Coronavirus Pandemic LIVE Updates: കൊറോണ ബാധിച്ച് കേരളത്തിലും തെലുങ്കാനയിലും ആദ്യമരണം. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 918 ആയി. കേരളത്തിൽ ചികിത്സയിലായിരുന്ന എറണാകുളം സ്വദേശിയാണ് മരിച്ചത്. 69 വയസ്സുള്ള ഇയാൾ ദുബായിൽ നിന്നെത്തിയതാണ്. മാർച്ച് 22 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദ്രോഗത്തിനൊപ്പം രക്താതിസമ്മർദവും ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇന്നു രാവിലെ എട്ടിനാണ് മരിച്ചത്. മൃതദേഹം ബന്ധുക്കൾവിട്ടുനൽകി. ന്യുമോണിയ രോഗലക്ഷണങ്ങളെ തുടർന്നാണ് ഇയാൾ ചികിത്സ തേടിയത്.