TRENDING:

Covid 19| തുടർച്ചയായ മൂന്നാം ദിവസം 2000 കടന്ന് കോവിഡ് രോഗികൾ; സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 2,415 പേർക്ക്

Last Updated:

എറണാകുളത്താണ് ഏറ്റവും കൂടുതൽ കേസുകൾ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: തുടർച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്തെ പ്രതിദിന കോവിഡ് (Covid 19)രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. ഇന്ന് 2,415 പേർക്കാണ് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളത്താണ് ഏറ്റവും കൂടുതൽ കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തത്. അഞ്ച് പേരാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്.
കോവിഡ്
കോവിഡ്
advertisement

796 പേർക്കാണ് ഇന്ന് എറണാകുളത്ത് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് 368 പേർക്കും കോട്ടയത്ത് 260 പേർക്കും രോഗം സ്ഥിരീകരിച്ചു.

ഇന്നലെയും ഏറ്റവും കൂടുതൽ രോഗികൾ എറണാകുളത്തായിരുന്നു. 2193 കേസുകളാണ് ഇന്നലെ സംസ്ഥാനത്താകെ റിപ്പോർട്ട് ചെയ്തത്.  2271 കോവിഡ് കേസുകളാണ് ചൊവ്വാഴ്ച്ച റിപ്പോർട്ട് ചെയ്തത്.

Also Read-പുതിയ ഒമിക്രോൺ വകഭേദങ്ങൾ ഇന്ത്യയിലും; ബിഎ.4 നെയും ബിഎ.5 നെയും പേടിക്കണോ?

അതേസമയം, ഇന്ത്യയിൽ കൊറോണ വൈറസിന്റെ ബിഎ.4 (BA.4), ബിഎ.5 (BA.5) ഉപ വകഭേദങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതായി ഇന്ത്യൻ SARS-CoV-2 ജീനോമിക്‌സ് കൺസോർഷ്യം അറിയിച്ചു. തമിഴ്‌നാട്ടിലും തെലങ്കാനയിലും ആണ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഉപ വകഭേദങ്ങൾ ലോകാരോ​ഗ്യ സംഘടന നിരീക്ഷിച്ചു വരികയാണ്. ഈ വർഷമാദ്യം ദക്ഷിണാഫ്രിക്കയിലാണ് ബിഎ.4, ബിഎ.5 ഉപ-വകഭേദങ്ങൾ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. നിലവിൽ ഏറ്റവുമധികം കേസുകൾ ഉള്ളതും ദക്ഷിണാഫ്രിക്കയിലാണ്.

മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19| തുടർച്ചയായ മൂന്നാം ദിവസം 2000 കടന്ന് കോവിഡ് രോഗികൾ; സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 2,415 പേർക്ക്
Open in App
Home
Video
Impact Shorts
Web Stories