മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് മൃതദേഹം നേരേ പള്ളിയിലേക്ക് കൊണ്ടുവരികയായിരുന്നുവെന്നാണ് വിവരം. നേരത്തെയും ഇത്തരം സംഭവങ്ങള്‍ നടന്നതായി പരാതിയുയര്‍ന്നതിനാല്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. ഖദീജയുടെ മൃതദേഹം ആരോഗ്യവകുപ്പ് അധികൃതരുടേയും പൊലീസിന്റെയും സാന്നിധ്യത്തില്‍ പ്രോട്ടോക്കോള്‍ പാലിച്ച് സംസ്‌കരിക്കാനും തീരുമാനിച്ചു.
കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് പള്ളി അധികൃതര്‍ക്കെതിരെയും ബന്ധുക്കള്‍ക്കെതിരെയും കേസെടുക്കാനാണ് ആരോഗ്യവകുപ്പ് തീരുമാനം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാകളക്ടര്‍ എസ് ഷാനവാസും അറിയിച്ചു.
ആശുപത്രിയിൽ ഡ്യൂട്ടിക്ക് പോയ നഴ്സ് വാഹനാപകടത്തിൽ മരിച്ചു
advertisement
കൊച്ചി: സ്വകാര്യ ആശുപത്രിയിലേക്കു ജോലിക്കു വരികയായിരുന്ന നഴ്സ് വാഹനാപകടത്തിൽ മരിച്ചു. ചേർത്തല വാരണം കണ്ടത്തിൽ അനു തോമസ് (32) ആണ് മരിച്ചത്. നെട്ടൂരിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് വരവെ മാടവന ജംഗ്ഷനിൽ വച്ച് ഇന്നു രാവിലെ ആറുമണിക്കുശേഷമായിരുന്നു സംഭവം.
Also Read- നടനും മാധ്യമ പ്രവർത്തകനുമായ ടിഎൻആർ കോവിഡ് ബാധിച്ച് മരിച്ചു
ആലപ്പുഴ ഭാഗത്തുനിന്നു വരികയായിരുന്ന ഇവർ, സിഗ്നൽ ലഭിച്ചതിനെ തുടർന്ന് സ്കൂട്ടർ മുന്നോട്ട് എടുത്തപ്പോൾ വൈറ്റില ഭാഗത്തുനിന്ന് അതിവേഗത്തിൽ വരികയായിരുന്ന ലോറി ഇടിച്ചിടുകയായിരുന്നു. സംഭവസ്ഥലത്തു വച്ചു തന്നെ യുവതി മരിച്ചതായാണ് ദൃക്സാക്ഷികൾ പറയുന്നത്. ഭർത്താവ് വിദേശത്താണ്. മകൻ എലൻ.
Also Read- മുവാറ്റുപുഴയിൽ ഇടിമിന്നലേറ്റ് രണ്ടു പേർ മരിച്ചു; പൊള്ളലേറ്റ അഞ്ചു പേർ ചികിത്സയിൽ
നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു
ഒമാനിലെ റുസ്താഗ് ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്‌സും കോഴിക്കോട് കൂട്ടാലിട നരയംകുളം സ്വദേശിനിയുമായ രമ്യ റജുലാൽ (32) കൊവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ സ്റ്റാഫ് നേഴ്സായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കോവിഡ് ബാധിതയായി വെന്റിലേറ്റർ സഹായത്തോടെ കഴിഞ്ഞ ഏതാനും ആഴ്ചകളായി ജീവൻ നിലനിർത്താനുള്ള ശ്രമത്തിലായിരുന്നു ആരോഗ്യ പ്രവർത്തകർ. ഡയാലിസിസും ആരംഭിച്ചിരുന്നെങ്കിലും സാച്യുറേഷൻ കുറഞ്ഞ് കൊണ്ടിരുന്നത് ആരോഗ്യസ്ഥിതി മോശമാക്കി. കോഴിക്കോട് എകരൂൽ സ്വദേശിയായ റജുലാൽ ആണ് ഭർത്താവ്. ഒരു മകളുണ്ട്.
കോവിഡ് പോസിറ്റീവായി മണിക്കൂറുകൾക്കുള്ളിൽ യുവ ഡോക്ടർ മരിച്ചു
കോവിഡ് പോസിറ്റീവായി മണിക്കൂറുകൾക്കുള്ളിൽ യുവ ഡോക്ടർ മരിച്ചു. ഡൽഹി ജിടിബി ആശുപത്രിയിലെ ഡോക്ടറായ അനസ് മുജാഹിദാണ് മരണപ്പെട്ടത്. ഡൽഹി യൂണിവേഴ്സിറ്റി കോളേജിൽ നിന്നും എംബിബിഎസ് നേടിയ അനസ് ശനിയാഴ്ച്ച ഉച്ചവരെ ആശുപത്രിയിലെ ഒബി ജിൻ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു. അന്ന് രാത്രി 8 മണിക്കാണ് കോവിഡ് പൊസിറ്റീവാണെന്ന റിപ്പോർട്ട് കിട്ടിയത്. ഞായറാഴ്ച്ച പുലർച്ചെ മൂന്ന് മണിയോടെ തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് അനസ് മരണത്തിന് കീഴടങ്ങുകയും ചെയ്തു. മറ്റ് എന്തെങ്കിലും തരത്തിലുള്ള അസുഖം അനസിന് ഉണ്ടായിരുന്നില്ല എന്നാണ് ഡോക്ടർമാർ പറയുന്നത്.
ഡൽഹിയിൽ തന്നെയാണ് അനസിന്റെ കുടുംബം. കോവിഡ് കേസുകൾ ഏറെയുള്ള സാഹചര്യത്തിൽ റസിഡന്റ് ഡോക്ടറെന്ന നിലയിൽ ജോലി ചെയ്യുന്നതിനാൽ ആശുപത്രിയുടെ ചെലവിൽ ലീല പാലസ് ഹോട്ടലിലാണ് അനസ് താമസിച്ചിരുന്നത്. അവിവാഹിതനായ അനസിന് രക്ഷിതാക്കളും നാല് സഹോദരൻമാരും ഉണ്ട്. ഗൾഫിൽ എഞ്ചിനീയറായ പിതാവ് അടുത്തിടെയാണ് ഇന്ത്യയിലേക്ക് മാറിയത്.