TRENDING:

Covid Hotspots|പത്ത് പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി; സംസ്ഥാനത്തെ ആകെ ഹോട്ട്സ്പോട്ടുകൾ 138

Last Updated:

ഇതില്‍ എട്ടും രോഗവ്യാപനം കുടുതലുള്ള പാലക്കാട് ജില്ലയില്‍ നിന്നാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ 10 കോവിഡ് ഹോട്ട് സ്‌പോട്ടുകള്‍കൂടി. ഇതില്‍ എട്ടും രോഗവ്യാപനം കുടുതലുള്ള പാലക്കാട് ജില്ലയില്‍ നിന്നാണ്. കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോന്നും പട്ടികയിലുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 138 ആയി.
advertisement

പാലക്കാട് ജില്ലയിലെ പുതുപരിയാരം, കണ്ണാടി, വണ്ടാഴി, വടക്കാഞ്ചേരി, പൂക്കോട്ടുകാവ്, തെങ്കര, പിരായിരി, കൊല്ലങ്കോട്, കൊല്ലം ജില്ലയിലെ നീണ്ടകര, കോഴിക്കോട് ജില്ലയിലെ ഒളവണ്ണ എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

സംസ്ഥാനത്ത് ഇന്ന് 108 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കൊല്ലം 19 , തൃശൂര്‍ 16, മലപ്പുറം, കണ്ണൂര്‍ 12 വീതം, പാലക്കാട് 11, കാസര്‍ഗോഡ് 10, പത്തനംതിട്ട 9 , ആലപ്പുഴ, കോഴിക്കോട് 4വീതം, തിരുവനന്തപുരം, ഇടുക്കി, എറണാകുളം 3വീതം , കോട്ടയം 2 എന്നിങ്ങനെയാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

advertisement

TRENDING:Covid 19 | ആശുപത്രി കിടക്കൾക്കായി കരിഞ്ചന്ത; രോഗികളെ പ്രവേശിപ്പിക്കാത്തവർക്കെതിരെ നടപടിയെന്ന് അരവിന്ദ് കെജ്രിവാൾ

[NEWS]Fake Alert | വിരാട് കോലിയും അനുഷ്ക ശര്‍മ്മയും പിരിയുന്നോ? ട്വിറ്ററിൽ ട്രെൻഡിംഗ് ആയി #VirushkaDivorce

[NEWS]വ്യാജ പ്രൊഫൈൽ ഫോട്ടോ നൽകി പെൺകുട്ടികളെ വശീകരിച്ച് സ്വർണവും മൊബൈൽ ഫോണുമായി മുങ്ങും; രണ്ടുപേർ പിടിയിൽ

advertisement

[NEWS]

ഇതില്‍ 64 പേര്‍ വിദേശത്തു നിന്ന് വന്നവരും 34 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. സമ്പര്‍ക്കത്തിലൂടെ 10 പേര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് ജില്ലയിലെ 7 പേര്‍ക്കും മലപ്പുറം ജില്ലയിലെ 2 പേര്‍ക്കും തൃശൂര്‍ ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid Hotspots|പത്ത് പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി; സംസ്ഥാനത്തെ ആകെ ഹോട്ട്സ്പോട്ടുകൾ 138
Open in App
Home
Video
Impact Shorts
Web Stories