ജനുവരി 4 ചൊവ്വാഴ്ച, 3600ന് മുകളിലായിരുന്നു കോവിഡ് രോഗികളുടെ എണ്ണം. ക്രിസ്മസ് ആഘോഷ ദിവസങ്ങൾക്ക് ശേഷം കോവിഡ് ഉയരുമെന്ന് കരുതിയിരുന്നു. ആഘോഷ ദിവസങ്ങളിലെ സമ്പർക്കമാണെങ്കിൽ ഒരാഴ്ചയ്ക്ക് ശേഷം കേസുകൾ കുറഞ്ഞ് തുടങ്ങും. എന്നാൽ ഒമിക്രോൺ വ്യാപനവും കോവിഡ് കേസുകൾ ഉയരാൻ കാരണമായോ എന്നതാണ് ആശങ്ക. ഒമിക്രോൺ പ്രാദേശിക വ്യാപനം നടന്നെങ്കിൽ വരും ദിവസങ്ങളിൽ കോവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയർന്നേക്കാം.
ഇന്നലെ 49 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതോടെ ആകെ ഒമിക്രോൺ രോഗികളുടെ എണ്ണം 230 ആയിട്ടുണ്ട്. ഇതിൽ 141 പേർ ലോ റിസക് രാജ്യങ്ങളിൽ നിന്നും 30 പേർക്ക് സമ്പർക്കത്തിലൂടെയുമാണ് ഒമിക്രോൺ പകർന്നത്.
advertisement
ഇന്നലെ ഒമിക്രോൺ സ്ഥിരീകരിച്ചതിൽ തൃശൂര്‍ 10, കൊല്ലം 8, എറണാകുളം 7, മലപ്പുറം 6, ആലപ്പുഴ, പാലക്കാട് 3 വീതം, കോഴിക്കോട്, കാസര്‍ഗോഡ് 2 വീതം, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, വയനാട് ഒന്നു വീതം എന്നിങ്ങനെയാണ് സ്ഥിരീകരിച്ചത്. ഇതുകൂടാതെ ഒരു തമിഴ്‌നാട് സ്വദേശിക്കും ഒരു കോയമ്പത്തൂര്‍ സ്വദേശിക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചു.
ഇതില്‍ 32 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ഏഴു പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 10 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. തൃശൂര്‍ 4, കൊല്ലം 3, മലപ്പുറം 2, എറണാകുളം 1 സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്.
തൃശൂരില്‍ 4 പേര്‍ യുഎഇയില്‍ നിന്നും, ഒരാള്‍ വീതം ഖത്തര്‍, ഉക്രൈന്‍ എന്നിവിടങ്ങളില്‍ നിന്നും, കൊല്ലത്ത് 4 പേര്‍ യുഎഇയില്‍ നിന്നും, 2 പേര്‍ ഖത്തറില്‍ നിന്നും, ഒരാള്‍ കാനഡയില്‍ നിന്നും, എറണാകുളത്ത് 2 പേര്‍ യുകെയില്‍ നിന്നും 2 പേര്‍ ഖാനയില്‍ നിന്നും, ഒരാള്‍ വീതം യുഎസ്എ, യുഎഇ എന്നിവിടങ്ങളില്‍ നിന്നും, മലപ്പുറത്ത് 4 പേര്‍ യുഎഇയില്‍ നിന്നും ആലപ്പുഴയില്‍ 2 പേര്‍ യുഎഇയില്‍ നിന്നും, ഒരാള്‍ സ്‌പെയിനില്‍ നിന്നും, പാലക്കാട് 2 പേര്‍ യുഎഇയില്‍ നിന്നും, ഒരാള്‍ ഖത്തറില്‍ നിന്നും, കോഴിക്കോട് ഒരാള്‍ വീതം യുഎയില്‍ നിന്നും, യുകെയില്‍ നിന്നും, കാസര്‍ഗോഡ് 2 പേര്‍ യുഎഇയില്‍ നിന്നും, തിരുവനന്തപുരത്ത് ഒരാള്‍ യുഎഇയില്‍ നിന്നും, പത്തനംതിട്ട ഒരാള്‍ ഖത്തറില്‍ നിന്നും, കോട്ടയത്ത് ഒരാള്‍ ഖത്തറില്‍ നിന്നും, ഇടുക്കിയില്‍ ഒരാള്‍ ഖത്തറില്‍ നിന്നും, കണ്ണൂരില്‍ ഒരാള്‍ യുഎഇയില്‍ നിന്നും, വയനാട് ഒരാള്‍ യുഎസ്എയില്‍ നിന്നും വന്നതാണ്. തമിഴ്‌നാട് സ്വദേശി ഖത്തറില്‍ നിന്നും, കോയമ്പത്തൂര്‍ സ്വദേശി യുകെയില്‍ നിന്നും വന്നതാണ്.
ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ വീടുകളിൽ കോവിഡ് ചികിത്സയിൽ കഴിയുന്നവർക്കുള്ള ചികിത്സാ പ്രോട്ടോക്കോൾ ആരോഗ്യവകുപ്പ് പുറത്തിറക്കും.
