TRENDING:

Covid 19 | സംസ്ഥാനത്ത് 2471 പേർക്ക് കോവിഡ്; ഏറ്റവും കൂടുതൽ കേസുകൾ എറണാകുളത്ത്

Last Updated:

ഇന്ന് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് എറണാകുളത്താണ്. 750 പേർക്കാണ് എറണാകുളത്ത് കോവിഡ് സ്ഥിരീകരിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാനത്ത് 2471 പേർക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായി നാലാംദിവസമാണ് കോവിഡ് രോഗികള്‍ രണ്ടായിരം കടക്കുന്നത്. ഒരു കോവിഡ് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ന് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് എറണാകുളത്താണ്. 750 പേർക്കാണ് എറണാകുളത്ത് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസവും എറണാകുളത്ത് 700ൽ അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

പുതിയ ഒമിക്രോൺ വകഭേദങ്ങൾ ഇന്ത്യയിലും; ബിഎ.4 നെയും ബിഎ.5 നെയും പേടിക്കണോ?

കൊറോണ വൈറസിന്റെ ബിഎ.4 (BA.4), ബിഎ.5 (BA.5) ഉപ വകഭേദങ്ങൾ നിരീക്ഷിച്ചു വരികയാണ് ലോകാരോ​ഗ്യ സംഘടന. ബിഎ.1 ഒമിക്രോൺ വേരിയന്റിന്റെ (BA.1 Omicron) ഉപ-വകഭേദങ്ങളാണ് ഇവ . ഇന്ത്യയിലും ഈ ഉപ-വകഭേദങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതായി ഇന്ത്യൻ SARS-CoV-2 ജീനോമിക്‌സ് കൺസോർഷ്യം അറിയിച്ചിരുന്നു. തമിഴ്‌നാട്ടിലും തെലങ്കാനയിലും ആണ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ തീവ്രതമല്ലെന്നും രോ​ഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ലെന്നും ഇന്ത്യൻ SARS-CoV-2 ജീനോമിക്‌സ് കൺസോർഷ്യം അറിയിച്ചിരുന്നു.

advertisement

ഈ വർഷമാദ്യം ദക്ഷിണാഫ്രിക്കയിലാണ് ബിഎ.4, ബിഎ.5 ഉപ-വകഭേദങ്ങൾ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. നിലവിൽ ഏറ്റവുമധികം കേസുകൾ ഉള്ളതും ദക്ഷിണാഫ്രിക്കയിലാണ്. മറ്റ് പല രാജ്യങ്ങളിലും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. BA.4, BA.5 ഉപ വകഭേദങ്ങളെ കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം ഇതാ...

ഗവി വാക്‌സിൻ സഖ്യത്തിന്റെ (Gavi vaccine alliance) വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, ഈ വകഭേദങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളുടെ എണ്ണവും കേസുകളുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2022 ജനുവരിയിൽ 1%-ൽ താഴെയായിരുന്നു ദക്ഷിണാഫ്രിക്കയിലെ BA.4 കേസുകൾ. എന്നാൽ 2022 ഏപ്രിൽ 29 ആയപ്പോളേക്കും അത് 35% ആയി വർദ്ധിച്ചു. BA.5 കേസുകൾ ഏപ്രിൽ അവസാനത്തോടെ 20 ശതമാനത്തിലും എത്തി എന്ന് റിപ്പോർട്ടിൽ പറയുന്നു.

advertisement

Also Read- കേരളത്തിൽ പുതിയ കോവിഡ് വകഭേദങ്ങളില്ല, പടരുന്നത് ഒമിക്രോൺ; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

BA.4, BA.5 ഉപ വകഭേദങ്ങളെ കുറിച്ച് കൂടുതൽ നിഗമനങ്ങളിൽ എത്തിച്ചേരാൻ സമയമായിട്ടില്ലെങ്കിലും ഇവ ഒമിക്‌റോൺ വേരിയന്റിനേക്കാൾ വേഗത്തിൽ വ്യാപിക്കുമെന്ന് ആരോ​ഗ്യ വി​ദ​ഗ്‍ധർ മുന്നറിയിപ്പ് നൽകുന്നു.

ഈ വകഭേദങ്ങൾക്ക് പരിവര്‍ത്തനം സംഭവിക്കുമോ?

ഒമിക്രോണിനെപ്പോലെ ഇവയ്ക്കും മറ്റ് വക ഭേദങ്ങൾ ഉണ്ടാകാമെെന്ന് പറയുന്നു. ലോകമെമ്പാടും റിപ്പോർട്ട് ചെയ്യപ്പെട്ട BA.2 മായി കൂടുതൽ സാമ്യമുള്ളതാണ് ഈ വകഭേദമെന്നും ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

advertisement

രോ​ഗ തീവ്രത എങ്ങനെ?

BA.4 അല്ലെങ്കിൽ BA.5 കൂടുതൽ ഗുരുതരമായ രോഗങ്ങളിലേക്കോ ലക്ഷണങ്ങളിലേക്കോ നയിക്കുന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നിരുന്നാലും, ഒമിക്രോൺ വകഭേദങ്ങളെ അപേക്ഷിച്ച് ഈ ഉപ-വകഭേദങ്ങൾ ആന്റിബോഡികൾക്കെതിരെ പ്രതികരിക്കുന്നത് കുറവായിരിക്കുമെന്നും ദക്ഷിണാഫ്രിക്കയിലെ ഡർബനിലുള്ള ആഫ്രിക്ക ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അലക്‌സ് സിഗൽ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ, ഈ ഉപ-വകഭേദങ്ങൾ ബാധിച്ചവരുടെ എണ്ണം വർദ്ധിപ്പിച്ചുവെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും ഇവ ബാധിച്ചുള്ള മരണസംഖ്യയും കുറവാണ്.

സെന്റർ ഫോർ എപ്പിഡെമിക് റെസ്‌പോൺസ് ആൻഡ് ഇന്നൊവേഷൻ-സൗത്ത് ആഫ്രിക്ക ഡയറക്ടർ ടുലിയോ ഡി ഒലിവേറിയ പറയുന്നതനുസരിച്ച്, BA.2 കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ, BA.4-ും BA.5-ും സാവധാനം മാത്രമാണ് വ്യാപിക്കുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കൊറോണ വൈറസിന്റെ മറ്റൊരു വകഭേദത്തെക്കുറിച്ച് ലോകം ആശങ്കപ്പെടുമ്പോൾ പൊതുജനാരോഗ്യ വിദഗ്ധർക്കും മെഡിക്കൽ കമ്മ്യൂണിറ്റിക്കും പറയാനുള്ളത് മുൻപ് പറഞ്ഞിട്ടുള്ള നിർദേശങ്ങൾ തന്നെയാണ്- മാസ്ക് ധരിക്കുക, സാനിറ്റൈസ് ചെയ്യുക, വാക്സിനേഷൻ സ്വീകരിക്കുക, ബൂസ്റ്റർ ഡോസും എടുക്കുക.

മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | സംസ്ഥാനത്ത് 2471 പേർക്ക് കോവിഡ്; ഏറ്റവും കൂടുതൽ കേസുകൾ എറണാകുളത്ത്
Open in App
Home
Video
Impact Shorts
Web Stories