• HOME
 • »
 • NEWS
 • »
 • kerala
 • »
 • പൊലീസ് കോവിഡ് പ്രതിരോധത്തിന്റെ പേരിൽ ഫോൺകോൾ വിവരം എടുക്കുന്നത് ഞെട്ടിപ്പിക്കുന്നത്: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

പൊലീസ് കോവിഡ് പ്രതിരോധത്തിന്റെ പേരിൽ ഫോൺകോൾ വിവരം എടുക്കുന്നത് ഞെട്ടിപ്പിക്കുന്നത്: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയും DGP യും നേതൃത്വം നല്‍കുന്ന ഭരണഘടനാ ലംഘനവും നിയമലംഘനവും നിയമപരമായി ചോദ്യം ചെയ്യും. ഭരണം മാറുമെന്നും കുറ്റക്കാർ രക്ഷപ്പെടില്ലെന്നും പ്രതിപക്ഷനേതാവ്

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

 • Share this:
  തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ പേരില്‍ ജനങ്ങളുടെ ഫോൺ കോള്‍ ഡീറ്റെയ്ൽസ് പൊലീസ് എടുക്കുന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. രോഗം ഒരു കുറ്റകൃത്യമല്ല, രോഗി ക്രിമിനലുമല്ല. ഗുരുതരമായ മനുഷ്യവകാശ ലംഘനമാണ് കേരള പൊലീസ് ചെയ്യുന്നത്.  കേരളത്തെ ഒരു  സര്‍വെയ്ലന്‍സ് സ്‌റ്റേറ്റാക്കാനുള്ള നീക്കമാണ് ഇതിന് പിന്നില്‍.  സ്പ്രിംഗ്‌ളര്‍ ഇപ്പോഴും ഡാറ്റ ശേഖരിക്കുന്നുവെന്ന് കോടതിയില്‍ പറഞ്ഞവര്‍ പിന്നെന്തിനാണ് പൊലീസിനെക്കൊണ്ട് ഇത്തരത്തില്‍ നിയമവിരുദ്ധമായി പൗരന്‍മാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നത്? ഇത് ഭരണഘടനാലംഘനമാണെന്ന് ചെന്നിത്തല പറഞ്ഞു.

  രോഗം ഒരാളുടെയും മനുഷ്യവകാശങ്ങള്‍  റദ്ദ് ചെയ്യുന്നില്ല. ഫോൺകോൾ വിശദാംശങ്ങൾ പൊലീസിന് കുറ്റകൃത്യങ്ങളുടെ അന്വേഷണവുമായിട്ട് മാത്രമേ  കലക്റ്റ് ചെയ്യാനാകൂ.  ഇവിടെ എവിടെയാണ് കുറ്റകൃത്യം? ആരാണ് കുറ്റവാളി?  രോഗം ഒരു കുറ്റമല്ല, രോഗി ഒരു കുറ്റവാളിയുമല്ല.   ഇക്കാര്യത്തില്‍ പൊലീസ് ഇല്ലാത്ത അധികാരമാണ് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

  ടെലിഗ്രാഫ് ആക്ട് സെക്ഷന് 5(2) പ്രകാരമാണ് പൊലീസിന് ഫോൺ  കോള്‍ ഡിറ്റെയിൽസ് എടുക്കാവുന്നത്. ഇത് സംബന്ധിച്ച നിയമം എന്ത് എന്ന് മുഖ്യമന്ത്രിക്ക് വായിച്ചു മനസിലാക്കാവുന്നതാണ്. ഇതേ വിഷയം സബന്ധിച്ച് 2019 ഫെബ്രുവരി  12 ന് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ സ്പഷ്ടീകരണവും വായിച്ചു മനസിലാക്കാം.   അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന്‍ 29.6.2020ന് ഇറക്കിയ സര്‍ക്കുലര്‍ എങ്കിലും വായിക്കണം. സെക്ഷന്‍ 5(2) Telegraph Act പ്രകാരം മാത്രമേ പൗരന്മാരുടെ സ്വകാര്യതയിലേക്ക് സര്‍ക്കാരിന് കടന്ന് കയറാനാവൂ.

  ടെലിഗ്രാഫ് ആക്ടിൽ പറഞ്ഞിട്ടുള്ള  രാജ്യ സുരക്ഷ, രാജ്യത്തിന്റെ അഖണ്ഡതാസംരക്ഷണം, സുഹൃദ് രാജ്യങ്ങളുമായുള്ള ബന്ധം,  കുറ്റകൃത്യം ചെയ്യാനുള്ള സാധ്യത, ക്രമസമാധാനപാലനം എന്നിവയെ അടിസ്ഥാനമാക്കിയേ പൊലീസിന് നടപടിക്രമങ്ങൾ പാലിച്ചു പ്രതികളെന്ന് സംശയിക്കുന്നവരുടെ കോൾ ഡീറ്റെയിൽസ് എടുക്കാൻ പാടുള്ളൂ. രോഗം എങ്ങനെയാണ് ഇതിൽ ഉൾപ്പെടുക ?  പൗരന്റെ അടിസ്ഥാന അവകാശങ്ങളിൽ പോലും കൈവയ്ക്കാൻ പൊലീസിന്  എന്താണ് ധൈര്യം നല്കുന്നത്. എന്തു മനുഷ്യവകാശലംഘനത്തിനും പിന്തുണ നല്കുന്ന സർക്കാറാണ് ഇവിടെയുള്ളതെന്ന് ചെന്നിത്തല പറഞ്ഞു.

  ഈ മാസം പതിനൊന്നിനു ഡി.ജി.പി ഇറക്കിയ നിര്‍ദ്ദേശങ്ങള്‍ പ്രകാരം വളരെ നാളുകളായിത്ത
  ന്നെ ജനങ്ങളുടെ CDR അഥവാ Call Details Records പോലീസ് എടുത്തു കൊണ്ടിരിക്കുകയാണ്. ഈ സര്‍ക്കുലറില്‍ത്തന്നെ ബി എസ് എന്‍ എല്ലില്‍ നിന്നും കൃത്യമായി വിവരങ്ങള്‍ ശേഖരിക്കണം എന്നും, വോഡഫോണ്‍ അത് കൃത്യമായി നല്‍കുന്നില്ല എന്നും ആണ് പറയുന്നത്? അപ്പോള്‍ കുറേ മാസങ്ങള്‍ ആയി ഈ പരിപാടി ഇവിടെ നടന്നുകൊണ്ടിരിക്കുന്നു. മുഖ്യമന്ത്രി വൈകിട്ടത്തെ പത്ര സമ്മേളനത്തില്‍  ഇത് സമ്മതിക്കുകയും ചെയ്തു. എന്ത് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന്  സർക്കാർ പരസ്യപ്പെടുത്തണം. ആരാണീ നിയമവിരുദ്ധമായ നിര്‍ദ്ദേശം നല്‍കിയത്?

  സ്റ്റേറ്റും ഒരു പൗരനും തമ്മിലുള്ള ബന്ധത്തിന് പരിഷ്‌കൃത ജനാധിപത്യ രാജ്യങ്ങൾ ചില വ്യവസ്ഥകൾ വച്ചിട്ടുണ്ട്. പൗരന്റെ സ്വകാര്യതയും വ്യക്തിസ്വാതന്ത്ര്യവും പരമപ്രധാനമായാണ് ഈ രാജ്യങ്ങൾ കാണുന്നത്. അതിനായിട്ടാണ് ഇന്ത്യയിലും ഈ വിഷയങ്ങളിൽ നിയമങ്ങളുണ്ടായിട്ടുള്ളത്.  പൗരന്റെ സ്വകാര്യത ലംഘിച്ചതിന് സ്റ്റേറ്റിനെതിരെ എത്രയോ കോടതി വിധികൾ ഉണ്ടായിട്ടുണ്ട്. ഭരണഘടനയുടെ Article 21 ന്റെ ലംഘനമാണ് ഇപ്പോൾ ഇവിടെ നടന്നിട്ടുള്ളത്.പുട്ടസ്വാമി കേസില്‍, Right to Privacy എന്നാല്‍ Right to Life എന്ന Article 21 ന്റെ പരിധിയില്‍ വരും എന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.  ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം ആണിത്. Police High handedness ആണ് ഇവിടെ നടക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.
  You may also like:സ്വാതന്ത്ര്യ ദിനാഘോഷത്തിൽ അതിഥികളായി ‘കോവിഡ് പോരാളികളും'; നിർദേശവുമായി സർക്കാർ [NEWS]തീരദേശത്തിന് പ്രത്യാശ; സംസ്ഥാനത്ത് മത്സ്യ ബന്ധനം ഇന്നു മുതൽ [NEWS] Dengue Fever | മഴയ്ക്കു പിന്നാലെ ഡെങ്കിപ്പനി; കർശന ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് [NEWS]
  മറ്റു സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും വരുന്നവരെ ശത്രുക്കളായി കണ്ടുള്ള ഒരു നിലപാടാണ് കോവിഡ് പ്രതിരോധത്തിൽ കേരളം നേരത്തേ സ്വീകരിച്ചിരുന്നത്. പിന്നീട് പ്രവാസികളായി ശത്രുക്കള്‍. ഇപ്പോഴിതാ എല്ലാ രോഗികളും പിണറായി സര്‍ക്കാറിന്റെ ശത്രുവും കുറ്റവാളിയുമാണ്.  ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള രോഗപ്രതിരോധ രീതിയാണ് വേണ്ടത്.  ഏതെങ്കിലും പൗരന്‍ Epidemics Act ല്‍ പറഞ്ഞ വ്യവസ്ഥകള്‍  ലംഘിക്കുന്നുണ്ടെങ്കില്‍, അവര്‍ നിസ്സഹകരിക്കുന്നെങ്കില്‍ മാത്രം, അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന് ആരും എതിരല്ല.  എപ്പിഡമിക് ആക്റ്റില്‍ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ ?  വ്യക്തികളില്‍ നിന്നും informed  consent  വാങ്ങിയിട്ടുണ്ടോ ? ചീഫ് സെക്രട്ടറിയോ ഹോം  സെക്രട്ടറിയോ ഇക്കാര്യം അറിഞ്ഞിട്ടുണ്ടോ?    മുഖ്യമന്ത്രിയും ഡി  ജി   പിയും മാത്രമറിഞ്ഞാണോ ഈ ഉത്തരവ് ഇറങ്ങിയത്.  അസുഖം വന്നവരെ മുഴുവൻ കുറ്റവാളികളായി കണ്ട് അവരുടെ സ്വകാര്യത അപഹരിക്കുകയല്ല വേണ്ടത് എന്നോര്‍ക്കുക.   ഇക്കാര്യത്തില്‍ കുറ്റക്കാര്‍ക്കതെതിരെ ശക്തമായ നടപടിയെടുക്കണം. ഉത്തരവ് പിന്‍വലിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

  പൊലീസിന്റെ ബലത്തിൽ നടത്തിയ ഈ സ്വകാര്യതാ ലംഘനത്തിന് കാരണക്കാരായവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണം. പൊലീസിന്റെ നിയമവിരുദ്ധമായ ആവശ്യങ്ങൾ അംഗീകരിച്ചു നല്‌കേണ്ട ചുമതല ടെലികോം കമ്പനികൾക്കും ഇല്ല. ടെലിഗ്രാഫ് ആക്ടിന്റെ ലംഘനം സെക്ഷന്‍ 26 പ്രകാരം മൂന്ന് വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണെന്ന് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കണം. മുഖ്യമന്ത്രിയും DGP യും നേതൃത്വം നല്‍കുന്ന ഭരണഘടനാ ലംഘനവും നിയമലംഘനവും നിയമപരമായി ചോദ്യം ചെയ്യും. ഭരണം മാറുമെന്നും കുറ്റക്കാർ രക്ഷപ്പെടില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
  Published by:Anuraj GR
  First published: