ഒ.എൽ.എക്സ് തട്ടിപ്പ്; ഉത്തരേന്ത്യൻ സംഘം കേരളത്തിലും; തൃശൂർ സ്വദേശിക്ക് നഷ്ടമായത് 15,000 രൂപ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
കെ.എൽ 7 ബി.യു 6982 എന്ന നമ്പറിലുള്ള സിഫ്റ്റ് കാർ വിൽക്കാനുണ്ടെന്നായിരുന്നു പരസ്യം. മല്ലപ്പള്ളി സ്വദേശിയുടേതാണ് ഈ കാർ.
കൊച്ചി: ഒ.എൽ.എക്സ് വഴി തട്ടിപ്പു നടത്തുന്ന ഉത്തരേന്ത്യൻ സംഘം കേരളത്തിലും സജീവം. പട്ടാളക്കാരനാണെന്ന വ്യാജേന കുറഞ്ഞ വിലയ്ക്ക് കാർ വിൽക്കാനുണ്ടെന്ന് ഒ.എൽ.എക്സിൽ പരസ്യം ചെയ്ത് അഡ്വാൻസ് വാങ്ങി മുങ്ങുന്നതാണ് ഇവരുടെ തട്ടിപ്പ് രീതി. കഴിഞ്ഞ ദിവസം തൃശൂർ സ്വദേശിക്ക് ഇത്തരത്തിൽ 15,000 രൂപ നഷ്ടമായി.
TRENDING:മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ മലയാളികളെ നാട്ടിലെത്തിക്കാൻ എല്ലാ സഹായവും വാഗ്ദാനം ചെയ്തു: കെ. സുരേന്ദ്രൻ [NEWS]പ്രവാസികളുടെ മടക്കം; ഇന്ന് ദുബായ്, ബഹ്റൈൻ വിമാനങ്ങൾ കേരളത്തിലെത്തും [NEWS]പ്രായപൂർത്തിയാകാത്തവർക്ക് വാട്സ്ആപ്പ് വഴി ലഹരി വിൽപ്പന; യുവതി അറസ്റ്റിൽ [PHOTO]
കെ.എൽ 7 ബി.യു 6982 എന്ന നമ്പറിലുള്ള സിഫ്റ്റ് കാർ വിൽക്കാനുണ്ടെന്നായിരുന്നു പരസ്യം. മല്ലപ്പള്ളി സ്വദേശിയുടേതാണ് ഈ കാർ. ഈ ഉടമയുടെ പേരിൽ വ്യാജ ഐഡൻറിറ്റി കാർഡുണ്ടാക്കിയാണ് തട്ടിപ്പ്. പട്ടാളക്കാരനാണെന്ന് ബോധ്യപ്പെടുന്ന രീതിയിലാണ് ഐഡൻറിറ്റി കാർഡുകളെല്ലാം. ഇവ ഇടപാടുകാർക്ക് അയച്ചുകൊടുക്കും.
advertisement
1.25 ലക്ഷം രൂപക്ക് സ്വിഫ്റ്റ് വിൽക്കുന്നു എന്നതാണ് ഇവരുടെ പരസ്യം . തിരുവനന്തപുരത്തുനിന്ന് ഹിമാചലിലേക്കുള്ള സ്ഥലംമാറ്റമാണ് വിൽപനയ്ക്ക് കാരണമായി പറയുന്നത്. അഡ്വാൻസായി 5000 രൂപ ആവശ്യപ്പെടും. പാർസൽ സർവീസ് ചാർജായാണ് ഈ പണം ആവശ്യപ്പെടുന്നത്. മിലിറ്ററി പോസ്റ്റൽ സർവിസിന്റെ സീലുള്ള വ്യാജ രസീതും നൽകും. ഇതിനു പിന്നാലെ 10,000 രൂപ കൂടി ഉടൻ കൈമാറണമെന്നും ആവശ്യപ്പെടും. പിന്നീട് വിളിച്ചാൽ ഇവരെ ഫോണിൽ കിട്ടുകയുമില്ല.
എറണാകുളം കൈതാരം സ്വദേശിനി മേരിയുടെ പേരിൽ ഉടമസ്ഥാവകാശമുള്ള കെ.എൽ 26 സി 2800 എന്ന സ്വിഫ്റ്റ് കാർ വിൽക്കാനുണ്ടെന്ന പുതിയ പരസ്യവുമായി തട്ടിപ്പുസംഘം വീണ്ടും ഒ.എൽ.എക്സിൽ സജീവമായിരിക്കുന്നത്. 90,000 രൂപയാണ് ഈ കാറിന് സംഘം വിലയിട്ടിരിക്കുന്നത്.
advertisement
Location :
First Published :
May 11, 2020 7:21 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഒ.എൽ.എക്സ് തട്ടിപ്പ്; ഉത്തരേന്ത്യൻ സംഘം കേരളത്തിലും; തൃശൂർ സ്വദേശിക്ക് നഷ്ടമായത് 15,000 രൂപ