രോഗികളുടെ ഫോൺ വിളി വിശദാംശങ്ങളല്ല, സമ്പർക്ക പട്ടിക തയാറാക്കാൻ ടവർ ലൊക്കേഷൻ കണ്ടെത്തലാണ് പൊലീസ് ചെയ്യുന്നതെന്നാണ് സർക്കാർ നിലപാട്. പൊലീസ് നടപടിയിൽ ഭരണഘടനാ വിരുദ്ധമായി ഒന്നും ഇല്ലെന്നും സർക്കാർ കോടതിയെ അറിയിക്കും. കോവിഡ് രോഗികളുടെ ഫോൺവിളി വിശദാംശം കൈമാറണം എന്ന് ആവശ്യപ്പെട്ട് ഇന്റലിൻജൻസ് എഡിജിപി വിവിധ മൊബൈൽ സേവനദാതാക്കള്‍ക്ക് കത്ത് നൽകിയിരുന്നു.
TRENDING 'തെരഞ്ഞെടുപ്പിലെ ഫേസ്ബുക്ക് ഇടപെടൽ'; അന്വേഷണം ആവശ്യപ്പെട്ട് മാർക് സക്കർബർഗിന് കോൺഗ്രസിന്റെ കത്ത് [NEWS]COVID 19 | കേരളത്തിൽ നിന്ന് പോയ 227 പേർക്ക് മറ്റു സംസ്ഥാനങ്ങളിൽ വച്ച് കോവിഡ് ബാധിച്ചു [NEWS] രോഹിത് ശർമ ഉൾപ്പെടെ നാലു പേർക്ക് ഖേൽരത്‌ന പുരസ്കാരത്തിന് ശുപാർശ[NEWS]
advertisement
കോവിഡ് രോഗികളുടെ ഫോണ്‍വിളി വിശദാംശങ്ങള്‍ പൊലീസ് ശേഖരിക്കുന്നതിനെതിരെ ശക്തമായ വിമർശനമാണ് ഉയർന്നത്. മുൻപ് കാസര്‍കോട്ടും കണ്ണൂരിലും രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നത് വിവാദമായിരുന്നു. ഇതിനിടെയാണ് സംസ്ഥാനമൊട്ടാകെയുള്ള കോവിഡ് രോഗികളുടെ ഫോണ്‍വിളി വിശദാംശങ്ങൾ പൊലീസ് ശേഖരിക്കുന്നത്.