ഡിസംബർ 23 ന് ചൈനയിൽ നിന്ന് ഡൽഹി വഴി ആഗ്രയിലേക്ക് മടങ്ങിയ ഇയാൾ സ്വകാര്യ ലാബിൽ പരിശോധന നടത്തിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. നവംബർ 25 ന് ശേഷം ജില്ലയിൽ സ്ഥിരീകരിക്കുന്ന ആദ്യ കോവിഡ് പോസിറ്റീവ് കേസാണിതെന്ന് അധികൃതർ അറിയിച്ചു.
ചൈന ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ, കേന്ദ്രം പ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർടി-പിസിആർ ടെസ്റ്റ് നിർബന്ധമാക്കുമെന്നും ഓക്‌സിജൻ, വെന്‍റിലേറ്റർ ഉൾപ്പെടെയുള്ള ആരോഗ്യ സൗകര്യങ്ങളുടെ ഉറപ്പാക്കാൻ കേന്ദ്രം സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഡിസംബർ 27 ന് മോക്ക് ഡ്രിൽ നടത്താനും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
advertisement
അതേസമയം, ആഗ്രയിലെ ആരോഗ്യ വകുപ്പ് ഇവിടെയുള്ള താജ്മഹൽ, ആഗ്ര ഫോർട്ട്, അക്ബറിന്റെ ശവകുടീരം എന്നിവിടങ്ങളിൽ വിദേശ ടൂറിസ്റ്റുകളുടെ സാമ്പിളുകൾ പരിശോധിക്കാനും ശേഖരിക്കാനും നടപടി തുടങ്ങിയിട്ടുണ്ട്.
