TRENDING:

Covid-19 Home Testing Kits | കോവിഡ് 19 ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തുന്നത് എങ്ങനെ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Last Updated:

അതിവേഗ വ്യാപന ശേഷിയുള്ള പുതിയ വകഭേദമായ ഒമിക്രോൺ (Omicron) വലിയ ആശങ്കയാണ് സൃഷ്ടിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലോകമെങ്ങും കോവിഡ് 19 (Covid 19) ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. അതിവേഗ വ്യാപന ശേഷിയുള്ള പുതിയ വകഭേദമായ ഒമിക്രോൺ (Omicron) വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. കോവിഡ് 19ന്റെ മൂന്നാം തരംഗത്തെ (Covid Third Wave) ഇന്ത്യ അഭിമുഖീകരിക്കുകയാണ്.
advertisement

രാജ്യത്ത് കോവിഡ് കേസുകൾ അതിവേഗം വർദ്ധിക്കുന്നു. ചെറിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുമ്പോൾ തന്നെ അധിക ആളുകളും ആശുപത്രിയിലെത്തി കോവിഡ് പരിശോധന നടത്തുന്നുണ്ട്. എന്നാൽ കാലാവസ്ഥ കൊണ്ടുണ്ടാകുന്ന അസുഖങ്ങളും വൈറൽ പനിയും ഫ്ലൂവുമൊക്കെ ബാധിച്ചവർക്കും കോവിഡിന്റെ ലക്ഷണങ്ങൾ തന്നെയാണ് പ്രകടമാവുക.

ഇതാണ് ഇപ്പോൾ ആരോഗ്യ പ്രവർത്തകരെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നത്. കോവിഡ് ബാധ സംശയിക്കുന്നവർക്ക് ആശുപത്രിയിൽ പോകാതെ വീട്ടിലിരുന്ന് തന്നെ കോവിഡ് പരിശോധന നടത്താവുന്ന റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകൾ (Rapid Testing Kit) ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.

advertisement

ടെസ്റ്റിംഗ് കിറ്റുകൾ നിങ്ങൾക്ക് അടുത്തുള്ള ഫാർമസിയിൽ നിന്ന് ലഭിക്കും. ഇത് ഉപയോഗിച്ച് വീട്ടിൽ വെച്ച് തന്നെ കോവിഡ് 19 പരിശോധന നടത്താം. രോഗലക്ഷണമുള്ള ആളുകൾക്ക് ആശുപത്രികളിൽ എത്താതെ തന്നെ കോവിഡ് ബാധിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാൻ കഴിയുന്നത് വൈറസ് പടരുന്നത് തടയാനുള്ള ഒരു മികച്ച മാർഗം കൂടിയാണ്. ഇതിലൂടെ അനാവശ്യമായ ഭയവും ആശുപത്രി സന്ദർശനവും ഒഴിവാക്കാം. വൈറസ് വ്യാപനം തടയാൻ ഹോം ടെസ്റ്റിംഗ് കിറ്റുകൾ വളരെയധികം ഫലപ്രദമാണ്.

കോവിഡ് പരിശോധന വർധിപ്പിക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പാണെങ്കിലും ഹോം ടെസ്റ്റിംഗ് കിറ്റുകൾ മറ്റൊരു തരത്തിൽ ആരോഗ്യ പ്രവർത്തകരെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. വീട്ടിൽ പരിശോധന നടത്തി കോവിഡ് പോസിറ്റീവ് പലയാളുകൾക്കും ഇക്കാര്യം അധികാരികളെ അറിയിക്കുന്നില്ല എന്നത് ആരോഗ്യ പ്രവർത്തകർ നേരിടുന്ന വലിയൊരു വെല്ലുവിളിയാണ്.

advertisement

ഇതുമൂലം നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നതായി ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അഡീഷണൽ കമ്മീഷണർ സുരേഷ് കക്കാനി പറയുന്നു. പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചവർ ഐസൊലേഷൻ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ അവർ രോഗം പടർത്താൻ കാരണമാകും. ഇത് പകർച്ചവ്യാധിയെ അപകടകരമായ തലത്തിലേക്കായിരിക്കും എത്തിക്കുകയെന്ന് സുരേഷ് കക്കാനി വ്യക്തമാക്കുന്നു.

വീട്ടിലിരുന്ന കോവിഡ് പരിശോധന നടത്തുമ്പോൾ വളരെയധികം ശ്രദ്ധ നൽകേണ്ട ചില കാര്യങ്ങളുണ്ട്. പരിശോധന കഴിഞ്ഞ് ഫലം പോസിറ്റീവ് ആണെങ്കിൽ ഉടനെ ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും നിർദേശങ്ങൾ പാലിക്കുകയും വേണം.

advertisement

പരിശോധന നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

ഘട്ടം 1: എവിടെ വെച്ചാണോ ടെസ്റ്റ് നടത്താൻ പോകുന്നത് ആ സ്ഥലത്ത് ശുചിത്വം ഉറപ്പാക്കുക.

ഘട്ടം 2: ടെസ്റ്റിംഗ് കിറ്റിന്റെ പാക്കറ്റ് തുറക്കുന്നതിന് മുമ്പ് അത് വൃത്തിയാക്കി അണുവിമുക്തമാക്കുക.

ഘട്ടം 3: സോപ്പ് ഉപയോഗിച്ച് നിങ്ങളുടെ കൈകൾ നന്നായി കഴുകുക, തുടർന്ന് കിറ്റിലെ വസ്തുക്കൾ സാനിറ്റൈസ് ചെയ്ത സ്ഥലത്തു മാത്രം വയ്ക്കുക.

ഘട്ടം 4: ടെസ്റ്റിംഗ് കിറ്റിലെ നിർദ്ദേശങ്ങൾ വായിക്കുക. ബന്ധപ്പെട്ട ആപ്പ് ഡൗൺലോഡ് ചെയ്ത് ആവശ്യമായ എല്ലാ വിശദാംശങ്ങളും പൂരിപ്പിക്കുക.

advertisement

ഘട്ടം 5: ടെസ്റ്റ് നടത്തിയ ശേഷം, നിങ്ങൾക്ക് രോഗബാധയുണ്ടോ ഇല്ലയോ എന്ന് ഉറപ്പാക്കാൻ മൊബൈൽ ആപ്പിൽ നൽകിയിരിക്കുന്ന നിർദേശങ്ങൾ പിന്തുടരുക.

ഘട്ടം 6: ടെസ്റ്റ് കിറ്റും അതിൽ അടങ്ങിയ വസ്തുക്കളും ഒരു ഡിസ്പോസൽ ബാഗിൽ ശരിയായ രീതിയിൽ നിക്ഷേപിക്കുക

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പരിശോധനയ്ക്ക് ശേഷം നിങ്ങൾക്ക് കോവിഡ് -19 പോസിറ്റീവ് ആണെങ്കിൽ ഹോം ഐസൊലേഷനിൽ കഴിയുക.

മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid-19 Home Testing Kits | കോവിഡ് 19 ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തുന്നത് എങ്ങനെ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Open in App
Home
Video
Impact Shorts
Web Stories