TRENDING:

ഷൂട്ടിംഗ് സംഘത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ ചിത്രാഞ്ജലി സ്റ്റുഡിയോ അടച്ചു; പ്രമുഖ നടന്‍ ആശുപത്രിയിൽ

Last Updated:

നടന്‍ പി. ശ്രീകുമാര്‍ കോവിഡ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ഷൂട്ടിംഗ് നടന്നുവന്ന സംഘത്തിനാണ് കോവിഡ് സ്ഥിരീകരിച്ചത്. 'ഡിവോഴ്സ്' എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് നടനും അണിയറപ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചത്. സിനിമയിലെ അഭിനേതാവായ നടന്‍ പി. ശ്രീകുമാര്‍ കോവിഡ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്.
advertisement

ചിത്രാഞ്ജലി സ്റ്റുഡിയോയും ചലച്ചിത്ര കോര്‍പറേഷന്റെ ആസ്ഥാന ഓഫീസും ഒരാഴ്ചത്തേക്ക് അടച്ചു. ചിത്രത്തിൽ വസ്ത്രാലങ്കാരം നിര്‍വഹിക്കുന്നയാള്‍, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട മറ്റ് അണിയറ പ്രവര്‍ത്തകര്‍ ക്വറന്റൈനിലാണ്.

Also Read: Unlock 5.0 | അൺലോക്ക് 5.0 ഒക്ടോബർ ഒന്നുമുതൽ; പ്രതീക്ഷയുമായി സിനിമാ തിയറ്ററുകളും ടൂറിസം മേഖലയും

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു സിനിമയുടെ ഷൂട്ടിംഗ് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ കഴിഞ്ഞ ദിവസം തുടങ്ങിയത്. സിനിമയുമായി ബന്ധപ്പെട്ടവര്‍ ചലച്ചിത്ര വികസന കോര്‍പറേഷന്റെ കലാഭവന്‍ ഓഫീസില്‍ എത്തിയിരുന്നതിനാല്‍ അവിടെയും അണുവിമുക്തമാക്കിയ ശേഷം അടച്ചിട്ടു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
ഷൂട്ടിംഗ് സംഘത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ ചിത്രാഞ്ജലി സ്റ്റുഡിയോ അടച്ചു; പ്രമുഖ നടന്‍ ആശുപത്രിയിൽ
Open in App
Home
Video
Impact Shorts
Web Stories