TRENDING:

വാക്‌സിനേഷനില്‍ റെക്കോര്‍ഡിട്ട് ആന്ധ്രാപ്രദേശ്; ഒറ്റ ദിവസം 13 ലക്ഷത്തിലേറെ പേര്‍ക്ക് വാക്‌സിന്‍ നല്‍കി

Last Updated:

13 ജില്ലകളിലായി 2000 കേന്ദ്രങ്ങളില്‍ രാവിലെ ആറു മുതലാണ് മെഗാ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഹൈദരാബാദ്: ഒരു ദിവസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ സംസ്ഥാനമായി ആന്ധ്രാ പ്രദേശ്. ഞായറാഴ്ച വൈകിട്ട് ഏഴു മണി വരെയുള്ള കണക്കുപ്രകാരം 13 ലക്ഷത്തിലേറെ പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 13 ജില്ലകളിലായി 2000 കേന്ദ്രങ്ങളില്‍ രാവിലെ ആറു മുതലാണ് മെഗാ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

45 വയസിന് മുകളിലുള്ളവര്‍ക്കും അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ അമ്മമാര്‍ക്കും മുന്‍ഗണന നല്‍കിയാണ് വാക്‌സിനേഷന്‍ നടന്നത്. മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നിര്‍ദേശപ്രകാരം നടന്ന മെഗാ വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായാണ് ഇത്രയധികം പേര്‍ക്ക് ഒറ്റദിവസം കൊണ്ട് വാക്‌സിന്‍ നല്‍കിയത്.

ആന്ധ്രാപ്രദേശില്‍ ഇതോടെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം ഒരു കോടി പിന്നിട്ടു. നേരത്തെ ഒരു ദിവസം ആറു ലക്ഷത്തിലേറെ പേര്‍ക്ക് വാക്‌സിന്‍ നല്‍കി ആന്ധ്ര റെക്കോര്‍ഡിട്ടിരുന്നു. ഈസ്റ്റ് ഗോദാവരി, കൃഷ്ണ, വിശാഖപട്ടണം എന്നീ ജില്ലകളാണ് വാക്‌സിനേഷനില്‍ മുന്നിലുള്ളത്. ഈ ജില്ലകളില്‍ ഒരു ലക്ഷത്തിലധികം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.

advertisement

Also Read-Covid 19 | സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 112

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ ആന്ധ്രയില്‍ 5646 പേര്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 50 പേര്‍ മരണമടയുകയും ചെയ്തു.

അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,419 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. 81 ദിവസത്തിനു ശേഷമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം അറുപതിനായിരത്തില്‍ താഴെ എത്തുന്നത്. രാജ്യത്ത് ഇതുവരെ 2,98,81,965 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

advertisement

കഴിഞ്ഞ 24 മണിക്കൂറിനിടെ 87,619 പേര് കൂടി രാജ്യത്ത് രോഗമുക്തി നേടി. ഇതോടെ ഇതുവരെ 2,87,66,009 പേര് കോവിഡ് മുക്തരായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1576 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 3,86,713 ആയി. നിലവില്‍ രാജ്യത്ത് 7,29,243 സജീവ കേസുകളാണുള്ളത്. ഇതുവരെ 27,66,93,572 ഡോസ് വാക്‌സിന് നല്കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Also Read-തിങ്കളാഴ്ച മുതല്‍ ബാറുകളും പാര്‍ക്കുകളും തുറക്കും; ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

advertisement

അതേസമയം മഹാരാഷ്ട്രയില്‍ കോവിഡ് വകഭേദമായ ഡെല്‍റ്റ പ്ലസ് റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലെ രത്നഗിരി, നവി മുംബൈ, പല്‍ഘാര്‍ എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ ഡെല്‍റ്റ പ്ലസ് വകഭേദത്തിന്റെ ഏഴു കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡെല്‍റ്റ വകഭേദത്തില്‍ നിന്ന് മ്യൂട്ടേറ്റ് ചെയ്യപ്പെട്ട വകഭേദമാണ് ഡെല്‍റ്റ പ്ലസ്.

എന്നാല്‍ ഈ വകഭേദത്തിനെ ആശങ്കപ്പെടേണ്ട വകഭേദമായി തരംതിരിച്ചിട്ടില്ലെന്ന് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഡെല്‍റ്റ പ്ലസ് വകഭേദം കോവിഡ് മൂന്നാം തരംഗത്തിന് കാരണമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
വാക്‌സിനേഷനില്‍ റെക്കോര്‍ഡിട്ട് ആന്ധ്രാപ്രദേശ്; ഒറ്റ ദിവസം 13 ലക്ഷത്തിലേറെ പേര്‍ക്ക് വാക്‌സിന്‍ നല്‍കി
Open in App
Home
Video
Impact Shorts
Web Stories