ഇതോടെ വൈറസിന്‍റെ ഉത്ഭവം സംബന്ധിച്ച പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈന. ലോകാരോഗ്യസംഘനടയുടെ പ്രതികരണം ഏറ്റെടുത്താണ് ചൈനയുടെ രംഗപ്രവേശം. മധ്യ ചൈനീസ് നഗരമായ വുഹാനിലെ ഒരു ലാബിലാണ് കൊറോണ വൈറസ് ഉത്ഭവിച്ചതെന്ന ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് ലോകാരോഗ്യസംഘടനയുടെ പ്രസ്താവന മറുപടിയായി ചൈനീസ് ആരോഗ്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ നൽകിയത്.
ലോകാരോഗ്യ സംഘടനയുടെ ഉദ്യോഗസ്ഥർ “വുഹാനിലെ ലാബിൽ നോവെൽ കൊറോണ വൈറസ് സൃഷ്ടിച്ചതിന് തെളിവുകളില്ലെന്ന് ഒന്നിലധികം തവണ പറഞ്ഞിട്ടുണ്ട്”- ബീജിംഗിൽ പ്രതിദിന പത്രസമ്മേളനത്തിൽ ഷാവോ പറഞ്ഞു.
advertisement
coronavirus, corona virus, coronavirus india, coronavirus in india, Covid 19, coronavirus kerala, coronavirus update, coronavirus symptoms, coronavirus in kerala, corona virus india, corona virus kerala, symptoms of coronavirus, coronavirus italy, കൊറോണ വൈറസ്, കൊറോണ കേരളത്തിൽ, കോവിഡ് 19
ചൈനയിലെ വുഹാനിലെ ഒരു ലാബിൽ നിന്നാണോ കൊറോണ വൈറസ് ഉത്ഭവിച്ചതെന്ന കാര്യം സ്ഥിരീകരിക്കാൻ തന്റെ സർക്കാർ ശ്രമിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യം അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പറഞ്ഞിരുന്നു. ചൈന അവർക്ക് അറിയാവുന്ന കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ട്. എന്നാൽ ട്രംപിന്റെ അഭിപ്രായത്തോട് പ്രതികരിക്കാൻ ഷാവോ തയ്യാറായില്ല.