TRENDING:

Covid 19 | വ്യത്യസ്ത വൈറസ് വകഭേദങ്ങൾക്കെതിരെ കോവിഡ് 19 ആന്റിബോഡികൾ അത്രത്തോളം ഫലപ്രദമല്ല; നിർണായക സൂചനയുമായി പഠനം

Last Updated:

മുപ്പത്തിയെട്ട് രോഗികളിലെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ആന്റീബോഡികള്‍ നിരീക്ഷണ വിധേയമാക്കി കൊണ്ടാണ് പ്രസ്തുത പഠനം സംഘടിപ്പിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോവിഡ് 19(Covid 19) രോഗ ബാധയ്ക്ക് ശേഷം 10 മാസം വരെ ആന്റീബോഡികള്‍(Antibodies) ശരീരത്തിൽ നിലനില്‍ക്കുമെന്ന് പഠനം(Study). എന്നാൽ ഈ ആന്റിബോഡികൾ ആ ശരീരത്തിൽ രോഗബാധ ഉണ്ടാക്കിയ വൈറസ് വകഭേദത്തിനെതിരെ മാത്രമേ പ്രതിരോധശേഷി നൽകൂ എന്നും വ്യത്യസ്ത വകഭേദങ്ങളെ(Different Variants) ചെറുക്കാൻ അവ പര്യാപ്തമല്ലെന്നും കൂടി പഠനം ചൂണ്ടിക്കാട്ടുന്നു.
Image: Reuters
Image: Reuters
advertisement

മുപ്പത്തിയെട്ട് രോഗികളിലെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ആന്റീബോഡികള്‍ നിരീക്ഷണ വിധേയമാക്കി കൊണ്ടാണ് പ്രസ്തുത പഠനം സംഘടിപ്പിച്ചത്. ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലെ രോഗികളിലും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമിടയിലാണ് ഈ പഠനം നടത്തിയത്. നേച്ചര്‍ മൈക്രോബയോളജി എന്ന ജേർണലിലാണ് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. പ്രതിരോധ മരുന്നുകൾ സ്വീകരിക്കുന്നതിനു മുന്‍പ് കോവിഡ് 19 ന്റെ ആദ്യ തരംഗത്തില്‍ രോഗ ബാധ ഉണ്ടായവരെയാണ് പഠനവിധേയമാക്കിയത്.

രോഗബാധയ്ക്ക് തൊട്ടുപിന്നാലെ ആൻറിബോഡിയുടെ അളവിൽ കുറവുണ്ടായെങ്കിലും, മിക്ക ആളുകളിലും (18/19 രോഗികൾ) രോഗബാധിതരായി 10 മാസത്തിനു ശേഷവും ആന്റിബോഡി സാന്നിധ്യം ശക്തമായി തുടരുന്നതായി പഠനഫലങ്ങൾ സൂചിപ്പിക്കുന്നു.

advertisement

കോശങ്ങളെ ബാധിക്കുന്നതിൽ നിന്ന് വൈറസിനെ തടയുന്നതിലൂടെ ആന്റിബോഡികൾ കോവിഡ് 19 നെതിരെ പോരാടാൻ മനുഷ്യ ശരീരത്തെ സഹായിക്കുന്നു. ഭാവിയിൽ ഉണ്ടാകുന്ന അണുബാധകൾ ചെറുക്കാൻ ഈ ആന്റിബോഡികൾ ശരീരത്തിൽ എത്ര കാലത്തോളം നിലനിൽക്കുമെന്ന് ഈ പഠനഫലങ്ങൾ കാണിച്ചു തരുന്നു.

വ്യത്യസ്തമായ വകഭേദങ്ങളോട് ഈ ആന്റിബോഡികൾ എങ്ങനെ പ്രതികരിക്കുന്നു എന്നത് സംബന്ധിച്ച വിശകലനവും ഗവേഷകർ നടത്തുകയുണ്ടായി. ഒരു പ്രത്യേക കോവിഡ് 19 വകഭേദത്തിൽ നിന്നുള്ള ആന്റിബോഡികൾക്ക് അവയുടെ സ്വന്തം വകഭേദത്തിലുള്ള അണുബാധയ്ക്ക് എതിരെ ശക്തമായ പ്രതികരണം സൃഷ്ടിക്കാൻ കഴിഞ്ഞെങ്കിലും, വ്യത്യസ്ത വകഭേദങ്ങൾക്കെതിരെ പോരാടുമ്പോൾ ഇവ ഫലപ്രദമായി പ്രതികരിക്കുന്നില്ലഎന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

advertisement

കോവിഡ് 19 വൈറസിന്റെ സ്പൈക്ക് പ്രോട്ടീനുമായി ആന്റിബോഡികൾ ബന്ധം രൂപീകരിക്കുന്നു. ഈ പ്രോട്ടീനെ അനുകരിച്ചുകൊണ്ടാണ് വാക്സിനുകൾ ശരീരത്തിൽ കോവിഡ് 19 നെതിരെ രോഗപ്രതിരോധം സൃഷ്ടിക്കുന്നത്.

Also Read-Covid Vaccine for Children | കുട്ടികൾക്ക് കോവിഡ് വാക്സിൻ സുരക്ഷിതമാണോ? പാർശ്വഫലങ്ങൾ എന്തൊക്കെ?

“വിവിധ കോവിഡ് 19 വൈറസ് വകഭേദങ്ങളാൽ പ്രേരിതമാകുന്ന ക്രോസ് ന്യൂട്രലൈസിംഗ് ആന്റിബോഡി പ്രതികരണങ്ങളെക്കുറിച്ച് ഈ പഠനം നിർണായകമായഉൾക്കാഴ്ച നൽകുന്നു,” ലണ്ടനിലെ കിംഗ്സ് കോളേജിലെ സ്‌കൂൾ ഓഫ് ഇമ്മ്യൂണോളജി ആൻഡ് മൈക്രോബയൽ സയൻസസിലെ പകർച്ചവ്യാധി വിഭാഗത്തിലെ ഡോക്ടറും പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകനുമായ ലിയാൻ ഡ്യൂപോണ്ട് പറഞ്ഞു.

advertisement

അതേ സമയം, കോവിഡ് 19 വൈറസിന്റെ ആൽഫ, ബീറ്റ, ഡെൽറ്റ തുടങ്ങിയ വകഭേദങ്ങളുടെ സ്പൈക്ക് പ്രോട്ടീനുകളിൽ വ്യത്യാസങ്ങളുണ്ടെന്നാണ് ഈ ഫലങ്ങൾ നൽകുന്ന സൂചന. ഈ പുതിയ വകഭേദങ്ങളിൽ ഒന്നിന് വേണ്ടി രൂപകൽപ്പന ചെയ്ത പ്രതിരോധ മരുന്നിന് മറ്റ് വകഭേദങ്ങൾക്കെതിരെയുള്ള ഫലപ്രാപ്തി കുറവായിരിക്കും എന്നതാണ് പഠനം മുന്നോട്ട് വെയ്ക്കുന്ന ഒരു പ്രധാനസിദ്ധാന്തം.

Also Read-Post-Covid Work | തലപുകഞ്ഞ് ബിസിനസുകാർ; മഹാമാരിയ്ക്ക് ശേഷം ജോലിസാഹചര്യങ്ങളിൽ അയവ് വരുത്താൻ സമ്മർദ്ദമേറുന്നതായി പഠനം

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

രോഗപ്പകർച്ച തുടങ്ങിവെച്ച യഥാർത്ഥ കോവിഡ് 19 വൈറസിന്റെ സ്വഭാവങ്ങൾക്കനുസൃതമായി നാം രൂപകൽപ്പന ചെയ്ത പ്രതിരോധ മരുന്നുകൾ എല്ലാ വൈറസ് വകഭേദങ്ങൾക്കെതിരെയും മികച്ച സംരക്ഷണം നൽകുന്നുണ്ടെന്നും അതിനാൽ അവ വാക്സിനേഷന്റെ ഭാഗമായി തുടർന്നും ഉപയോഗിക്കണം എന്നുംഡ്യൂപോണ്ട് പ്രതികരിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | വ്യത്യസ്ത വൈറസ് വകഭേദങ്ങൾക്കെതിരെ കോവിഡ് 19 ആന്റിബോഡികൾ അത്രത്തോളം ഫലപ്രദമല്ല; നിർണായക സൂചനയുമായി പഠനം
Open in App
Home
Video
Impact Shorts
Web Stories