14 പേരെ 14 ദിവസത്തേക്ക് ഹോം ഐസൊലേഷനില്‍ ആക്കിയിരിക്കുകയാണ്. അതേസമയം ഒമൈക്രോണ്‍(Omicron) ഭീതിയുടെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍(Guidelines) പുറപ്പെടുവിച്ച് കര്‍ണാടക(Karnataka) സര്‍ക്കാര്‍.
കര്‍ണാടകയിലെ ധാര്‍വാഡിലെ മെഡിക്കല്‍ കോളേജ് COVID-19 ക്ലസ്റ്ററായി മാറിയിരുന്നു. ഇവിടെ വിദ്യാര്‍ത്ഥികളും ജീവനക്കാരും ഉള്‍പ്പെടെ 182ലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനു ശേഷം കര്‍ണാടകയില്‍ കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും കര്‍ശനമാക്കിയാതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കോണ്‍ഫറന്‍സുകള്‍, സെമിനാറുകള്‍, അക്കാദമിക് ഇവന്റുകള്‍ തുടങ്ങി എല്ലാ സാമൂഹിക സാംസ്‌കാരിക പരിപാടികളും രണ്ട് മാസത്തേക്ക് മാറ്റിവെക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
advertisement
ജനങ്ങള്‍ തിങ്ങി നില്‍ക്കുന്നത് കഴിവതും ഒഴിവാക്കാന്‍ നിര്‍ദേശമുണ്ട്. ''വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കോണ്‍ഫറന്‍സുകള്‍, സെമിനാറുകള്‍, അക്കാദമിക് ഇവന്റുകള്‍ മുതലായവ മാറ്റി വെക്കുകയോ അല്ലെങ്കില്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റാനും ആവശ്യപ്പെട്ടിട്ടുണ്ട്. സാധ്യമാകുന്ന പരിപാടികളെല്ലാം മാറ്റിവെക്കണം. പകരം ഇത് ഹൈബ്രിഡ് മോഡില്‍ നടത്താം. അതായത് കുറഞ്ഞ ആളുകള്‍ നേരിട്ട് പങ്കെടുത്തുകൊണ്ട് കൂടുതല്‍ ആളുകളെ വെര്‍ച്വല്‍ മോഡിലൂടെ പങ്കെടുപ്പിച്ചുകൊണ്ട് നടത്താവുന്നതാണ്. മെഡിക്കല്‍, പാരാമെഡിക്കല്‍ തുടങ്ങി മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം ഉള്ള എല്ലാ വിദ്യാര്‍ത്ഥികളെയും എല്ലാ ദിവസവും കോവിഡ്-19 ലക്ഷണങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതായി ഔദ്യോഗിക പ്രസ്താവന സര്‍ക്കാര്‍ പുറത്തു വിട്ടത്. മൈസൂരു, ബംഗളൂരു, ധാര്‍വാഡ് എന്നിവിടങ്ങളില്‍ അടുത്തിടെ കൊവിഡ്-19 ക്ലസ്റ്ററുകള്‍ രൂപപ്പെട്ടതിനു ശേഷമാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. കോവിഡ്-19 മാര്‍ഗ്ഗനിര്‍ദ്ദേശം കര്‍ശനമാക്കാനും സംസ്ഥാന അതിര്‍ത്തികളില്‍, പ്രത്യേകിച്ച് കേരള-മഹാരാഷ്ട്ര അതിര്‍ത്തി ജില്ലകളില്‍ ജാഗ്രത വര്‍ദ്ധിപ്പിക്കാനും ദേശീയ പാതകളില്‍ നിയന്ത്രണം വര്‍ദ്ധിപ്പിക്കാനും ഉദ്യോഗസ്ഥരോട് മന്ത്രി നിര്‍ദേശിച്ചു.
Also Read-Omicron| ഒമൈക്രോൺ 12 രാജ്യങ്ങളിൽ; ഒറ്റപ്പെടുത്തരുതെന്ന് ദക്ഷിണാഫ്രിക്ക
സര്‍ക്കാര്‍ ഓഫീസുകള്‍, മാളുകള്‍, ഹോട്ടലുകള്‍, സിനിമാശാലകള്‍, മൃഗശാലകള്‍, നീന്തല്‍ക്കുളങ്ങള്‍, ലൈബ്രറികള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുമെന്നും കര്‍ണാടക റവന്യൂ മന്ത്രി ആര്‍ അശോക് മാധ്യമങ്ങളോട് പറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കോവിഡ് -19 ന്റെ പുതിയ വകഭേദമായ 'ഒമൈക്രോണിന്റെ' പശ്ചാത്തലത്തില്‍ രോഗബാധിത രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ ആര്‍ടി-പിസിആര്‍ ടെസ്റ്റ് നടത്തണമെന്നും കര്‍ണാടക സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
കോവിഡ് 19ന്റെ വക ഭേദമായ ഒമൈക്രോണ്‍ ഭീതിയില്‍ കര്‍ണാടകയില്‍ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ക്വാറന്റൈനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒപ്പം കോവിഡ് 19 ആര്‍ടി പിസിആര്‍ ടെസ്റ്റ് സര്‍ക്കാര്‍ നിര്‍ബന്ധിതമാക്കി. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടണ്ടതുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. കോവിഡ് 19 വകഭേദമായ ഒമൈക്രോണ്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യത കുറയ്ക്കുക എന്നതാണ് സംസ്ഥാനം ലക്ഷ്യമിടുന്നതെന്നും നിര്‍ദേശങ്ങള്‍ പുറത്തിറക്കി കൊണ്ട് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
