കോവിഡ് സ്ഥിരീകരിച്ച എൺപത് ഡോക്ടർമാരിൽ 12 പേർ ഇതേ ആശുപത്രിയിൽ തന്നെ ചികിത്സയിലാണ്. ബാക്കിയുള്ളവരിൽ അവരുടെ വീടുകളിൽ ക്വാറന്റീനിൽ കഴിയുകയാണ്. ആശുപത്രിയിലെ സീനിയർ സർജൻ ആയ ഡോ. എകെ റാവത്ത് ആണ് കോവിഡ് ബാധിച്ച് മരിച്ചത്.
കഴിഞ്ഞ 27 വർഷമായി സരോജ് ആശുപത്രിയിൽ സേവനം അനുഷ്ഠിച്ചയാളാണ് ഡോ. എകെ റാവത്ത്. ഡോക്ടറുടെ മരണത്തിന്റെ ഞെട്ടലിലാണ് ആശുപത്രി.
ഡൽഹിയിലെ വിവിധ ആശുപത്രികളിലായി ഇതിനകം 300 ൽ അധികം ഡോക്ടർമാർക്കും പാരാമെഡിക് ജീവനക്കാർക്കും കോവിഡ് ബാധിച്ചതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ഗുരു തേജ് ബഹാദൂർ ആശുപത്രിയിലെ യുവ ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. 26 വയസ്സുള്ള ഡോ. അനസ് മുജാഹിദ് ആണ് കോവിഡ് സ്ഥിരീകരിച്ച് മണിക്കൂറുകൾക്കുള്ളിൽ മരിച്ചത്.
advertisement
കഴിഞ്ഞ ജനുവരിയിലാണ് അനസ് ഇന്റേൺഷിപ്പ് പൂർത്തിയാക്കി ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ പ്രവേശിച്ചത്. ഡൽഹിയിൽ കോവിഡ് രൂക്ഷമായതോടെ ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റിയിരുന്നു. ഇവിടെ നിന്നാണ് ഡോക്ടർക്ക് കോവിഡ് ബാധിച്ചതെന്നാണ് കരുതുന്നത്.
കഴിഞ്ഞ ദിവസത്തെ കണക്കുകൾ പ്രകാരം ഡൽഹിയിൽ 273 പേരാണ് കോവിഡിനെ തുടർന്ന് മരിച്ചത്. ഇന്നലെ റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 13,336 ആണ്. ഏപ്രിൽ 12ന് ശേഷം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ എണ്ണമാണിത്.
You may also like:COVID 19| ലോക്ക്ഡൗണും നിയന്ത്രണങ്ങളും പ്രഖ്യാപിച്ച സംസ്ഥാനങ്ങൾ ഏതൊക്കെ? എന്നുവരെ
അതേസമയം, കേരളത്തില്‍ ഇന്നലെ 35,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം 3850, കോഴിക്കോട് 3805, തൃശൂര്‍ 3753, പാലക്കാട് 2881, കൊല്ലം 2390, കോട്ടയം 2324, കണ്ണൂര്‍ 2297, ആലപ്പുഴ 2088, ഇടുക്കി 1046, പത്തനംതിട്ട 939, കാസര്‍ഗോഡ് 766, വയനാട് 655 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,980 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,70,33,341 സാമ്പിളുകളാണ് പരിശോധിച്ചത്.
'കോവിഡ് കണക്കുകളിൽ കൃത്രിമം കാട്ടുന്നു'; ബിജെപിയുടെ വാദങ്ങൾ തള്ളി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ
കോവിഡ് കണക്കുകളിൽ കൃത്രിമം കാട്ടുന്നുവെന്ന വിമർശനങ്ങൾ തള്ളി മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ. നഗരത്തിലെ കോവിഡ് രോഗികളുടെ എണ്ണവും രോഗബാധിതരായി മരിക്കുന്നവരുടെ എണ്ണവും അധികൃതർ ശിവസേന ഭരിക്കുന്ന കോർപ്പറേഷന്‍ അധികൃതർ കുറച്ചു കാട്ടുകയാണെന്ന് ബിജെപി നേതാവും മഹാരാഷ്ട്ര മുൻമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നവിസാണ് ആരോപിച്ചത്. ഇതിന് പിന്നാലെയാണ് കോവിഡ് കണക്കുകൾ സുതാര്യമായാണ് റിപ്പോർട്ട് ചെയ്യുന്നതെന്ന് വ്യക്തമാക്കി ബൃഹത് മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ രംഗത്തെത്തിയിരിക്കുന്നത്.
കോവിഡ് മരണങ്ങൾ, കോവിഡ് കേസുകൾ, കോവിഡ് പരിശോധന തുടങ്ങിയ കാര്യങ്ങളിൽ കോർപ്പറേഷൻ സുതാര്യമായി തന്നെയാണ് പ്രവർത്തിക്കുന്നതെന്നും ഇവർ പ്രസ്താവനയിൽ വ്യക്തമാക്കി. കൃത്രിമ കണക്കുകള്‍ കാട്ടി മുംബൈയിൽ കോവിഡ് നിയന്ത്രണവിധേയമാണെന്ന തെറ്റായ ചിത്രം നൽകാനാണ് അധികൃതർ ശ്രമിക്കുന്നതെന്നായിരുന്നു മുഖ്യ വിമർശനമായി ഉയർന്നത്. ഇത്തരം ആരോപണങ്ങളെല്ലാം തന്നെ അടിസ്ഥാനരഹിതമാണെന്നാണ് ബിഎംസി അധികൃതരുടെ വിശദീകരണം.