TRENDING:

കോവിഡ് ബാധിച്ച് 30 ദിവസത്തിനകം മരിച്ചാല്‍ കോവിഡ് മരണമായി കണക്കാക്കും; മാര്‍ഗരേഖ പുതുക്കി കേന്ദ്ര സര്‍ക്കാര്‍

Last Updated:

സുപ്രീം കോടതിയുടെ ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മരണത്തിന്റെ മാര്‍ഗരേഖ പുതുക്കി കേന്ദ്രസര്‍ക്കാര്‍. സുപ്രീം കോടതിയുടെ ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
covid death
covid death
advertisement

കോവിഡ് ബാധിച്ച് 30 ദിവസത്തിനകം ആശുപത്രയിലോ വീട്ടിലോ മരിച്ചാല്‍ കോവിഡ് മരണമായി കണക്കാക്കും. അതേ സമയം ആത്മഹത്യ, കൊലപാതകം എന്നിവ കോവിഡ് മരണമായി കണക്കാക്കില്ല. മരണ സര്‍ട്ടിഫിക്കറ്റിലെ മരണകാരണത്തില്‍ കുടുംബാംഗങ്ങള്‍ക്ക് സംതൃപ്തിയില്ലെങ്കില്‍ ഇത് പരിശോധിക്കാനായയി ജില്ലാ തലത്തില്‍ കമ്മിറ്റി രൂപീകരിക്കണം. ഇത്തരം അപേക്ഷകള്‍ 30 ദിവസത്തിനകം പരിഗണിച്ചു തീര്‍പ്പാക്കണമെന്നും നിര്‍ദേശമുണ്ട്.

കോവിഡ് മരണവുമായി ബന്ധപ്പെട്ട് ഔദ്യോഗിക രേഖകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശങ്ങള്‍ ലഖൂകരിക്കണമെന്ന സുപ്രീം കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഐ.സി.എം.ആറും കേന്ദ്ര സര്‍ക്കാരും ചേര്‍ന്ന് തയ്യാറാക്കിയ പുതുക്കിയ മാര്‍ഗനിര്‍ദേശമ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു.

advertisement

കോവിഡ് മൂന്നാം തരംഗം; 'കനിവ്' ആംബുലന്‍സുകള്‍ സജ്ജമാക്കി ആരോഗ്യവകുപ്പ്‌

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തിന് മുന്നോടിയായി കനിവ് 108 ആംബുലന്‍സുകള്‍ ആരോഗ്യവകുപ്പ് സജ്ജമാക്കിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 290 ആംബുലന്‍സുകളാണ് കോവിഡ് അനുബന്ധ സേവനങ്ങള്‍ക്കായി നല്‍കുന്നത്. കേസുകളുടെ ആവശ്യകതയനുസരിച്ച് 108 ആംബുലന്‍സിന്റെ കണ്‍ട്രോള്‍ റൂം ഇതനുസരിച്ച് ക്രമീകരണം നടത്തുന്നതാണെന്നും മന്ത്രി അറിയിച്ചു.

ഏതെങ്കിലുമൊരു സാഹചര്യം ഉണ്ടായാല് മുഴുവന് 108 ആംബുലന്സുകളും കോവിഡ് അനുബന്ധ സേവനങ്ങള്ക്ക് ഉപയോഗിക്കാവുന്ന സംവിധാനവുമൊരുക്കിയിട്ടുണ്ട്. അതേസമയം കോവിഡിതര സേവനങ്ങള്ക്കും പ്രാധാന്യം നല്കും. കേസുകളുടെ ആവശ്യകതയനുസരിച്ച് 108 ആംബുലന്സിന്റെ കണ്ട്രോള് റൂം ഇതനുസരിച്ച് ക്രമീകരണം നടത്തുന്നത്.

advertisement

സംസ്ഥാനത്ത് ഇതുവരെ 4,29,273 പേര്ക്കാണ് കനിവ് 108 ആംബുലന്സുകള് കോവിഡ് അനുബന്ധ സേവനങ്ങള് നല്കിയത്. 2020 ജനുവരി 29 മുതലാണ് കോവിഡ് അനുബന്ധ പ്രവര്ത്തനങ്ങള്ക്ക് കനിവ് 108 ആംബുലന്സുകളുടെ സേവനം ലഭ്യമാക്കി തുടങ്ങിയത്. 19 മാസം പിന്നിടുമ്പോള് 3,11,810 കോവിഡ് അനുബന്ധ ട്രിപ്പുകളാണ് ഓടിയത്. കണ്ട്രോള് റൂം ജീവനക്കാരായ എമര്ജന്സി റെസ്‌പോണ്സ് ഓഫീസര്മാര്, ആംബുലന്സ് ജീവനക്കാരായ എമര്ജന്സി മെഡിക്കല് ടെക്‌നീഷ്യന്മാര്, പൈലറ്റുമാര് എന്നിവരുടെ കൂട്ടായ പ്രയത്‌നമാണ് ഇതിന് പിന്നില്.

advertisement

പാലക്കാട് ജില്ലയിലാണ് ഏറ്റവും അധികം ആളുകള്ക്ക് സേവനം നല്കിയത്. ഇവിടെ 81427 ആളുകള്ക്ക് കോവിഡ് അനുബന്ധ സേവനങ്ങള് എത്തിക്കാന് കനിവ് 108 ആംബുലന്സുകള്ക്ക് കഴിഞ്ഞു. തിരുവനന്തപുരം 39615, കൊല്ലം 29914, പത്തനംതിട്ട 14169, ആലപ്പുഴ 11534, കോട്ടയം 24718, ഇടുക്കി 12477, എറണാകുളം 23465, തൃശൂര് 35488, മലപ്പുറം 46906, കോഴിക്കോട് 33876, വയനാട് 19646, കണ്ണൂര് 29658, കാസര്കോട് 26380 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില് കോവിഡ് അനുബന്ധ സേവനം ലഭ്യമാക്കിയവരുടെ കണക്കുകള്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഈ കാലയളവില് കോവിഡ് ബാധിതരായ മൂന്ന് യുവതികളുടെ പ്രസവം കനിവ് 108 ആംബുലന്സ് ജീവനക്കാരുടെ പരിചരണത്തില് ആംബുലന്സിനകത്ത് നടന്നിരുന്നു. കൂടാതെ നിലവില് കോഴിക്കോട് നിപ പ്രതിരോധ പ്രവര്ത്തനങ്ങളിലും കനിവ് 108 ആംബുലന്സുകളുടെ സേവനം ലഭ്യമാക്കി വരികയാണ്. ഇതിനായി നാല് കനിവ് 108 ആംബുലന്സുകള് കോഴിക്കോട് വിന്യസിച്ചിട്ടുണ്ട്. 30 ട്രിപ്പുകളില് നിന്നായി 38 ആളുകള്ക്ക് നിപ അനുബന്ധ സേവനം ഒരുക്കാന് കനിവ് 108 ആംബുലന്സുകള്ക്ക് സാധിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് ബാധിച്ച് 30 ദിവസത്തിനകം മരിച്ചാല്‍ കോവിഡ് മരണമായി കണക്കാക്കും; മാര്‍ഗരേഖ പുതുക്കി കേന്ദ്ര സര്‍ക്കാര്‍
Open in App
Home
Video
Impact Shorts
Web Stories