TRENDING:

Covid 19 | അടുത്തവർഷം ജൂലൈയോടെ 25 കോടി പേർക്ക് കോവിഡ് വാക്സിൻ ലഭ്യമാക്കും: കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍

Last Updated:

വാക്സിൻ വിതരണത്തിനുള്ള വിഭാഗങ്ങളെ കണ്ടെത്താൻ സംസ്ഥാന സർക്കാരുകളുടെ സഹായം തേടിയിട്ടുണ്ട്. ഒക്ടോബർ അവസാനത്തോടെ മുൻ‌ഗണനാ വിഭാഗത്തിന്റെ പട്ടിക ഹാജരാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: കോവിഡ് വാക്‌സിൻ സംഭരണവും വിതരണവും സംബന്ധിച്ച വിശദാംശങ്ങൾ പങ്കുവച്ച് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഹർഷ വർധൻ.  സമൂഹമാധ്യമത്തിലെ പതിവ് സംവാദ പരിപാടിയിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. രാജ്യത്ത് 40 മുതല്‍ 50 കോടിയോളം ഡോസ് വാക്‌സിനാണ് സർക്കാർ സംഭരിക്കുന്നത്. ഇത്  20 മുതൽ 25 കോടി ജനങ്ങൾക്ക് 2021 ജൂലൈ മാസത്തോടെ ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
advertisement

വാക്സിൻ വിതരണത്തിനുള്ള വിഭാഗങ്ങളെ കണ്ടെത്താൻ സംസ്ഥാന സർക്കാരുകളുടെ സഹായം വേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. ഒക്ടോബർ അവസാനത്തോടെ മുൻ‌ഗണനാ വിഭാഗത്തിന്റെ പട്ടിക ഹാജരാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്കാണ് മുൻഗണന നൽകുന്നത്. സർക്കാർ, സ്വകാര്യ മേഖലയിലെ ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കുകൾ, സാനിറ്ററി സ്റ്റാഫ്, ആശാ വർക്കർമാർ, കോവിഡ് രോഗികളെ കണ്ടെത്തൽ, പരിശോധന, ചികിത്സ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവർ എന്നിവരെയാണ് ഇക്കൂട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവര്‍ക്കാകും വാക്‌സിന്‍ ആദ്യ ഘട്ടത്തില്‍ നല്‍കുക.

Also Read സംസ്ഥാനത്ത് ഇന്ന് 8553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 4851 പേര്‍ രോഗമുക്തി

advertisement

വാക്സിന്‍ ലഭ്യമാക്കുന്നതിനായി നീതി ആയോഗ് അംഗം വി കെ പോളിന്റെ അധ്യക്ഷതയില്‍ ഉന്നതതല സമിതി നടപടികള്‍ക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ സംഭരിക്കുകയും കൂടുതല്‍ അത്യാവശ്യക്കാർക്ക് ലഭ്യമാകുന്നുണ്ട് എന്ന് ഉറപ്പാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

View Survey

ഇന്ത്യയിലെത്തുന്ന വാക്‌സിന്റ ഓരോ ഡോസും കൃത്യമായി അര്‍ഹതപ്പെട്ടവരില്‍ എത്തുന്നുവെന്നും അവ കരിഞ്ചന്തയില്‍ എത്തുന്നില്ലെന്നും ഉറപ്പാക്കാന്‍ കൃത്യമായ നിരീക്ഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു.

advertisement

ഇന്ത്യയിൽ ഉൽപാദിപ്പിച്ച മൂന്നു വാക്സിനുകളും ഫലപ്രദമാണെന്ന് രാജ്യത്തിന് പുറത്ത് നടത്തിയ പരിശോധനകളിൽ കണ്ടെത്തിയിട്ടുണ്ട്. സിംഗിൾ ഡോസ് വാക്സിനാണ് അഭികാമ്യം. എന്നിരുന്നാലും,രണ്ട് ഡോസ് വാക്സിൻ പ്രതിരോധശേഷി വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | അടുത്തവർഷം ജൂലൈയോടെ 25 കോടി പേർക്ക് കോവിഡ് വാക്സിൻ ലഭ്യമാക്കും: കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍
Open in App
Home
Video
Impact Shorts
Web Stories