Also Read- സംസ്ഥാനത്ത് ഇന്ന് 5051 പേർക്ക് കോവിഡ്; യുകെയിൽ നിന്നുവന്ന നാലുപേർക്ക് കൂടി രോഗം
കേരളത്തിലെ കോവിഡ് സാഹചര്യം മോശമാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത് വിലയിരുത്തുന്നതിനായി കേന്ദ്ര സംഘം എത്തിയത്. കോവിഡ് നിയന്ത്രിക്കുന്നതിൽ പൊതുജനാരോഗ്യ സംവിധാനത്തിന്റെ പ്രവർത്തനം, ജില്ലാതലം നിയന്ത്രണം,വ്യാപനം ഉണ്ടാക്കുന്ന സാഹചര്യങ്ങൾ തുടങ്ങിയവ പഠിക്കും. നിലവിലെ രീതി പരിഷ്കരിക്കുന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങളും സംഘം പരിശോധിക്കും.
advertisement
Also Read- ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് കോവിഡ്
കേരളത്തിൽ കോവിഡ് കേസുകളുടെ എണ്ണം കൂടുകയാണെന്നും ഇതിനെ കുറിച്ച് പഠിക്കാൻ ഒരു സംഘത്തെ അയക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസംഘത്തെ അയച്ചത്. കേരളത്തിൽ കേന്ദ്രസംഘം എത്തേണ്ട സാഹചര്യമില്ല എന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. അതേസമയം ജനിതകമാറ്റം വന്ന കോവിഡ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത് ആശങ്കകൾക്ക് ഇടയാക്കിയിട്ടുണ്ട്.