TRENDING:

ഒരു രോഗിയിൽ നിന്ന് ഒരു മാസത്തിൽ 406 പേർക്ക് വരെ രോഗബാധയുണ്ടാകാം; സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കേന്ദ്രം

Last Updated:

കോവിഡ് വ്യാപനം തടയുന്നതിൽ സാമൂഹിക അകലവും മാസ്കും അടക്കമുള്ള മുൻകരുതലുകൾ അനിവാര്യം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയിൽ സാമൂഹിക അകലം അടക്കമുള്ള സുരക്ഷാ മാനദണ്ഡ‍ങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ ഒരു കോവിഡ് രോഗിയിൽ നിന്ന് 406 പേർക്കെങ്കിലും ഒരു മാസത്തിനുള്ളിൽ രോഗവ്യാപനമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
advertisement

കോവിഡ് വ്യാപനം തടയുന്നതിൽ സാമൂഹിക അകലവും മാസ്കും അടക്കമുള്ള മുൻകരുതലുകളുടെ ആവശ്യകത അനിവാര്യമാണെന്നും കേന്ദ്ര സർക്കാർ ഇന്നലെ ആവർത്തിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാളാണ് സുരക്ഷാ മാനദണ്ഡ‍ങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയത്.

സാമൂഹിക അകലം പാലിക്കാതിരുന്നാൽ കോവിഡ് പോസിറ്റീവായ ഒരു വ്യക്തിയിൽ നിന്നും മുപ്പത് ദിവസത്തിനുള്ളിൽ 406 പേർക്ക് രോഗവ്യാപനം ഉണ്ടാകാമെന്ന് നിരവധി സർവകലാശാലകൾ നടത്തിയ പഠനങ്ങൾ ചൂണ്ടിക്കാട്ടി ലവ് അഗർവാൾ പറഞ്ഞു. രോഗവ്യാപനത്തിനുള്ള സാധ്യത ഒരു രോഗി 50 ശതമാനം കുറച്ചാൽ പോലും 30 ദിവസത്തിനുള്ളിൽ 15 പേർക്ക് രോഗവ്യാപനമുണ്ടാകും.

advertisement

രോഗിയായ ഒരാൾ ശാരീരിക അകലം 50 ശതമാനം കുറച്ചാൽ രോഗവ്യാപനം 406 പേരിൽ നിന്ന് 15 പേരായി ചുരുങ്ങും. 75 ശതമാനമായി കുറച്ചാൽ രോഗവ്യാപനമുണ്ടാകുന്നവരുടെ എണ്ണം 30 ദിവസത്തിനുള്ളിൽ 2.5 ആക്കി കുറയ്ക്കാം.

ആറ് അടി അകലത്തിൽ നിൽക്കുകയാണെങ്കിൽ പോലും കോവിഡ് പോസിറ്റീവായ ആളിൽ നിന്നും മറ്റൊരാൾക്ക് രോഗവ്യാപനമുണ്ടാകും. മാസ്ക് ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ രോഗിയിൽ നിന്നും രോഗവ്യാപനമുണ്ടാകാനുള്ള സാധ്യത 90 ശതമാനമാണെന്നും അഗർവാൾ പറഞ്ഞു.

You may also like:COVID 19| 24 മണിക്കൂറിൽ 3,23,144 പുതിയ കോവിഡ് രോഗികൾ; മരണം 2771

advertisement

കോവിഡ് ബാധിക്കാത്തയാൾ മാസ്ക് ധരിക്കുകയും പോസിറ്റീവായ ആൾ മാസ്ക് ധരിക്കാതിരിക്കുകയും ചെയ്താൽ രോഗവ്യാപന സാധ്യത 30 ശതമാനമാണ്. കോവിഡ് പോസിറ്റീവായ വ്യക്തിയും കോവിഡ് ബാധിക്കാത്തയാളും മാസ്ക് ധരിച്ചാൽ രോഗവ്യാപനത്തിനുള്ള സാധ്യത 1.5 ശതമാനമായി കുറയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതേ രീതിയിൽ ആറടി ദൂരമുള്ള രണ്ടുപേർക്കിടയിൽ അണുബാധ പടരാനുള്ള സാധ്യത വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തുടർച്ചയായ ആറാം ദിവസവും മൂന്ന് ലക്ഷം കടന്ന് രാജ്യത്തെ പ്രതിദിന കോവിഡ് കണക്കുകൾ. കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് ബാധിതരായവരുടെ എണ്ണം 3,23,144 ആണ്. നേരിയ ആശ്വാസം പകർന്ന് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ ചെറിയ കുറവ് ഇന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ കണക്കുകൾ അനുസരിച്ച് 3,52,991 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.

advertisement

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് 24 മണിക്കൂറിനിടയിൽ കോവിഡ് ബാധിച്ച് മരിച്ചത് 2771 പേരാണ്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 1,97,894 ആയി. രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ഔദ്യോഗിക കണക്കുകൾ പ്രകാരം 1,76,36,307 ആണ്.

ഇന്നലെ 2,51,827 കോവിഡ് മുക്തരായി ആശുപത്രി വിട്ടു. ഇതുവരെ 14,52,71,186 പേർ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. 28,82,204 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 1,45,56,209 പേർ കോവിഡ് മുക്തരായി.

മലയാളം വാർത്തകൾ/ വാർത്ത/Corona/
ഒരു രോഗിയിൽ നിന്ന് ഒരു മാസത്തിൽ 406 പേർക്ക് വരെ രോഗബാധയുണ്ടാകാം; സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കേന്ദ്രം
Open in App
Home
Video
Impact Shorts
Web Stories