ആഗോള യാത്രാ, ടൂറിസം വ്യവസായത്തിന് സേവനങ്ങള്‍ നല്‍കുന്ന സ്പാനീഷ് ഐടി കമ്പനിയായ അമാഡിയസ് ആണ് ഈ സര്‍വ്വേ നടത്തിയത്. ഇന്ത്യ, ഫ്രാന്‍സ്, ജര്‍മ്മനി, സ്‌പെയിന്‍, റഷ്യ, സിംഗപ്പൂര്‍, യുഎസ്, യുകെ, യുഎഇ എന്നിവിടങ്ങളില്‍ നടത്തിയ സര്‍വ്വേയില്‍ ഏകദേശം 9,000 പേര്‍ പങ്കെടുത്തു. കോവിഡ് -19 മഹാമാരി ആളുകളുടെ യാത്രാ അഭിനിവേശം വര്‍ദ്ധിപ്പിച്ചതായി സര്‍വ്വേയിൽ പറയുന്നു. അടുത്ത വര്‍ഷത്തേക്ക് ആഭ്യന്തര, പ്രാദേശിക യാത്രകള്‍ക്ക് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ബിസിനസ്സുകാരും വിനോദ സഞ്ചാരികളും ഏഷ്യയാണ് മികച്ച ലക്ഷ്യസ്ഥാനമായി തിരഞ്ഞെടുത്തിരിക്കുന്നത്.
advertisement
യാത്രയ്ക്കുള്ള നിയന്ത്രണങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സഞ്ചാരികളുടെ ആത്മവിശ്വാസത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ടെന്നാണ് സര്‍വ്വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. സര്‍വ്വേയില്‍ പ്രതികരിച്ച 35% പേര്‍ അന്താരാഷ്ട്ര യാത്രയെക്കുറിച്ചുള്ള നിലവിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി. ഇത്തരം കടുത്ത നിയമങ്ങളും നിയന്ത്രണങ്ങളും ഈ യാത്രക്കാരെ അവരുടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതില്‍ നിന്ന് തടയുന്നുണ്ട്.
ഇന്ത്യയിലെ 37 ശതമാനം യാത്രക്കാര്‍ തങ്ങളുടെ വികാര വിചാരങ്ങള്‍ പങ്കുവച്ചു. പങ്കെടുത്ത മിക്കവാറും എല്ലാ ആളുകളും യാത്രയ്ക്കുള്ള ആരോഗ്യ രേഖകൾ പങ്കിടുന്നതില്‍ പ്രശ്‌നമില്ലെന്നാണ് പ്രതികരിച്ചത്. പങ്കെടുത്ത 93% പേരും യാത്ര പുനരാരംഭിക്കാന്‍ അധികൃതര്‍ക്ക് തങ്ങളുടെ ആരോഗ്യം സംബന്ധിച്ച വിവരങ്ങൾ നല്‍കാന്‍ തയ്യാറാണ്. ഫെബ്രുവരിയിലെ കണക്ക് അനുസരിച്ച് ഇത് 91 ശതമാനം ആയിരുന്നു. രണ്ട് ശതമാനമാണ് ഇപ്പോള്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്.
''ആരോഗ്യ വിവരങ്ങൾ നല്‍കാന്‍ ഇന്ത്യയില്‍ 53% പേരും, സിംഗപ്പൂരിലെ 54% പേരും തയ്യാറാണ് എന്നതുമായി താരതമ്യപ്പെടുത്തുമ്പോള്‍, ലോകമെമ്പാടുമുള്ള ഏതാണ്ട് പകുതി (48%) ബിസിനസ്സ് യാത്രക്കാരും ഒരു കോണ്‍ഫറന്‍സ് അല്ലെങ്കില്‍ ഇവന്റിൽ പങ്കെടുക്കാൻ തങ്ങളുടെ ആരോഗ്യ വിവരങ്ങൾ നല്‍കാന്‍ തയ്യാറാണ്,'' എന്ന് സര്‍വ്വേ പറയുന്നു. ആരോഗ്യ വിവരങ്ങൾ പങ്കിടുന്ന കാര്യത്തില്‍ ഇന്ത്യന്‍ യാത്രക്കാര്‍ക്കിടയില്‍ ഉയര്‍ന്ന ആത്മവിശ്വാസം ഉണ്ടെന്ന് സര്‍വേ ചൂണ്ടികാണിക്കുന്നു.
യാത്രക്കാരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും സുഗമമായ യാത്രാനുഭവങ്ങള്‍ നല്‍കുന്നതിനും ഡിജിറ്റല്‍ ഹെല്‍ത്ത് വെരിഫിക്കേഷന്‍ പ്രധാനമാണെന്ന് ഇന്ത്യയിലെ അമാഡിയസ് ലാബിലെ മണി ഗണേശന്‍ പറഞ്ഞു. യാത്രയ്ക്കിടെ ഉപഭോക്താക്കളുടെ പ്രശ്‌നങ്ങള്‍ കുറയ്ക്കാനായി ഡിജിറ്റല്‍ ഹെല്‍ത്ത് പാസ്‌പോര്‍ട്ടുകള്‍ - എയര്‍ലൈന്‍, എയര്‍പോര്‍ട്ട്, ഇമിഗ്രേഷന്‍ സംവിധാനങ്ങള്‍ എന്നിവയുമായി സംയോജിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകമെമ്പാടുമുള്ള ഭൂരിഭാഗം ആളുകളും അവരുടെ അനിശ്ചിതത്വത്തിലായ യാത്രകള്‍ ആസൂത്രണം ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാല്‍ കോവിഡ് -19 യാത്രകള്‍ക്കും ടൂറിസം വ്യവസായത്തിനും വെല്ലുവിളികള്‍ ഉയര്‍ത്തുന്നുവെന്നും ഗണേശന്‍ പറയുന്നു.
