TRENDING:

ഫോൺ വിളിക്കിടെ അറിയാതെ രണ്ടു ഡോസ് വാക്സിൻ കുത്തിവെച്ചു; നഴ്സിനെതിരെ പരാതി

Last Updated:

ആദ്യ ഡോസ് നൽകി നിരീക്ഷണത്തിലിരിക്കുന്നതിനിടെ ഫോണിൽ സംസാരിച്ചുകൊണ്ട് അടുത്ത ഡോസ് കുത്തിവെയ്ക്കുന്നതിനായി അബദ്ധത്തിൽ അതേ ആളെ തന്നെ വിളിക്കുകയും കുത്തിവെയ്പ്പെടുക്കുകയുമായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാൺപുർ: രാജ്യാവ്യാപകമായി കോവിഡ് -19 വാക്സിനേഷൻ പുരോഗമിച്ചു വരികയാണ്. ലോകത്തെ തന്നെ ഏറ്റവും വലിയ വാക്സിനേഷൻ പ്രവർത്തനമാണ് ഇന്ത്യയിൽ നടക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വ്യക്തമാക്കിയിരുന്നു. 45 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകുന്നത് ഏപ്രിൽ ഒന്നു മുതൽ തുടങ്ങിയിരുന്നു. അതിനിടെ ഒരു നഴ്സിന്‍റെ അശ്രദ്ധ കാരണം ഒരാൾക്ക് രണ്ടു ഡോസ് വാക്സിൻ ഒരുമിച്ചു കുത്തിവെച്ചുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഉത്തർപ്രദേശിലെ കാൺപൂരിൽ ആണ് സംഭവം. കാൺപൂരിനടുത്ത് മണ്ടൗലി പ്രൈമറി ഹെൽത്ത് സെന്ററിലെ നഴ്‌സാണ് മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടു ഒരു സ്ത്രക്ക് കോവിഡ് -19 വാക്‌സിൻ ഇരട്ട ഡോസ് കുത്തിവെച്ചത്.
advertisement

കുത്തിവെയ്പ്പ് സ്വീകരിച്ച സ്ത്രീ ബഹളം ഉണ്ടാക്കിയപ്പോഴാണ് തനിക്ക് സംഭവിച്ച അബദ്ധം നഴ്സും തിരിച്ചറിഞ്ഞത്. തുടർന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രം അധികൃതർ സംഭവത്തെ കുറിച്ച് മുകളിലേക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. അതിനിടെ വാക്സിൻ സ്വീകരിച്ച സ്ത്രീ നഴ്സിനെതിരെ അധികൃതർക്ക് പരാതി നൽകുകയും ചെയ്തു.

മണ്ടൌലി ഗ്രാമത്തിലെ കമലേഷ് കുമാരി എന്ന സ്ത്രീയ്ക്കാണ് ഇരട്ട ഡോസ് വാക്സിൻ കുത്തിവെച്ചത്. ഹെൽത്ത് സെന്‍ററിലെ അർച്ചന എന്ന ആക്സിലറി നഴ്‌സ് മിഡ്‌വൈഫ് (ANM) ആണ് കമലേഷ് കുമാരിക്കു വാക്സിന്‍റെ ആദ്യ ഡോസ് നൽകി. തുടർന്ന് നിരീക്ഷണത്തിലിരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഫോണിൽ സംസാരിച്ചുകൊണ്ട് അടുത്ത ഡോസ് കുത്തിവെയ്ക്കുന്നതിനായി അബദ്ധത്തിൽ കമലേഷ് കുമാരിയെ തന്നെ വിളിക്കുകയും കുത്തിവെയ്പ്പെടുക്കുകയുമായിരുന്നു. തുടർച്ചയായി രണ്ടു ഡോസ് സ്വീകരിച്ചതിന് പിന്നാലെ തന്റെ കൈയിൽ വീക്കം ഉണ്ടായതായും ശക്തമായ വേദന അനുഭവപ്പെട്ടതായും കുമാരി ആരോപിച്ചു.

advertisement

രണ്ട് കുത്തിവയ്പ്പുകൾ നൽകിയത് എന്തിനാണെന്ന് കമലേഷ് കുമാരി ചോദിച്ചപ്പോൾ, മാപ്പ് പറയുന്നതിനുപകരം അർച്ചന അവരെ ശാസിക്കുകയായിരുന്നു. ഗുരുതരമായ ലക്ഷണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും വാക്സിനേഷന്റെ ഇരട്ട അളവ് കാരണം അമ്മയുടെ കൈയിൽ നേരിയ വീക്കം ഉണ്ടായതായി കമലേഷ് കുമാരിയുടെ മകൻ മാധ്യമങ്ങളോട് പറഞ്ഞു.

സമീപഭാവിയിൽ ഇത്തരം അശ്രദ്ധ സംഭവങ്ങൾ ഒഴിവാക്കാൻവേണ്ടി യുവതിയുടെ ബന്ധുക്കൾ സംഭവത്തെക്കുറിച്ച് ചീഫ് മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി. ഇത്തരം അശ്രദ്ധയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ ഉത്തർപ്രദേശ് ആരോഗ്യവകുപ്പ് ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.ഉത്തർപ്രദേശിൽ ഇതുവരെ 5,99,045 പേർ കോവിഡ് -19 രോഗമുക്തി നേടി. സംസ്ഥാനത്ത് ഇതുവരെ 3, 49,22,434 പേർ കോവിഡ് -19 പരിശോധന നടത്തി.

advertisement

Also Read-കോവിഡ് കേസുകൾ കുതിച്ചുയരുന്നു; കടുത്ത നിയന്ത്രണങ്ങൾക്കൊരുങ്ങി മഹാരാഷ്ട്ര

അതിനിടെ രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഉന്നതതല യോഗം വിളിച്ചു ചേർത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് കേസുകൾ ആശങ്കാജനകമായ തരത്തിൽ വർധിക്കുന്ന സാഹചര്യത്തിൽ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ യോഗം. രാജ്യത്തെ കോവിഡ് സ്ഥിതിഗതികളും വാക്സിനേഷൻ ദൗത്യവും സംബന്ധിച്ച വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ഹെൽത്ത് സെക്രട്ടറി, നീതി ആയോഗ് അംഗം വിനോദ് പോൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു എന്നാണ് ബന്ധപ്പെട്ട അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകൾ. യോഗത്തിലെ കൂടുതൽ വിശദാംശങ്ങൾ അറിവായിട്ടില്ല.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
ഫോൺ വിളിക്കിടെ അറിയാതെ രണ്ടു ഡോസ് വാക്സിൻ കുത്തിവെച്ചു; നഴ്സിനെതിരെ പരാതി
Open in App
Home
Video
Impact Shorts
Web Stories