TRENDING:

Post-Covid Work | തലപുകഞ്ഞ് ബിസിനസുകാർ; മഹാമാരിയ്ക്ക് ശേഷം ജോലിസാഹചര്യങ്ങളിൽ അയവ് വരുത്താൻ സമ്മർദ്ദമേറുന്നതായി പഠനം

Last Updated:

ജീവനക്കാർ എങ്ങനെ പ്രവര്‍ത്തിക്കണം, എവിടെ നിന്ന് ജോലി ചെയ്യണം തുടങ്ങിയ കാര്യങ്ങൾ ഈ നയങ്ങളിൽ ഉള്‍പ്പെടുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോവിഡ് മഹാമാരിയ്ക്ക് (Covid Pandemic) ശേഷം ജോലിക്രമത്തിൽഅയവ് വരുത്തുന്ന കാര്യത്തിൽ ഇന്ത്യയിലെ 80 ശതമാനം വ്യവസായ പ്രമുഖരും ഇന്ന് സമ്മര്‍ദ്ദം അനുഭവിക്കുകയാണ്. ജോലിസ്ഥലവുമായി ബന്ധപ്പെട്ട പുതിയ നയങ്ങളും അവര്‍ രൂപീകരിക്കുന്നുണ്ട്. ജീവനക്കാർ എങ്ങനെ പ്രവര്‍ത്തിക്കണം, എവിടെ നിന്ന് ജോലി ചെയ്യണം തുടങ്ങിയ കാര്യങ്ങൾ ഈ നയങ്ങളിൽ ഉള്‍പ്പെടുന്നു.
advertisement

ലിങ്ക്ഡിന്‍ (Linkedin) നടത്തിയ ' ഫ്യൂച്ചര്‍ ഓഫ് വര്‍ക്ക്' എന്ന പഠനത്തിലാണ് ഇക്കാര്യങ്ങള്‍ പ്രതിപാദിക്കുന്നത്. 88 ശതമാനം വ്യവസായികളും ജോലിസ്ഥലവും രീതികളും സംബന്ധിച്ച നയങ്ങൾ രൂപപ്പെടുത്താൻ സ്‌പെഷ്യലിസ്റ്റുകള്‍, കണ്‍സള്‍ട്ടന്റുകള്‍, അഡീഷണല്‍ പേഴ്‌സണ്‍ എന്നിവരെ നിയമിച്ചിട്ടുണ്ടെന്ന് ഈ പഠനം ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലെ 736 ബിസിനസ്നേതാക്കളെയാണ് (Business Leaders) ലിങ്ക്ഡിന്‍ പഠനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. തൊഴിൽ സംസ്കാരത്തിന്റെ ഭാവി എന്താണ്, ഏതൊക്കെ കാര്യങ്ങളിലാണ് അവർഅയവ് വരുത്തുന്നത്, എന്തെല്ലാം വെല്ലുവിളികളാണ് അവര്‍ മുന്നിൽ കാണുന്നത്, പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള അവരുടെ മാര്‍ഗങ്ങള്‍ എന്തൊക്കെയാണ്എന്നീ കാര്യങ്ങളിലാണ് പ്രധാനമായും പഠനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

advertisement

ഇന്നത്തെ ലോകത്ത് ജോലിയില്‍ അയവ് (Flexible Working) നല്‍കുന്നതിനാണ് കൂടുതല്‍ പ്രാധാന്യം കൈവരുന്നത്. ഇത് വ്യത്യസ്തമായ കഴിവുകളുള്ളവരെ തെരഞ്ഞെടുക്കാനുള്ള അവസരമായാണ് ബിസിനസ്സ് നേതാക്കൾ കാണുന്നത്. ഇത് ബിസിനസുകളുടെപ്രകടനം മെച്ചപ്പെടുത്തുന്നതിനും സഹായകരമാകുമെന്നാണ് ലിങ്ക്ഡിന്‍ ഇന്ത്യ മാനേജര്‍ അഷുതോഷ് ഗുപ്ത പറയുന്നത്.

ഇന്ത്യയില്‍ പുതിയ ഹൈബ്രിഡ് തൊഴില്‍ സംസ്‌കാരത്തിന് തയ്യാറെടുക്കുന്ന 10 ബിസിനസ്സ് നേതാക്കന്മാരില്‍ 9 പേര്‍ ഇതിനകം തന്നെ തൊഴില്‍ പങ്കിടല്‍ സാധ്യതകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. അതേസമയം 78 ശതമാനം പേര്‍ ഇതിനകം മറ്റൊരു രാജ്യത്ത് നിന്ന് ജോലി ചെയ്യാന്‍ ജീവനക്കാരെ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

advertisement

ജോലിയില്‍ അയവ് വാഗ്ദാനം ചെയ്യുന്ന കാര്യത്തില്‍ ഏഷ്യ പസഫിക് (എപിഎസി) മേഖലയില്‍ ഇന്ത്യ മുന്നിലാണെന്നും പഠനം വ്യക്തമാക്കുന്നു. വിദൂരജോലികള്‍ വാഗ്ദാനം ചെയ്യുന്നതിലൂടെ വിവിധ ചുറ്റുപാടുകളില്‍ നിന്ന് വൈവിധ്യമാര്‍ന്ന കഴിവുകളുള്ള ജീവനക്കാരെ നിയമിക്കുന്നത് എളുപ്പമാക്കും. വിര്‍ച്വല്‍ ഇന്റര്‍വ്യൂകളും കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് ഇന്ത്യയിലെ പകുതിയിലധികം ബിസിനിസ് നേതാക്കളും വിശ്വസിക്കുന്നത്.

ഡിജിറ്റല്‍ പരിവര്‍ത്തനം, മാര്‍ക്കറ്റിങ് തന്ത്രത്തെക്കുറിച്ചുള്ളപുനര്‍വിചിന്തനം, ജോലിയുടെ പുതിയ വഴികള്‍ എന്നിവയ്ക്കാണ് ബിസിനസ് നേതാക്കന്മാര്‍ മുന്‍ഗണന നല്‍കുന്നത്. കൂടാതെ, ചെറുപ്പക്കാരായ ജീവനക്കാരെ നിയമിക്കുന്നതും ബിസിനസില്‍ വളര്‍ച്ച കൊണ്ടുവരുമെന്നും പഠനം പറയുന്നു. ഇന്ത്യയിലെ 93 ശതമാനം ബിസിനസ് നേതാക്കളും ഇതില്‍ വിശ്വസിക്കുന്നവരാണ്. പുതിയ മാര്‍ക്കറ്റിങ് ട്രെന്‍ഡുകളിലേക്ക് പുത്തന്‍ കാഴ്ചപ്പാടുകള്‍ കൊണ്ടുവരാന്‍ യുവതലമുറയ്ക്ക് സാധിക്കും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ബിസിനസ്സ് ഫലങ്ങള്‍ കൈവരിക്കുന്നതിന് മികച്ച ഉപഭോക്തൃ സേവനം പോലെ തന്നെ പ്രധാനമാണ് സന്തോഷകരവും സംതൃപ്തരുമായ ജീവനക്കാരുടെ സാന്നിധ്യവും എന്നാണ് 5 ല്‍ 3 നേതാക്കളും വിശ്വസിക്കുന്നതെന്നും പഠനം പറയുന്നു. ജീവനക്കാരെ ജോലിയുടെ ഭാവിയ്ക്കായി തയ്യാറെടുപ്പിക്കുന്നതിനായി, 10 ബിസിനസ്സ് ലീഡര്‍മാരില്‍ 9 പേരും ജീവനക്കാരുടെ സഹകരണവും ഉല്‍പ്പാദനക്ഷമതയും സുഗമമാക്കുന്ന പരിശീലന കോഴ്സുകള്‍ നല്‍കാനും ആഗ്രഹിക്കുന്നവരാണെന്നും പഠനം വ്യക്തമാക്കുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Corona/
Post-Covid Work | തലപുകഞ്ഞ് ബിസിനസുകാർ; മഹാമാരിയ്ക്ക് ശേഷം ജോലിസാഹചര്യങ്ങളിൽ അയവ് വരുത്താൻ സമ്മർദ്ദമേറുന്നതായി പഠനം
Open in App
Home
Video
Impact Shorts
Web Stories