TRENDING:

Rahul Gandhi | കോവിഡ് കാലത്ത് സർക്കാരിന്‍റെ പിടിപ്പുകേട് കാരണം രാജ്യത്ത് 40 ലക്ഷം പേർ മരിച്ചെന്ന് രാഹുൽ ഗാന്ധി

Last Updated:

“നിങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുക, മോദി ജി ഓരോ (കോവിഡ്) ഇരയുടെ കുടുംബത്തിനും നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക,” രാഹുൽ ഗാന്ധി പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: കോവിഡ് (Covid 19) മഹാമാരി കാല 40 ലക്ഷം ഇന്ത്യക്കാർ മരിച്ചത് സർക്കാരിന്റെ “അനാസ്ഥ” മൂലമാണെന്ന് കോൺഗ്രസ് (Congress) നേതാവ് രാഹുൽ ഗാന്ധി (Rahul Gandhi) ആരോപിച്ചു. മരിച്ചവരുടെ എല്ലാ കുടുംബങ്ങൾക്കും നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
Rahul Gandhi (File photo/AFP)
Rahul Gandhi (File photo/AFP)
advertisement

ആഗോള കോവിഡ് മരണസംഖ്യ പരസ്യമാക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ ശ്രമങ്ങളെ ഇന്ത്യ തടയുകയാണെന്ന ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിന്റെ സ്‌ക്രീൻഷോട്ട് ഗാന്ധി ട്വിറ്ററിൽ പങ്കുവച്ചു. “മോദി ജി സത്യം സംസാരിക്കുകയോ മറ്റുള്ളവരെ സംസാരിക്കാൻ അനുവദിക്കുകയോ ചെയ്യുന്നില്ല. ഓക്‌സിജൻ ക്ഷാമം മൂലം ആരും മരിച്ചിട്ടില്ലെന്ന് അദ്ദേഹം ഇപ്പോഴും കള്ളം പറയുന്നു!" റിപ്പോർട്ടിന്റെ സ്‌ക്രീൻഷോട്ട് സഹിതം ഹിന്ദിയിൽ ഒരു ട്വീറ്റിൽ രാഹുൽ ഗാന്ധി ഇങ്ങനെ പറഞ്ഞു. "കൊവിഡ് കാലത്ത് സർക്കാരിന്റെ അനാസ്ഥ കാരണം, അഞ്ച് ലക്ഷമല്ല, 40 ലക്ഷം ഇന്ത്യക്കാർ മരിച്ചു, ഇത് ഞാൻ നേരത്തെ പറഞ്ഞിരുന്നു, ".

advertisement

“നിങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുക, മോദി ജി ഓരോ (കോവിഡ്) ഇരയുടെ കുടുംബത്തിനും നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക,” രാഹുൽ ഗാന്ധി പറഞ്ഞു.

രാജ്യത്തെ COVID-19 മരണനിരക്ക് കണക്കാക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ (WHO) രീതിയെ ഇന്ത്യ ശനിയാഴ്ച ചോദ്യം ചെയ്തു, ഭൂമിശാസ്ത്രപരമായ വലുപ്പവും ജനസംഖ്യയുമുള്ള ഇത്രയും വലിയ രാജ്യത്തിന്റെ മരണ കണക്കുകൾ കണക്കാക്കാൻ അത്തരമൊരു ഗണിതശാസ്ത്ര മോഡലിംഗ് പ്രയോഗിക്കാൻ കഴിയില്ലെന്ന് പറഞ്ഞു. ഏപ്രിൽ 16-ലെ 'ആഗോള കോവിഡ് മരണനിരക്ക് പരസ്യപ്പെടുത്താനുള്ള ലോകാരോഗ്യ സംഘടനയുടെ ശ്രമങ്ങളെ ഇന്ത്യ തടയിടുന്നു' എന്ന തലക്കെട്ടിലുള്ള ലേഖനത്തിന് മറുപടിയായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസ്താവനയിറക്കിയിരുന്നു.

advertisement

കോവിഡ്-19 മരണങ്ങളുടെ യഥാർത്ഥ കണക്ക് സർക്കാർ പുറത്തുവിട്ടിട്ടില്ലെന്നും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കോൺഗ്രസ് ആരോപിച്ചു. ഞായറാഴ്ച പുതുക്കിയ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം നാല് പുതിയ മരണങ്ങളോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,21,751 ആയി ഉയർന്നു.

Covid 19 | കോവിഡ് BA. 2 വകഭേദം കൂടുതൽ രാജ്യങ്ങളിൽ; അറിയേണ്ടതെല്ലാം

രണ്ടു വർഷത്തിലേറെയായി കോവിഡ് (Covid 19) മഹാമാരിയുമായിട്ടുള്ള മനുഷ്യരാശിയുടെ പോരാട്ടം തുടങ്ങിയിട്ട്. ഇതിനിടെ പല പേരിലും ഭാവത്തിലും വകഭേങ്ങൾ പലതും പ്രത്യക്ഷപ്പെട്ടു. അതിലൊന്നായിരുന്നു ഒമിക്രോൺ (omicron). വളരെ വേഗത്തിൽ വൈറസ് (Virus) വ്യാപിപ്പിക്കാൻ ഒമിക്രോണിന് കഴിയും.

advertisement

Also Read- ഒരിക്കൽ ബാധിച്ചവർക്ക് വീണ്ടും കോവിഡ് ഉണ്ടാകാനുള്ള കാരണമെന്ത്? വിദഗ്ധർ പറയുന്നത് ഇങ്ങനെ

ഇപ്പോൾ ഒമിക്രോണിന്റെ തീവ്രത കൂടിയ ഉപ വകഭേദം ആയ ബിഎ.2 (BA.2) കൂടുതൽ രാജ്യങ്ങളിലേക്കു വ്യാപിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കയടക്കം 68 രാജ്യങ്ങളിലാണ് ഇതുവരെ ബിഎ.2 റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ബിഎ.2 വൈറസാണ് നിലവില്‍ ഏറ്റവുമധികം കോവിഡ് കേസുകള്‍ സൃഷ്ടിക്കുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഒമിക്രോണിനെക്കാൾ 30 ശതമാനം വ്യാപനശേഷി കൂടുതലാണ് ബിഎ.2 വിനെന്നും മുൻപ് ഒമിക്രോൺ റിപ്പോർട്ട്‌ ചെയ്യപ്പെട്ടവരിൽ സ്ഥിതി കൂടുതൽ ഗുരുതരം ആകാം എന്നും ശാസ്ത്രജ്ഞർ പറയുന്നു. വാക്‌സിനേഷൻ (Vaccination) എടുത്തവർ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ സുരക്ഷിതരായിരിക്കും എന്നും ബൂസ്റ്റർ ഡോസ് കൂടി എടുക്കുന്നത് കൂടുതൽ നന്നായിരിക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
Rahul Gandhi | കോവിഡ് കാലത്ത് സർക്കാരിന്‍റെ പിടിപ്പുകേട് കാരണം രാജ്യത്ത് 40 ലക്ഷം പേർ മരിച്ചെന്ന് രാഹുൽ ഗാന്ധി
Open in App
Home
Video
Impact Shorts
Web Stories