24 മണിക്കൂറിനിടയിൽ 128 മരണങ്ങളാണ് രാജ്യത്ത് നടന്നത്. 3,277 കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്തു.
19,357 പേരാണ് ഇതുവരെ രോഗമുക്തരായത്. ഇതിൽ ഒരാൾ വിദേശിയാണ്. കോവിഡ് ബാധിതരിൽ 111 പേർ വിദേശികളാണ്.
TRENDING:പ്രവാസികളുടെ മടക്കം; ഇന്ന് ദുബായ്, ബഹ്റൈൻ വിമാനങ്ങൾ കേരളത്തിലെത്തും [NEWS]യുഎഇയിൽ 24 മണിക്കൂറിനിടെ 13 മരണം; 781 പോസിറ്റീവ് കേസുകൾ: രോഗബാധിതർ 20000ത്തിലേക്ക് [NEWS]ഒ.എൽ.എക്സ് തട്ടിപ്പ്; ഉത്തരേന്ത്യൻ സംഘം കേരളത്തിലും; തൃശൂർ സ്വദേശിക്ക് നഷ്ടമായത് 15,000 രൂപ [NEWS]
advertisement
ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. 779 മരണങ്ങൾ സംസ്ഥാനത്തുണ്ടായെന്നാണ് ഔദ്യോഗിക കണക്കുകൾ. ഗുജറാത്തിൽ 472 മരണങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തു. മധ്യപ്രദേശ്- 215. വെസ്റ്റ്ബംഗാൾ-171, രാജസ്ഥാൻ 106, ഉത്തർപ്രദേശ്-74, ഡൽഹി-73, ആന്ധ്രപ്രദേശ്-44, തമിഴ്നാട്-44 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ മരണ സംഖ്യ.
കർണാടക, തെലങ്കാന സംസ്ഥാനങ്ങളിൽ 30 പേർ രോഗം ബാധിച്ച് മരിച്ചു. പഞ്ചാബിൽ 31 മരണവും റിപ്പോർട്ട് ചെയ്തു. ജമ്മു കശ്മീർ, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ 9 മരണങ്ങളും ബിഹാർ, കേരളം എന്നിവിടങ്ങളിൽ 4 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
ജാർഖണ്ഡ്-3, ഒഡീഷ, ഛണ്ഡീഗഡ്, അസം, ഹിമാചൽ പ്രദേശ്-2, മേഘാലയ, ഉത്തരാഖണ്ഡ്- 1