മതപരവും സാമൂഹികവും വിദ്യാഭ്യാസപരവും സാംസ്കാരികവും കായികവും വിനോദപരവുമായ പരിപാടികള്‍ക്ക് ഹാളിന്റെ ശേഷിയുടെ അമ്പത് ശതമാനം വരെ ആളുകളെ പ്രവേശിപ്പിക്കാം. അടച്ചിട്ട ഹാളുകളില്‍ 200 പേര്‍ക്കും പ്രവേശനം അനുവദിച്ചു. പുതിയ ഇളവുകൾ ഫെബ്രുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഉത്തരവിൽ പറയുന്നു.
സിനിമാശാലകളില്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി എത്ര പേരെ പ്രവേശിപ്പിക്കാമെന്നുള്ളത് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം അറിയിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കണ്ടെൻമെന്‍റ് സോണുകളിലും ഹോട്ട് സ്പോട്ടുകളിലും നിയന്ത്രണങ്ങള്‍ തുടരും.
Also Read- പ്രതിദിനകോവിഡ് കേസുകൾ പതിനായിരത്തിൽ താഴെ; ഏഴ് മാസത്തെ ഏറ്റവും കുറഞ്ഞ കണക്കുമായി ഇന്ത്യ
advertisement
അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് സിവില്‍ വ്യോമയാന മന്ത്രാലയവും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പറയുന്നു
ലോകത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ രോഗികളുടെ എണ്ണം ഇപ്പോൾ കുറയുകയാണ്. പ്രതിദിനം ശരാശരി 13,700 എന്ന കണക്കിനാണ് നിലവില്‍ ഇന്ത്യയിലെ പുതിയ കോവിഡ് രോഗികളുടെ എണ്ണം. സെപ്റ്റംബര്‍ 16ന് രേഖപ്പെടുത്തിയ 97,859 ആണ് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക്. അതിന്റെ 15 ശതമാനത്തോളം മാത്രമാണ് ഇപ്പോഴത്തെ പ്രതിദിന എണ്ണം. ഒരാഴ്ചയ്ക്കിടെ 10 ലക്ഷത്തോളം പേര്‍ക്കാണ് രാജ്യത്ത് കോവിഡ് വാക്‌സിന്‍ ലഭ്യമാക്കിയത്.