വാക്സിന്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ത സമീപനങ്ങള്‍ സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ശാസ്ത്ര പ്രാവീണ്യം പ്രയോജനപ്പെടുത്തുക, അന്താരാഷ്ട്ര ശാസ്ത്രം പ്രയോജനപ്പെടുത്തുക എന്നിവയാണ് അവ. ആദ്യത്തേത് വിശദീകരിച്ചുകൊണ്ട്, രണ്ട് തദ്ദേശീയ വാക്‌സിനുകള്‍ വികസിപ്പിക്കുന്നതിന് ഗവേഷണവും വികസനവും ഉല്‍പ്പന്ന വികസനവും വലിയ ക്ലിനിക്കല്‍ പരീക്ഷണങ്ങളും വേണ്ടിവന്നതായി അദ്ദേഹം പറഞ്ഞു. അതായത് ഒരു സമ്പൂര്‍ണ്ണ വൈറസ് വാക്‌സിനും (കോവാക്‌സിന്‍) ഡിഎന്‍എ വാക്‌സിനും (സൈകോവ്-ഡി).
'രണ്ടാമത്തെ വിഭാഗത്തിന് കീഴില്‍, ഞങ്ങള്‍ക്ക് സാങ്കേതിക കൈമാറ്റം, ബ്രിഡ്ജിംഗ് പഠനങ്ങള്‍, ഉല്‍പ്പാദനം എന്നിവാണുള്ളത്. ഇത് കോവിഷീല്‍ഡ്, കോവാക്‌സ് (Covax), കോര്‍ബ് വാക്സ്, സ്പുട്‌നിക് വി (Sputinic V)എന്നീ വാക്‌സിനുകളുടെ വികസനത്തിന് കാരണമായി'', ഭാര്‍ഗവ പറഞ്ഞു.
advertisement
വാക്‌സിനുകളുടെ സുരക്ഷ, പ്രതിരോധശേഷി, അളവ് എന്നിവ സ്ഥിരപ്പെടുത്തുന്നതിന് കുരങ്ങുകള്‍ (monkeys) പോലുള്ള ചെറിയ മൃഗങ്ങളില്‍ പ്രാഥമിക പഠനങ്ങള്‍ നടത്തിയതായി കോവാക്‌സിന്‍ (covaxin) വികസനത്തെക്കുറിച്ച് ഐസിഎംആര്‍ മേധാവി പറഞ്ഞു. അതിന്റെ ഫലം അളന്നിട്ടുണ്ടെന്നും ഉയര്‍ന്ന പ്രതിരോധ കുത്തിവെയ്പ്പ് നിരക്ക് രോഗാവസ്ഥയും മരണനിരക്കും (mortality rate) കുറച്ചതായും അദ്ദേഹം പറഞ്ഞു.
കോവിന്‍, ഐസിഎംആര്‍ ടെസ്റ്റിംഗ്, ഇന്ത്യ പോര്‍ട്ടല്‍ ഡാറ്റാബേസ് എന്നിങ്ങനെ മൂന്ന് ഡാറ്റാബേസുകള്‍ സംയോജിപ്പിക്കുന്ന നാഷണല്‍ ഡാറ്റാബേസില്‍ മൊത്തം 94,47,09,598 വ്യക്തികളുടെ വിവരങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവരില്‍ 15,39,37,796 പേര്‍ ഭാഗികമായും 73,98,46,222 പേര്‍ പൂര്‍ണമായും വാക്‌സിനേഷന്‍ എടുത്തുവെന്നും 5,09,25,580 പേര്‍ ഇപ്പോഴും വാക്സിൻ എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ വാക്സിനുകളുടെ വിതരണം, വാക്സിന്‍ സ്വീകാര്യത എന്നിവ കാരണം മരണസംഖ്യ ഗണ്യമായി കുറഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
''നൂറുകണക്കിന് ആളുകളെ സംരക്ഷിക്കുന്നതില്‍ വാക്‌സിനുകളും വ്യാപകമായ വാക്‌സിനേഷന്‍ കവറേജും വളരെ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്. കോവിഡ് കേസുകളുടെ വര്‍ധനവില്‍ നിന്ന് രാജ്യത്തെ രക്ഷിച്ചത് വാക്സിന്‍ ആണെന്ന് നിതി ആയോഗ് ആരോഗ്യ അംഗം ഡോ വി.കെ പോള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
