TRENDING:

Sonia Gandhi| കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് മൂന്നാം തവണയും കോവിഡ്; നിരീക്ഷണത്തിൽ

Last Updated:

കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധിക്കും മറ്റ് ഏതാനും കോണ്‍ഗ്രസ് നേതാക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് (Sonia Gandhi) വീണ്ടും കോവിഡ് (Covid 19). പരിശോധനാ ഫലം പോസിറ്റിവ് ആയതിനെത്തുടര്‍ന്ന് സോണിയ നിരീക്ഷണത്തില്‍ ആണെന്ന് മുൻ കേന്ദ്രമന്ത്രി ജയറാം രമേശ് അറിയിച്ചു. ഇതു മൂന്നാം തവണയാണ് സോണിയയ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. മൂന്നു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് സോണിയക്ക് രോഗബാധ സ്ഥിരീകരിക്കുന്നത്
advertisement

കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധിക്കും മറ്റ് ഏതാനും കോണ്‍ഗ്രസ് നേതാക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജൂണില്‍ കോവിഡ് ബാധിച്ച സോണിയ ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്നാണ് അന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സ തേടിയത്.

സോണിയാ ഗാന്ധിയുടെ ആരോഗ്യകാര്യത്തിൽ ആശങ്ക രേഖപ്പെടുത്തിയ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, എത്രയും വേഗം രോഗം ഭേദമാകട്ടെ എന്നും ആശംസിച്ചു.

advertisement

രാജ്യത്ത് പുതിയതായി 16,000 കോവിഡ് കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. 68 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

Also Read- കോവിഡ് എങ്ങും പോയിട്ടില്ല; ഇവിടെയുണ്ട്; സംസ്ഥാനത്ത് 11 ദിവസത്തിനിടെ രോഗം ബാധിച്ച് മരിച്ചത് 119 പേർ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

English Summary: Congress president Sonia Gandhi tested positive for Covid-19 Saturday, party’s general secretary in-charge of communications Jairam Ramesh said. This comes barely two months after she had tested positive for the novel coronavirus in early June. “Congress President Smt Sonia Gandhi has tested positive for Covid-19 today. She will remain in isolation as per Govt. protocol,” Ramesh said via a tweet.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
Sonia Gandhi| കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് മൂന്നാം തവണയും കോവിഡ്; നിരീക്ഷണത്തിൽ
Open in App
Home
Video
Impact Shorts
Web Stories