TRENDING:

COVID 19| പ്രതിദിന കോവിഡ് കണക്കിൽ നേരിയ കുറവ്; 24 മണിക്കൂറിനിടയിൽ 2.59 ലക്ഷം പുതിയ രോഗികൾ

Last Updated:

മഹാരാഷ്ട്രയിലാണ് പുതിയ കോവിഡ് രോഗികളിൽ 22.74 ശതമാനവും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത് 2,59,170 പുതിയ കോവിഡ് രോഗികളാണ്. തുടർച്ചയായ ആറാം ദിവസവും രാജ്യത്ത് പ്രതിദിന കോവിഡ് കണക്ക് രണ്ട് ലക്ഷത്തിന് മുകളിലാണ്. കഴിഞ്ഞ ദിവസത്തെ കണക്കുകൾ പ്രകാരം ഞായറാഴ്ച്ച റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് രോഗികളുടെ എണ്ണം 2.73 ലക്ഷമായിരുന്നു. ദിവസേനയുള്ള വർധനവിനിടിയിലാണ് ഇന്ന് നേരിയ കുറവുണ്ടായിരിക്കുന്നത്.
advertisement

ഇന്നലെ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 1,761 പേരാണ്. ആശുപത്രികളിലായിരുന്ന കോവിഡ് രോഗികളിൽ 1,54,761 പേർ ഇന്നലെ ആശുപത്രി വിട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. മഹരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, കർണാടക, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് ഇരുപത്തിനാല് മണിക്കൂറിനിടയിൽ ഏറ്റവും കൂടുതൽ കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർ. ഇന്നലെ മാത്രം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 58,924 ആണ്. ഉത്തർപ്രദേശ്- 28,211, ഡൽഹി-23,686, കർണാടക-15,785, ഛത്തീസ്ഗഢ്013,834 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകൾ.

advertisement

You may also like:COVID VACCINE | മെയ് 1 മുതൽ 18 വയസ്സിന് മുകളിലുള്ളവർക്കും വാക്സിൻ; അറിയേണ്ടതെല്ലാം

രാജ്യത്ത് റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് രോഗികളിൽ 54.2 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിലാണ് പുതിയ കോവിഡ് രോഗികളിൽ 22.74 ശതമാനവും.

അതേസമയം, കേരളത്തിൽ ഇന്നലെ 13,644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2022, എറണാകുളം 1781, മലപ്പുറം 1661, തൃശൂര്‍ 1388, കണ്ണൂര്‍ 1175, തിരുവനന്തപുരം 981, കോട്ടയം 973, ആലപ്പുഴ 704, കാസര്‍ഗോഡ് 676, പാലക്കാട് 581, ഇടുക്കി 469, കൊല്ലം 455, പത്തനംതിട്ട 390, വയനാട് 388 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

advertisement

You may also like:'കുത്തിവെപ്പ് കൊണ്ടൊന്നും കാര്യമില്ല, മദ്യമാണ് യഥാർത്ഥ മരുന്ന്'; മദ്യാശാലയ്ക്ക് മുന്നിൽ വൈറലായി സ്ത്രീയുടെ വീഡിയോ

മെയ് ഒന്നു മുതൽ 18 വയസിന് മുകളിലുള്ള എല്ലാ പൗരന്മാർക്കും വാക്സിനേഷൻ ആരംഭിക്കുമെന്നാണ് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചത്. നിലവിൽ 45 വയസിനു മുകളിൽ മാത്രം പ്രായമുള്ളവർക്കാണ് കോവിഡ് വാക്സിനേഷൻ പരിമിതപ്പെടുത്തിയിരിക്കുന്നത്.

കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കോവിഡ് 19 യാത്രാവിലക്കുള്ള രാജ്യങ്ങളുടെ റെഡ് ലിസ്റ്റിൽ ഇന്ത്യയേയും ബ്രിട്ടൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഇന്ത്യയിലേക്കുള്ള എല്ലാ യാത്രകളും ബ്രിട്ടൻ വിലക്കുകയും ഇന്ത്യയിൽ നിന്ന് തിരിച്ചെത്തുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് ക്വാറന്റീനും നിർബന്ധമാക്കി. ഇന്ത്യയിൽ നിന്ന് തിരിച്ചെത്തുന്നവർക്ക് പത്ത് ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ ഇനി മുതൽ നിർബന്ധമാണ്. വെള്ളിയാഴ്ച്ച മുതലാണ് യാത്രാ വിലക്ക്.

advertisement

മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ മൻമോഹൻ സിംഗിന് കഴിഞ്ഞ ദിവസം കോവിഡ്

പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തെ തുടർ ചികിത്സയ്ക്കായി ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് ചെറിയ രീതിയിലുള്ള ലക്ഷണങ്ങൾ ഉണ്ടെന്നും

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എന്നാലും ആരോഗ്യസ്ഥിതി നല്ല രീതിയിൽ തുടരുകയാണെന്നും ഡോക്ടർമാർ അറിയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| പ്രതിദിന കോവിഡ് കണക്കിൽ നേരിയ കുറവ്; 24 മണിക്കൂറിനിടയിൽ 2.59 ലക്ഷം പുതിയ രോഗികൾ
Open in App
Home
Video
Impact Shorts
Web Stories