Unlock 5.0 | അൺലോക്ക് 5.0 ഒക്ടോബർ ഒന്നുമുതൽ; പ്രതീക്ഷയുമായി സിനിമാ തിയറ്ററുകളും ടൂറിസം മേഖലയും
- Published by:Rajesh V
- news18-malayalam
Last Updated:
അൺലോക്ക് അഞ്ചാം ഘട്ടം ഒക്ടോബർ ഒന്നുമുതൽ. സിനിമാ മേഖലകളിൽ അടക്കം കൂടതൽ ഇളവുകൾ ഉണ്ടാകുമെന്ന് സൂചന.
ന്യൂഡൽഹി: കോവിഡ് നാലാംഘട്ട ഇളവുകളുടെ കാലാവധി ഈ മാസം 30ന് അവസാനിക്കാനിരിക്കെ നിയന്ത്രണങ്ങളിൽ ഇളവ് പ്രതീക്ഷിച്ച് കൂടുതൽ മേഖലകൾ. ഒക്ടോബർ ഒന്നുമുതൽ നിലവിൽ വരുന്ന അൺലോക്ക് 5.0ൽ കൂടുതൽ ഇളവുകൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിക്കുമെന്നാണ് സൂചന. സെപ്റ്റംബർ ഒന്നിന് ആരംഭിച്ച അൺലോക്ക് നാലാംഘട്ടത്തിൽ കൂടുതൽ മേഖലകളിൽ ഇളവ് അനുവദിച്ചിരുന്നു. മാർച്ചിന് ശേഷം മെട്രോ സർവീസുകൾ ആരംഭിച്ചതും ഈ സമയത്താണ്. 9 മുതൽ 12 വരെയുള്ള ക്ലാസുകൾ പുനരാരംഭിക്കാനും അനുവാദം നൽകിയിരുന്നു.
Also Read- യുപിയിൽ കൂട്ടബലാത്സംഗത്തിനിരയായ ദളിത് പെൺകുട്ടി മരിച്ചു; നാക്ക് മുറിച്ചെടുത്ത നിലയിൽ
അൺലോക്ക് അഞ്ചാംഘട്ടത്തിലെ ഇളവുകളെ സംബന്ധിച്ച് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിയന്ത്രണങ്ങളിൽ ഇളവ് പ്രതീക്ഷിച്ചിരിക്കുകയാണ് ടൂറിസം മേഖലയടക്കമുള്ളവർ. കണ്ടെയ്ൻമെന്റ് മേഖലക്ക് പുറത്തുള്ള ഇടങ്ങളിൽ ഇളവുകൾ ഉണ്ടായേക്കും.
അഞ്ചാം ഘട്ടത്തിൽ പ്രതീക്ഷിക്കപ്പെടുന്ന ഇളവുകൾ
സാമ്പത്തിക പ്രവർത്തനങ്ങൾ
സാമൂഹിക അകലം പാലിച്ചുകൊണ്ടുതന്നെ ഒക്ടോബർ ഒന്നു മുതൽ കൂടുതൽ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയേക്കും. സെപ്റ്റംബറിൽ റസ്റ്റോറന്റുകളും മാളുകളും സലൂണുകളും ജിമ്മുകളും തുറക്കാൻ അനുമതി നൽകിയിരുന്നു. ഇത്തവണ മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോൺഫറൻസിൽ കണ്ടെയ്ൻമെന്റ് സോണുകളുടെയും പ്രാദേശിക ലോക്ക്ഡൗണുകളുടെയും കാര്യത്തിൽ പുനർവിചിന്തനം വേണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
advertisement
സിനിമാ ഹാളുകൾ
അൺലോക്ക് നാലാം ഘട്ടത്തിൽ സിനിമാ തിയറ്ററുകൾ തുറന്നുപ്രവർത്തിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നൽകിയിരുന്നില്ല. എന്നാൽ, ഓപ്പൺ എയർ ഓഡിറ്റോറിയങ്ങൾക്കും ഹാളുകൾക്കും സെപ്റ്റംബർ 21 മുതൽ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകി. ആഗസ്റ്റിൽ തിയറ്റുകളിലെ സാമൂഹിക അകലം പാലിച്ചുള്ള ഇരിപ്പിട ക്രമീകരണങ്ങളെ കുറിച്ച് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി അമിത് ഖാരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ശുപാർശ നൽകിയിരുന്നു. മുൻപിലും പിറകിലും വശങ്ങളിലും ഒരു സീറ്റ് വീതം ഒഴിച്ചിട്ട് കൊണ്ട് തിയറ്ററുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് സമർപ്പിച്ചത്.
advertisement
അതേസമയം, പശ്ചിമബംഗാൾ സിനിമാഹാളുകൾക്കും സംഗീത- നൃത്ത പരിപാടികൾക്കും, മാജിക് ഷോകൾക്കും ഒക്ടോബർ ഒന്നുമുതൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. അൻപതോ അതിൽ കുറവോ ആളുകളെ മാത്രം പങ്കെടുപ്പിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്.
വിദ്യാഭ്യാസം
ചില സംസ്ഥാനങ്ങളിൽ 9,10 ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ അഞ്ചാം ഘട്ടത്തിലും പ്രൈമറി ക്ലാസുകൾ ഇപ്പോഴുള്ളതുപോലെ ഓൺലൈനായി തന്നെ തുടരും. കോളജുകളും സർവകലാശാലകളും പ്രവേശന പരീക്ഷ നടത്തുകയും പുതിയ അധ്യയന വർഷം ഓൺലൈനായി ആരംഭിക്കുകയും ചെയ്ത് കഴിഞ്ഞു.
advertisement
ടൂറിസം മേഖല
ലോക്ക് ഡൗൺ പ്രഖ്യാപിച്ചശേഷം ഏറ്റവും തകർച്ച നേരിട്ട മേഖലകളിലൊന്നാണ് ടൂറിസം. അഞ്ചാം ഘട്ടത്തിൽ ഈ മേഖലക്ക് ഇളവുകൾ അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൊറോണ വൈറസ് ഇല്ലെന്ന സർട്ടിഫിക്കറ്റോടെ വരുന്ന വിനോദ സഞ്ചാരികൾക്ക് ഏതാനും ദിവസങ്ങൾക്ക് മുൻപ് ഉത്തരാഖണ്ഡ് സർക്കാർ അനുമതി നൽകിയിരുന്നു.
Location :
First Published :
September 29, 2020 10:49 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Unlock 5.0 | അൺലോക്ക് 5.0 ഒക്ടോബർ ഒന്നുമുതൽ; പ്രതീക്ഷയുമായി സിനിമാ തിയറ്ററുകളും ടൂറിസം മേഖലയും