TRENDING:

അൽക്കേഷ് കുമാർ ശർമ എന്തു കൊണ്ട് കോട്ടയം- ഇടുക്കി ജില്ലകളുടെ സ്പെഷ്യൽ ഓഫീസർ ആയി

Last Updated:

Alkesh Kumar Sharma | മാർച്ച് 29ന് ശർമ കാസർഗോഡ് എത്തിയപ്പോൾ 88 കോവിഡ് രോഗികളാണ് ജില്ലയിലുണ്ടായിരുന്നത്. ജില്ലയിലെങ്ങും ഭീതിയുടെ അന്തരീക്ഷമായിരുന്നു. വ്യക്തമായ പദ്ധതിയുമായാണ് ശർമ ദൗത്യം ഏറ്റെടുത്തത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആഴ്ചകൾക്ക് മുൻപ് കാസർഗോഡ് ജില്ലയിൽ കോവിഡ് വ്യാപകമായി പടർന്നുപിടിച്ചസമയം. കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് തോന്നിയ നിമിഷങ്ങൾ. ആ സമയത്താണ് കൊച്ചി മെട്രോയുടെ എംഡിയായ അൽക്കേഷ് കുമാർ ഐഎഎസിനെ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാന ദൗത്യം ഏൽപിക്കുന്നത്. ജില്ലയിൽ അതിവേഗത്തിൽ പായുന്ന കോവിഡ് വ്യാപനത്തെ പിടിച്ചുകെട്ടുകയായിരുന്നു  ദൗത്യം. അങ്ങനെ കാസർഗോഡ് ജില്ലയുടെ സ്പെഷ്യൽ ഓഫീസറായി അൽക്കേഷ് കുമാർ ശർമ നിയമിതനായി.
advertisement

ഇന്ന് ഒരു മാസം പിന്നിടുമ്പോൾ കാസർഗോഡ് ജില്ലയിലെ സ്ഥിതി നിയന്ത്രണ വിധേയമാക്കിയതിന് പിന്നിൽ അൽക്കേഷ് ശർമയുടെ സംഭാവന ചെറുതല്ലെന്ന് സർക്കാർ തിരിച്ചറിയുന്നു. ഇതേ തുടർന്ന് പുതിയ റെഡ് സോണുകളായ കോട്ടയത്തും ഇടുക്കിയിലും രോഗബാധ നിയന്ത്രണവിധേയമാക്കാനുള്ള ചുമതല മന്ത്രിസഭാ യോഗം അദ്ദേഹത്തെ ഏൽപിച്ചിരിക്കുകയാണ്. ഇന്നു ചേർന്ന മന്ത്രിസഭാ യോഗമാണ് കോട്ടയം, ഇടുക്കി ജില്ലകളുടെ സ്പെഷ്യൽ ഓഫീസറായി അൽക്കേഷ് കുമാർ ശർമയെ നിയമിക്കാൻ തീരുമാനമെടുത്തത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് ചുമതല.

advertisement

Best Performing Stories:Face Mask | സംസ്ഥാനത്ത് നാളെ മുതല്‍ മാസ്ക് നിര്‍ബന്ധം; നിര്‍ദ്ദേശം ലംഘിച്ചാല്‍ 200 രൂപ പിഴ [NEWS]COVID 19| രണ്ട് പഞ്ചായത്തുകള്‍ കൂടി ഹോട്ട്സ്പോട്ട് പട്ടികയില്‍; ആകെ എണ്ണം 102 ആയി [NEWS]ഒരു പിടിയും തരാതെ കോവിഡ് വ്യാപനം; കൊല്ലവും തിരുവനന്തപുരവും വീണ്ടും ആശങ്കയിൽ [NEWS]

advertisement

മാർച്ച് 29ന് ശർമ കാസർഗോഡ് എത്തിയപ്പോൾ 88 കോവിഡ് രോഗികളാണ് ജില്ലയിലുണ്ടായിരുന്നത്. ജില്ലയിലെങ്ങും ഭീതിയുടെ അന്തരീക്ഷമായിരുന്നു. വ്യക്തമായ പദ്ധതിയുമായാണ് ശർമ ദൗത്യം ഏറ്റെടുത്തത്. ഒരുവശത്ത് പൊതുജനങ്ങൾക്ക് കാര്യമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാതെ നോക്കുകയും വേണം, അതേസമയം തന്നെ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും വേണം. അത് ഭംഗിയായി നിറവേറ്റിയ ശർമ, ജില്ലയിലെ രോഗബാധ നിയന്ത്രണവിധേയമാകുന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചു.

രോഗം കൂടുതലായി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങൾ പൊലീസിന്റെ നിയന്ത്രണത്തിലാക്കി. ഹോട്ട്സ്പോട്ടുകൾ ശാസത്രീയമായി കണ്ടെത്തി. രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിൽ വിവിധ സോണുകളായി തിരിച്ചു. കോവിഡ് ഹോട്ട്സ്പോട്ടുകളിൽ ഓരോ പത്ത് വീടിനും ഒരു പൊലീസുകാരൻ എന്ന നിലയിൽ വിന്യസിച്ചു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കി. പ്രത്യേക ഇടപെടലിലൂടെ 540 കിടക്കകളുള്ള പ്രത്യേക കോവിഡ് ആശുപത്രി തന്നെ കാസർഗോഡ് ഗവൺമെന്റ് മെഡിക്കൽ കോളജിൽ സജ്ജമാക്കി. കൂടുതൽ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കി. ഒരു രോഗിക്ക് ഒരു ടോയ്ലറ്റ് വീതം ഒരുക്കി.

advertisement

കൈയടികളോടെയാണ് അൽക്കേഷ് ശർമയെ കാസർഗോഡുള്ള ആരോഗ്യപ്രവർത്തകർ യാത്രയാക്കിയത്. ഒരുമാസത്തെ ദൗത്യം അവസാനിപ്പിച്ച് അൽക്കേഷ് കുമാർ ശർമ കോട്ടയം- ഇടുക്കി ജില്ലകളിലേക്ക് വണ്ടികയറുമ്പോൾ പ്രതീക്ഷകളേറെയാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Corona/
അൽക്കേഷ് കുമാർ ശർമ എന്തു കൊണ്ട് കോട്ടയം- ഇടുക്കി ജില്ലകളുടെ സ്പെഷ്യൽ ഓഫീസർ ആയി
Open in App
Home
Video
Impact Shorts
Web Stories