TRENDING:

Breaking News | ചൈനയില്‍ വീണ്ടും പിടിമുറുക്കി കോവിഡ്; ഇന്ന് 5280 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു

Last Updated:

രണ്ട് വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത പ്രതിദിന കോവിഡ് കണക്കുകളില്‍ ഏറ്റവും ഉയര്‍ന്നതാണ് ഇതെന്ന് ചൈനീസ് ആരോഗ്യ ആരോഗ്യ കമ്മീഷന്‍ (NHC) അറിയിച്ചു .

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചൈനയില്‍ (China) വീണ്ടും കോവിഡ് (Covid 19) വ്യാപനം ശക്തമാകുന്നതായി റിപ്പോര്‍ട്ട്. ഇന്ന് മാത്രം 5280 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ട് വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത പ്രതിദിന കോവിഡ് കണക്കുകളില്‍ ഏറ്റവും ഉയര്‍ന്നതാണ് ഇതെന്ന് ചൈനീസ് ആരോഗ്യ ആരോഗ്യ കമ്മീഷന്‍ (NHC) അറിയിച്ചു . ഒമിക്രോണ്‍ (Omicron) വകഭേദം രാജ്യവ്യാപകമായി പടര്‍ന്നു പിടിച്ചതിന്‍റെ പ്രതിഫലനമാണ് ഉയര്‍ന്ന കോവിഡ് കേസുകളില്‍ നിന്ന് വ്യക്തമാകുന്നത്.
File photo/Reuters
File photo/Reuters
advertisement

അതേസമയം, ജിലിന്‍ അടക്കമുള്ള വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യകളില്‍ നിയന്ത്രണം കടുപ്പിച്ചിട്ടുണ്ട്. രണ്ട് വർഷത്തിനിടെ ചൈനയിലെ ഏറ്റവും ഉയർന്ന കൊവിഡ് പ്രതിദിന കണക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമ, നഗര മേഖലകളിൽ ഒരു പോലെ വൈറസ് പടർന്നതോടെ നിയന്ത്രണങ്ങൾ വീണ്ടും ശക്തമാക്കും. ഷാങ്ഹായ് പ്രവിശ്യയിലെ സ്കൂളുകൾ അടച്ചു പൂട്ടി.

advertisement

ജിലിൻ അടക്കം നിരവധി നഗരങ്ങളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. വടക്ക് പടിഞ്ഞാറൻ മേഖലകളിലാണ് കൊവിഡ് കൂടുതലായി പടരുന്നത്. 19 പ്രവിശ്യകളിലാണ് നിയന്ത്രണങ്ങൾ. ഷെൻഹെൻ പ്രവിശ്യയിലെ 9 ജില്ലകളിൽ നിയന്ത്രണങ്ങളുണ്ട്. ഒരു ലക്ഷത്തോളം പേർ താമസിക്കുന്ന യാൻജി പ്രാദേശിക നഗരം പൂർണ്ണമായും പൂട്ടി. വടക്ക് കൊറിയയുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണിത്.

വൻ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും വർക്ക് ഫ്രം ഹോമിലേക്ക് മാറാൻ ചൈനീസ് ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങളാണ് രാജ്യത്ത് കൂടുതലായി പടരുന്നത്. ഒമിക്രോണിന്‍റെ അതി വ്യാപന ശേഷിയാണ് വലിയ ആശങ്ക. പരിശോധനയും നിയന്ത്രണവും ശക്തമാക്കി പുതിയ വ്യാപനത്തെ പ്രതിരോധിക്കാനാണ് ചൈനയുടെ നീക്കം. ഇതിനായി രോഗ വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ താത്കാലിക ആശുപത്രി അടക്കം സ്ഥാപിച്ചിട്ടുണ്ട്. കൂടുതൽ ആരോഗ്യ പ്രവർത്തകരെ ഈ മേഖലകളിൽ വിന്യസിക്കും. ചുമതലകളിൽ വീഴ്ചവരുത്തിയെന്നാരോപിച്ച് 9 ആരോഗ്യ പ്രവർത്തകരെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. കോവിഡ് നാലാം തരംഗത്തിലേക്ക് അതിവേഗം അടുക്കുന്നോ എന്നാണ് ലോക ആരോഗ്യ മേഖലയുടെ ആശങ്ക.

advertisement

 പ്രതിരോധശേഷി കുറഞ്ഞ ആളുകള്‍ക്ക് കോവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് ശുപാർശ ചെയ്യുന്നതായി BMJ പഠനം

കോവിഡ് 19 (Covid 19) വാക്സിന്റെ മൂന്നാമത്തെ ഡോസ് രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകള്‍ക്ക് ശുപാർശ ചെയ്യുന്നതായി പഠന റിപ്പോര്‍ട്ട്. സാര്‍സ്‌കോവ് 2 വൈറസിനെതിരെ പോരാടുന്നതിനുള്ള ആന്റിബോഡികള്‍ നിര്‍മ്മിക്കാന്‍ കഴിയാത്തവര്‍ക്ക് മൂന്നാമത്തെ കോവിഡ് വാക്‌സിന്‍ ഡോസ് നിര്‍ദ്ദേശിക്കാമെന്ന് മെഡിക്കല്‍ ജേര്‍ണലായ ദി ബിഎംജെ-യില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍, 82 നിരീക്ഷണ പഠനങ്ങളുടെ ഫലങ്ങള്‍ വിശകലനം ചെയ്തതാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഈ ഗവേഷണത്തില്‍ 77 എംആര്‍എന്‍എ വാക്‌സിനുകളും 16 വൈറല്‍ വെക്റ്റര്‍ വാക്‌സിനുകളും നാല് നിര്‍ജ്ജീവമാക്കിയ ഓൾ വൈറസ് വാക്‌സിനുകളും ഉള്‍പ്പെടുന്നു.

advertisement

ഒന്നാമത്തെ കോവിഡ് 19 വാക്‌സിന്‍ ഡോസിന് ശേഷം, എച്ച്‌ഐവി ബാധിതര്‍ ഒഴികെ, പ്രതിരോധശേഷി കുറഞ്ഞ ഗ്രൂപ്പുകളില്‍ സെറോകണ്‍വേര്‍ഷന്‍ കുറയുന്നതായി കണ്ടെത്തി. അണുബാധയ്ക്കോ വാക്സിനേഷനോ ശേഷം ശരീരത്തില്‍ ആന്റിബോഡികള്‍ നിര്‍മ്മിക്കുന്ന പ്രക്രിയയാണ് സെറോകണ്‍വേര്‍ഷന്‍. രക്താര്‍ബുദം, മറ്റ് കാൻസറുകൾ എന്നിവയുള്ള രോഗികളില്‍ സെറോകണ്‍വേര്‍ഷന്‍ നിരക്ക് പകുതിയോളമെ ഉണ്ടാകൂവെന്ന് പഠനം കണ്ടെത്തി. അവയവം മാറ്റിവച്ച ആളുകള്‍ക്ക് സെറോകണ്‍വേര്‍ഷനുള്ള സാധ്യത 16 മടങ്ങ് കുറവാണെന്നും ഗവേഷകര്‍ പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

രണ്ടാമത്തെ കോവിഡ് വാക്‌സിന്‍ ഡോസിന് ശേഷം - രക്താര്‍ബുദം, മറ്റ് ക്യാന്‍സറുകൾ എന്നിവയുള്ള രോഗികളില്‍ സെറോകണ്‍വേര്‍ഷന്‍ ഗണ്യമായി വര്‍ദ്ധിച്ചു. എന്നാല്‍ അവയവം മാറ്റിവച്ച ആളുകളില്‍ ഇത് ഗണ്യമായി കുറഞ്ഞു, അവിരില്‍ മൂന്നിലൊന്ന് മാത്രമേ സെറോകണ്‍വേര്‍ഷന്‍ സംഭവിച്ചിട്ടുള്ളൂ. കൂടുതല്‍ അവലോകനത്തിനായിട്ടുള്ള 11 പഠനങ്ങളില്‍ കോവിഡ് 19 എംആര്‍എന്‍എ വാക്സിന്റെ മൂന്നാമത്തെ ഡോസ് ആദ്യ രണ്ട് വാക്‌സിനുകളില്‍ പ്രതികരിക്കാത്തവര്‍ക്കിടയില്‍ സെറോകണ്‍വേര്‍ഷനുണ്ടാക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
Breaking News | ചൈനയില്‍ വീണ്ടും പിടിമുറുക്കി കോവിഡ്; ഇന്ന് 5280 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു
Open in App
Home
Video
Impact Shorts
Web Stories