TRENDING:

ഓസ്ട്രേലിയയില്‍ 24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകള്‍ ഇല്ല; പ്രതിരോധത്തിൽ മാതൃകയായി രാജ്യം

Last Updated:

ജൂൺ 9ന് ശേഷം ഇതാദ്യമായാണ് ഓസ്‌ട്രേലിയയിൽ പുതിയ കോവിഡ് -19 കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്ത ദിവസം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോവിഡ് വൈറസിനെതിരെയുള്ള പോരാട്ടത്തിൽ മാതൃകയായുള്ള രാജ്യമായിരിക്കുകയാണ് ഓസ്ട്രേലിയ. ജൂൺ 9ന് ശേഷം ഇതാദ്യമായാണ് ഓസ്‌ട്രേലിയയിൽ പുതിയ കോവിഡ് -19 കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്ത ദിവസം. ശനിയാഴ്ച ദിവസം ഒരു കോവിഡ് കേസും രജിസ്റ്റർ ചെയ്തിട്ടില്ല.
advertisement

തെക്കുകിഴക്കൻ സംസ്ഥാനത്ത് ഒരു ദിവസം നടത്തിയ പരിശോധനയിൽ 725 പേരെ കോവിഡ് പോസിറ്റീവായി കണ്ടത്തിയിരുന്നു. ഇതിന് ശേഷം നടന്ന പ്രതിരോധ നടപടികൾക്ക് പിന്നാലെയാണ് രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്.

Also Read Parvathy Thiruvothu| ആരാധകർക്കായി സ്റ്റൈലൻ ടോപ് ലെസ് ചിത്രങ്ങളുമായി നടി പാർവതി

“ജൂൺ 9 ന് ശേഷമുള്ള ആദ്യത്തെ ദേശീയ സീറോ കമ്മ്യൂണിറ്റി ട്രാൻസ്മിഷൻ ദിനം,” എന്ന് ഓസ്ട്രേലിയ ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് ഞായറാഴ്ച ട്വിറ്ററിൽ പറഞ്ഞു. ഞങ്ങളുടെ അത്ഭുതകരമായ പൊതുജനാരോഗ്യ പ്രവർത്തകർക്കും എല്ലാറ്റിനുമുപരിയായി ഓസ്‌ട്രേലിയൻ ജനതയ്ക്കും നന്ദി പറയുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.

advertisement

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം ഓസ്‌ട്രേലിയയിലെ കൊറോണ വൈറസ് പകർച്ചവ്യാധിയുടെ പ്രഭവകേന്ദ്രമെന്ന് അറിയപ്പെട്ട മെൽബൺ പുതിയ കേസുകളൊന്നുമില്ലാതെ തുടർച്ചയായ രണ്ടാം ദിവസം പിന്നിട്ടു. ചൊവ്വാഴ്ച 112 ദിവസത്തെ ലോക്ക്ഡൗൺ അവസാനിപ്പിച്ചതിനു ശേഷം, 5 ദശലക്ഷത്തോളം വരുന്ന ജനങ്ങളിൽ ഏഴ് പുതിയ കോവിഡ് -19 കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തത്.

മലയാളം വാർത്തകൾ/ വാർത്ത/Corona/
ഓസ്ട്രേലിയയില്‍ 24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകള്‍ ഇല്ല; പ്രതിരോധത്തിൽ മാതൃകയായി രാജ്യം
Open in App
Home
Video
Impact Shorts
Web Stories