TRENDING:

COVID 19| ഇറച്ചിക്കടയിലെ ജീവനക്കാരന് കോവിഡ്: 900 പേർ നിരീക്ഷണത്തിൽ; ബാലുശ്ശേരി മാർക്കറ്റ് അടച്ചു

Last Updated:

കാക്കൂർ സ്വദേശിയായ ജീവനക്കാരന് കഴിഞ്ഞദിവസം നടന്ന പരിശോധനയിലാണ് കോവിഡ് പോസിറ്റിവായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: ബാലുശ്ശേരി ഇറച്ചിക്കടയിലെ ജീവനക്കാരന് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചതിനെ തുടർന്ന് 900 ത്തോളം പേർ ക്വൻറീനിൽ പ്രവേശിച്ചു. ആരോഗ്യ വകുപ്പിൻറെ നിർദേശത്തെത്തുടർന്ന്​ ബാലുശ്ശേരി മാർക്കറ്റ് അടച്ചു.
advertisement

കാക്കൂർ സ്വദേശിയായ ജീവനക്കാരന് കഴിഞ്ഞദിവസം നടന്ന പരിശോധനയിലാണ് കോവിഡ് പോസിറ്റിവായത്. എന്നാൽ ഇയാളുടെ ഉറവിടം വ്യക്തമല്ല. തിരുവോണത്തിനു തൊട്ടുമുമ്പു വരെ ഇയാൾ കടയിലെത്തിയിരുന്നതായി ആരോഗ്യവകുപ്പിനു വിവരം ലഭിച്ചിട്ടുണ്ട്.

ഇതേത്തുടർന്ന് കഴിഞ്ഞ ആഗസ്​റ്റ്​ 20 മുതൽ ബാലുശ്ശേരി മാർക്കറ്റിലെ ഇറച്ചിക്കടയിൽ സമ്പർക്കം പുലർത്തിയ മുഴുവൻ പേരും സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കണമെന്നും അതത് പ്രദേശത്തെ ആരോഗ്യ പ്രവർത്തകരെയോ ആർ.ആർ.ടി പ്രവർത്തകരെയോ വിവരമറിയിക്കണമെന്നും ജെ.എച്ച്.ഐ ഷാജീബ് കുമാർ അറിയിക്കുകയായിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേ സമയം ബാലുശ്ശേരി പഞ്ചായത്തിലെ 4,12 വാർഡുകളെ കണ്ടെയ്ൻമെൻറ്​ സോണിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ക്വൻറീനിൽ പ്രവേശിച്ചവർക്ക് ഉടൻ തന്നെ ആൻ്റിജൻ പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പിൻറെ തീരുമാനം.

മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| ഇറച്ചിക്കടയിലെ ജീവനക്കാരന് കോവിഡ്: 900 പേർ നിരീക്ഷണത്തിൽ; ബാലുശ്ശേരി മാർക്കറ്റ് അടച്ചു
Open in App
Home
Video
Impact Shorts
Web Stories