മൂന്നാം തരംഗം ഉച്ചസ്ഥായിയിൽ എത്തുകയും ഒരു ദിവസം 3.5 ലക്ഷം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത ജനുവരി 21 വരെ ഏകദേശം 70 ലക്ഷം മുന്‍കരുതല്‍ ഡോസുകളാണ് നല്‍കിയിരുന്നത്. കൂടാതെ ഈ വര്‍ഷം ജനുവരി 3 മുതല്‍, വാക്‌സിനേഷനുള്ള പ്രായപരിധി കുറയ്ക്കുകയും 15 വയസ്സിന് മുകളിലുള്ള കൗമാരക്കാർക്ക് കൂടി വാക്സിൻ നൽകാൻ ആരംഭിക്കുകയും ചെയ്തു. ജനുവരി 21 ആയപ്പോഴേക്കും 15 നും 18 നും ഇടയില്‍ പ്രായമുള്ള ഏകദേശം നാല് കോടി കൗമാരക്കാര്‍ വാക്‌സിന്‍ സ്വീകരിച്ചു. വാക്‌സിനുകള്‍ ലഭ്യമാക്കിയും കൃത്യമായ ദിശാബോധം നൽകിയും കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ നെടുനായകത്വം വഹിച്ച വ്യക്തികളെ നമുക്ക് പരിചയപ്പെടാം.
advertisement
അദാര്‍ പൂനെവാല, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ 1966ല്‍ ഡോ. സൈറസ് പൂനെവാല സ്ഥാപിച്ച സ്വകാര്യ സ്ഥാപനമാണ്. നിലവില്‍ 1981ല്‍ ജനിച്ച, അദ്ദേഹത്തിന്റെ മകന്‍ അദാര്‍ പൂനെവാലയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിൻറെ തലവന്‍.
ഒരു വര്‍ഷം ഉത്പാദിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്ന ഡോസുകളുടെ എണ്ണം പ്രകാരം (1.5 ബില്യണ്‍) ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മ്മാതാക്കൾ എന്ന് അവകാശപ്പെടുന്ന സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മഹാമാരിക്കാലത്ത് അക്ഷരാർത്ഥത്തിൽ നമ്മുടെ രക്ഷകരായി. ഇതുവരെ ഇന്ത്യ ഏകദേശം 182 കോടി വാക്‌സിൻ ഡോസുകൾ നല്‍കിയിട്ടുണ്ട്, അതില്‍ 150 കോടി ഡോസുകളെങ്കിലും എസ്‌ഐഐയുടെ കോവിഷീല്‍ഡിന്റേതാണ്.
കൃഷ്ണ എല്ല, ഭാരത് ബയോടെക്കിന്റെ സ്ഥാപകനും ചെയര്‍മാനും
സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡിന് ശേഷം മാരകമായ കോവിഡ് അണുബാധയില്‍ നിന്ന് ജനങ്ങളെ സംരക്ഷിച്ചത് ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ ആണ്. ഇതുവരെ 30 കോടിയിലധികം ഡോസുകള്‍ നല്‍കിയിട്ടുണ്ട്. കോവിഡ് ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ സ്ഥാപനം ഇന്ത്യയിൽ തദ്ദേശീയമായ കോവിഡ് വാക്‌സിന്‍ നിര്‍മ്മിച്ചു.
ലവ് അഗര്‍വാള്‍, ജോയിന്റ് സെക്രട്ടറി, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം
കൊറോണ വൈറസ് അണുബാധയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടം ആരംഭിച്ചത് മുതല്‍ സജീവമായ ഇടപെടലുകൾ നടത്തിയ ഐഎഎസ് ഉദ്യോഗസ്ഥനാണ് ലവ് അഗർവാൾ. ആരോഗ്യ മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറിയായി 2016ല്‍ ഡല്‍ഹിയിലെത്തിയ അദ്ദേഹം പകര്‍ച്ചവ്യാധിയുടെ തുടക്കം മുതല്‍ രോഗവ്യാപനത്തിന്റെ നിജസ്ഥിതിയെക്കുറിച്ചും സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും കൃത്യമായ ഇടവേളകളില്‍ ജനങ്ങളെ അറിയിച്ചു. ഡല്‍ഹി ഐഐടിയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ വ്യക്തിയാണ് അദ്ദേഹം.
ബല്‍റാം ഭാര്‍ഗവ, ഡയറക്ടര്‍ ജനറല്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്
കോവിഡിനെതിരായ യുദ്ധത്തില്‍ ഇന്ത്യയുടെ വഴികാട്ടിയായിരുന്നു ഐസിഎംആര്‍. 2020 ജനുവരി മുതല്‍ കോവിഡ് മഹാമാരിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിന്റെ മുന്‍നിരയില്‍ ഐസിഎംആര്‍ ഉണ്ടായിരുന്നു. ടെസ്റ്റിംഗ് ശേഷി വികസിപ്പിക്കുന്നതിനും വൈവിധ്യവത്കരിക്കുന്നതിനും അങ്ങനെ പകര്‍ച്ചവ്യാധിയുടെ ആഘാതം ഫലപ്രദമായി ലഘൂകരിക്കാനും ഐസിഎംആറിലെ ശാസ്ത്രജ്ഞര്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചു.
രണ്‍ദീപ് ഗുലേറിയ, എയിംസ് ഡയറക്ടര്‍
കോവിഡ് കേസുകള്‍ കുറയുമ്പോഴും കൂടുമ്പോഴും എങ്ങനെ പെരുമാറണമെന്നും പ്രതികരിക്കണമെന്നും അദ്ദേഹം കാലാകാലങ്ങളില്‍ ജനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നു. കൊവിഡ്-19 മാനേജ്മെന്റിനുള്ള ദേശീയ ടാസ്‌ക് ഫോഴ്സിലെ അംഗം കൂടിയായിരുന്നു പ്രമുഖ പള്‍മണോളജിസ്റ്റ് കൂടിയായ രൺദീപ്.
