കുമിതെന്നും പലരും അഭിപ്രായപ്പെട്ടു. അതേസമയം ജോലി ചെയ്ത് കൊണ്ട് പരീക്ഷകളില്‍ ഉന്നത വിജയം നേടുന്ന സംഭവം ഇതാദ്യത്തേതല്ല. ഷെയ്ഖ് അബ്ദുള്‍ സത്താര്‍ എന്ന യുവാവിനും ഇതേ കഥയാണ് പറയാനുള്ളത്. സൊമാറ്റോ, സ്വിഗ്ഗി, ഓല, എന്നിവയില്‍ ജോലി ചെയ്ത ഇദ്ദേഹമിപ്പോള്‍ ബെംഗളുരുവിലെ ഒരു കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജീനിയറായി ജോലി ചെയ്യുകയാണ്.